മക്കയിലെ ഘടികാര ഗോപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് ടവറാണു 'മക്കയിലെ ഘടികാര ഗോപുരം'. സൗദി അറേബ്യയിലെ മുസ്ലിം തീർത്ഥാടന തലസ്ഥാനമായ മക്കയിലാണു ഇത് സ്ഥിതി ചെയ്യുന്നത്. King Abdulaziz Endowment Project ന്റെ ഭാഗമായിട്ടാണു ഇത് നിർമ്മിച്ചിട്ടുള്ളത്. ലോകത്തിലെ തെന്നെ ഉയരത്തിൽ മൂന്നാസ്ഥാനത്തുള്ള മനുഷ്യ നിർമിത കെട്ടിടവുമാണിത്. ഈ ബിൽഡിംഗിൽ തെന്നെയാണു സൗദി അറേബ്യയിലെ ഏറ്റവും ആഡംബര ഹോട്ടലായ Abraj Al-Bait (Translated as "The Towers of the House") സ്ഥിതി ചെയ്യുന്നത്. ലോക്കത്തിലെ ഏറ്റവും വലിയ ക്ലോക്കും ഇതാണെന്ന മറ്റൊരു പ്രത്യേകത് കൂടി ഈ കെട്ടിടത്തിനുണ്ട്. മുസ്ലിങ്ങളുടെ ഹജ്ജ് തീർത്ഥാടന കേന്ദ്രമായ കഅബക്ക് ഏതാനും മീറ്ററുകൾ അകലെ മസ്ജിദുൽ ഹറമിന്റെ സമീപത്ത് തെന്നയാണീ കെട്ടിടം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തെ ഏറ്റവും പ്രമുഖ കെട്ടിട നിർമ്മാണ കമ്പനിയായ സൗദി ബിൻലാദിൻ ഗ്രൂപ്പാണു ഈ കെട്ടിടവും നിർമ്മിച്ചിട്ടുള്ളത്. 2002-ൽ ഇത് രാജ്യത്തിനായി അവിടുത്തെ രാജാവ് ഉദ്ഘാടനം നിർവഹിക്കുകയുന്റായി. ലോകത്തിലെ തെന്നെ ഏറ്റവും ചെലവ് കൂടിയ നിർമ്മാണമായ മക്കയിലെ ഘടികാര ഗോപുരത്തിനു 15 ബില്ല്യൺ യൂ.എസ് ഡോളർ ചെലവഴിക്കുകയുണ്ടായി.

പ്രത്യേകതകൾ[തിരുത്തുക]

ലോകത്തിലെ ഏറ്റവും വലിയ സമയഗോപുരമാണ് മക്ക ക്ലോക്ക് ടവർ. മക്കയിൽ മസ്ജിദുൽ ഹറമിനോട് ചേർന്നുള്ള അബ്രാജ് അൽബൈത്ത് ടവറിലാണ് (മക്ക റോയൽ ക്ലോക്ക് ടവർ). ബുർജ് ഖലീഫ കഴിഞ്ഞാൽ ലോകത്ത് രണ്ടാം സ്ഥാനവും ഈ കെട്ടിടത്തിനാണ്. ലണ്ടൻ ടവറിലുള്ള ബിഗ് ബൻ വാച്ചിന്റെ ആറിരട്ടി വലിപ്പമാണ് മക്ക ടവർ വാച്ചിനുള്ളത്. പകൽവെട്ടത്തിൽ സ്വർണനിറത്തിൽ കാണപ്പെടുന്ന ഘടികാരങ്ങളും ചന്ദ്രക്കലയും രാത്രിവെളിച്ചത്തിൽ ഹരിതപ്പകർച്ച നേടും. ഘടികാരമുഖം രാത്രിയിൽ പ്രകാശമാനമാക്കുന്നതിന് എട്ടു ലക്ഷം എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിച്ചിട്ടുണ്ട്. ടവറിന്റെ നാലു വശത്തുമുള്ള ക്ലോക്കുകളിൽ രണ്ടെണ്ണത്തിന് 80 മീറ്റർ ഉയരവും 65 മീറ്റർ വീതിയും 35 മീറ്റർ വ്യാസവുമുണ്ട്. മറ്റ് രണ്ട് ക്ലോക്കുകളുടെ വ്യാസം 25 മീറ്ററാണ്. 400 മീറ്ററിലധികം ഉയരത്തിലുള്ള ക്ലോക്ക് മക്കയിലെ മുഴുവൻ ജില്ലകളിൽ നിന്നുംകാണാനാകും. ജർമ്മനി, സ്വിറ്റ്സർലാന്റ് എന്നിവിടങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാരും യൂറോപ്പിൽ നിന്നുള്ള വിദഗ്ദ്ധരുമാണ് രൂപകൽപനയും നിർമ്മാണവും പൂർത്തിയാക്കിയത്. ഇടിമിന്നലേൽക്കാതിരിക്കാനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഏഴു കിലോമീറ്റർ അകലെ നിന്നുവരെ ഗോപുരം കാണാൻ സാധിക്കും. മക്ക റോയൽ ക്ലോക്ക് ടവർ 2011-ൽ ആണ് പൂർണമായും പ്രവർത്തനക്ഷമമായത്. അതോടെ ഗ്രീനിച്ച് മീൻ ടൈമിനു (ജി.എം.ടി) പകരമായി മക്ക മീൻടൈമും (എം.എം.ടി) നിലവിൽ വന്നു.

