മക്കറാങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മക്കറാങ്ക
വട്ട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Macaranginae
Genus:
Macaranga

Type species
Macaranga mauritiana
Bojer ex Baill.[2][3]
Synonyms[4]

യൂഫോർബിയേസീ കുടുംബത്തിലെ, പഴയലോകത്തെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണപ്പെടുന്ന മരങ്ങളുടെ ഒരു ജനുസ് ആണ് മക്കറാങ്ക (Macaranga). ആഫ്രിക്ക, ആസ്ത്രേലേഷ്യ, ഏഷ്യ, ഇന്ത്യൻ മഹാസമുദ്രത്തിലെയും ശാന്തസമുദ്രത്തിലെയും, നിരവധി ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം കാണപ്പെടുന്ന ഈ ജനുസിൽ 300 ഓളം സ്പീഷിസുകൾ ഉണ്ട്.[4][5] 1806 -ൽ മൗറീഷ്യസിൽ നിന്നും ശേഖരിച്ച സ്പെസിമനുകൾ ഉപയോഗിച്ചാണ് ഇവയെ ആദ്യമായി വിവരിക്കുന്നത്. [1][3]

വനനശീകരണം സംഭവിച്ച ഇടങ്ങളിൽ വളരെപ്പെട്ടെന്ന് ആദ്യം തന്നെ വളർന്നുവരുന്ന സസ്യങ്ങളാണിവ. എൻഡോക്ലിറ്റ മലബാറിക്കസ് പോലെ ചിലതരം ശലഭങ്ങളുടെ ലാർവകൾ ഇവയുടെ ഇലകൾ ഭക്ഷണമാക്കാറുണ്ട്. ഫോർമിസിഡേ കുടുംബത്തിലെ ഉറുമ്പുകളുമായി സഹവസിക്കാറുള്ള ഈ ചെടികൾ അവയുമായി പരസ്പരസഹകരണജീവിതം നടത്തുന്നു. മക്കറാങ്കയുടെ പൊള്ളയായി തടി ഇവയ്ക്ക് താമസമൊരുക്കുകയും ചിലപ്പോൾ മധുരമുള്ള ഒരു നീര് ഉൽപ്പാദിപ്പിച്ചുനൽകുകയും ചെയ്യുന്നു. പകരമായി മറ്റു കീടങ്ങൾ മരത്തിനെ ആക്രമിക്കാതെ ഉറുമ്പുകൾ സംരക്ഷിക്കുകയും ചെയ്യുന്നു.[6]

ഉപയോഗം[തിരുത്തുക]

വട്ടക്കണ്ണിയിൽ. നിന്നും ചുവന്ന നിറത്തിലുള്ള ഒരു പശ ലഭിക്കാറുണ്ട്.

ചില സ്പീഷിസുകൾ[തിരുത്തുക]

3

അവലംബം[തിരുത്തുക]

  1. 1.0 1.1 Du Petit-Thouars (1806). Genera nova madagascariensia secundum methodum jussiaeanam disposita. Paris. 29pp ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "i" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. neotype, mistakenly called lectotype, designated by M. J. E. Coode, Taxon 25: 184 (1976). Cannot be lectotype because not described until 1859
  3. 3.0 3.1 Tropicos, genus Macaranga
  4. 4.0 4.1 Kew World Checklist of Selected Plant Families
  5. Govaerts, R., Frodin, D.G. & Radcliffe-Smith, A. (2000).
  6. Federle, W.; Maschwitz, U.; Fiala, B. (1998). "The two-partner ant-plant system of Camponotus (Colobopsis) sp. 1 and Macaranga puncticulata (Euphorbiaceae): Natural history of the exceptional ant partner". Insectes Sociaux. 45 (1): 1–16. doi:10.1007/s000400050064.
  7. "World Checklist of Selected Plant Families, Royal Botanic Gardens, Kew". Retrieved 2013-10-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മക്കറാങ്ക&oldid=3946717" എന്ന താളിൽനിന്ന് ശേഖരിച്ചത്