മകാരം മാത്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മകാരം മത്തായി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മകാരം മാത്യു

‘മ’കാരത്തിൽ ആരംഭിക്കുന്ന അനേകം വാക്കുകൾ തുടർച്ചയായി ഉപയോഗിച്ചു നടത്തുന്ന പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണു് മകാരം മാത്യു.

ജീവിതരേഖ[തിരുത്തുക]

ഇടുക്കി ജില്ലയിൽ നിന്നും കണ്ണൂരിലേക്ക് കുടിയേറിയ വർക്കി, ബിജിത്ത എന്നിവരുടെ മകൻ. ചുങ്കക്കുന്ന് സ്വദേശിയായ കെ.വി. മത്തായി പിന്നീട് മകാരം മാത്യു എന്ന പേരിൽ അറിയപ്പെട്ടു. 2021 മേയ് 4-നു അന്തരിച്ചു[1].

പ്രത്യേകതകൾ:[തിരുത്തുക]

1987 മാർച്ച് 31 ന് തിരുവനന്തപുരത്തുവെച്ച് പൊതുവേദിയിൽ ‘മ’യുടെ പ്രകടനം ആദ്യമായി നടത്തി. അമേരിക്ക, ജർമ്മനി, ഗൾഫ് നാടുകൾ എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ച് ‘മ’യുടെ പ്രകടനം കാണിച്ചു. ഏത് വിഷയം നൽകിയാലും അതിനെക്കുറിച്ച് ‘മ’കാരത്തിൽ തുടങ്ങുന്ന വാക്കുകൾ ഉപയോഗിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് കഴിയും. 500ൽ അധികം ഉദാഹരണങ്ങൾ നിരത്തിയിട്ട് തുടർച്ചയായി ഏഴ് മണിക്കൂർ പ്രസംഗിച്ചതിനാൽ ലിംകാ ബുക്ക് ഓഫ് റെക്കാഡ്സിൽ[2] കടന്നു. അതുപോലെ തുടർച്ചയായ ‘മ’ ഉപയോഗിച്ച് സംസാരിച്ചതിന്റെ ഫലമായി ചാൻസലർ വേൾഡ് ഗിന്നസ് ബുക്കിൽ പേര് ചേർക്കപ്പെട്ടു.

കൃതികൾ[തിരുത്തുക]

‘മ’യിൽ ആരംഭിക്കുന്ന 2000 വാക്കുകൾ ഉള്ള ‘മാമലക്ക് മാനഭംഗം’[2] എന്ന ഖണ്ഡകാവ്യം ഉൾപ്പെടെ 13 കവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. മഹാത്മാ ഗാന്ധി, മദർ തെരേസ, മുഹമ്മദ് നബി, വൈക്കം മുഹമ്മദ് ബഷീർ, മാതാ അമൃതാനന്ദമയി എന്നിവരുടെ ജീവചരിത്രങ്ങൾ മകാരം മാത്യു, ‘മകാരത്തിൽ’ എഴുതിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ഭാര്യ : ഏലിയാമ്മ, മക്കൾ: മേഴ്സി, മനോജ്

അവലംബം:[തിരുത്തുക]

  1. "മ കൊണ്ട് വിസ്മയം തീർത്ത മകാരം മാത്യു ഓർമ്മയായി". Archived from the original on 2021-08-19. Retrieved 2021-08-19.
  2. 2.0 2.1 "മകാരം മാത്യു "മഹാത്മാഗാന്ധി"യാകുന്നു". ദേശാഭിമാനി. Retrieved 2012-07-30. {{cite news}}: Cite has empty unknown parameter: |coauthors= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മകാരം_മാത്യു&oldid=3942525" എന്ന താളിൽനിന്ന് ശേഖരിച്ചത്