ടൂറിസവും വിനോദവും[തിരുത്തുക]

ഹജ്ജ് ഉംറ തീർഥാടകരെ ആശ്രയിച്ചു മാത്രമാണ് ഇവിടെ ടൂറിസം രംഗം നില നിൽക്കുന്നത്. ഹജ്ജ് ഉംറ തീർഥാടകരെ താമസിപ്പിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങൾ ലൈസൻസിനായി ടൂറിസംവകുപ്പ് വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. 2013-ലെ കണക്ക് പ്രകാരം മക്കയിൽ 644 താമസ കേന്ദ്രങ്ങൾ ടൂറിസം ലൈസൻസുള്ളതുണ്ട്. ഇതിൽ 15 ലക്ഷത്തോളം പേരെ ഉൾകൊള്ളാനാകും വിധം 123500 റൂമുകളുണ്ട്. ലൈസൻസുള്ള ഹോട്ടലുകളുടെ എണ്ണം 564 ആണ്. ഇതിൽ 19 എണ്ണം ഫൈവ് സ്റ്റാറും 17 എണ്ണം ഫോർസ്റ്റാറും 117 എണ്ണം ത്രീസ്റ്റാറും 104 എണ്ണം റ്റൂസ്റ്റാറും ഗണത്തിൽപ്പെടും. കൂടാതെ 80 ലൈസൻസുള്ള ഫർണിഷ്ഡ് അപാർട്ട്മെൻറുകളും മക്കയിലുണ്ട്. തീർത്ഥാടനത്തിനൊപ്പം വിനോദത്തിനുതകുന്ന നിരവധി പൂന്തോട്ടങ്ങളും പാർക്കുകളും ഉൾകൊള്ളുന്ന പ്രദേശമാണ് മക്ക. കുട്ടികൾക്ക് കളിക്കാനും വിനോദത്തിനുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 193 പാർക്കുകളും പൂന്തോട്ടങ്ങളും ഉണ്ട്. നഗര സൌന്ദര്യവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയതായി അൽ നവാരിയ ഗാർഡൻ എന്ന പേരിൽ ഒരു വലിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്[2]. ചൂട് കാലത്ത് രാത്രി സമയങ്ങളിൽ പാർക്കുകളിൽ ആളുകൾ കൂടുതലായി എത്തുന്നു.

കഠിനമായ ചൂടും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും കാരണം ചെടികളും മൃഗങ്ങളും അപൂർവമായി മാത്രമേ മക്കയിൽ കാണപ്പെടുന്നുള്ളൂ. പ്രകൃതി സംരക്ഷണത്തിന്റെയും നഗരസൌന്ദര്യ വൽക്കരണത്തിന്റെയും ഭാഗമായി മക്ക നഗരസഭ പലവിധത്തിലുള്ള അക്കേഷ്യകളും ഈന്തപ്പനകളും ചെറിയ ചെടികളും എല്ലായിടത്തും വെച്ച് പിടിപ്പിച്ചിട്ടുണ്ട്. വന്യ മൃഗങ്ങളായ കാട്ടുപൂച്ച, ചെന്നായ, കാട്ടുനായ, കുറുക്കൻ, കീരി എന്നിവയെ മക്കയിലെ ജനവാസമില്ലാത്ത പർവതങ്ങളിൽ കാണാം

"https://ml.wikipedia.org/w/index.php?title=മക്കയിലെ_ഘടികാര_ഗോപുരം&oldid=2643138" എന്ന താളിൽനിന്ന് ശേഖരിച്ചത്