മാങ്ക (കോമിക്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മംഗ (കോമിക്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് ഒരു ജപ്പാനിൽ ഉരുത്തിരിഞ്ഞ ഒരു തനതായ ശൈലിയിൽ സൃഷ്ടിക്കപ്പെടുന്ന കാർട്ടൂണുകളെയാണ് മാങ്ക(Eng: Manga; Jap: 漫画?) എന്ന് പറയുക. ജപ്പാനിലെ എല്ലാ പ്രായക്കാരും മാങ്ക വായിക്കാറുണ്ട്. പിൽക്കാലങ്ങളിൽ മാങ്ക മറ്റു ഭാഷകളിലും പ്രസിദ്ധീകരിച്ചു തുടങ്ങി. ജപ്പാനിലെ പബ്ലിഷിങ്ങ് വ്യവസായത്തിന്റെ ഒരു പ്രധാന ഭാഗമാണ് മാങ്ക.[1] 2009 ൽ ജപ്പാനിൽ മാത്രം മാങ്ക പബ്ലിക്കേഷനുകളുടെ അഞ്ചര ബില്യൺ (550 കോടി) ഡോളറിന്റെ കച്ചവടം നടന്നിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ജപ്പാനിനു പുറത്തും മാങ്ക ആസ്വാദകർ വളരെയേറെയുണ്ട്. 2008 ൽ അമേരിക്കയിലും, കാനഡയിലും കൂടി ചേർത്ത് 175 മില്യൺ (17.5 കോടി) ഡോളറിന്റെ മാങ്ക പ്രസാധനങ്ങളുടെ കച്ചവടം നടന്നിട്ടുണ്ട്. കേരളത്തിലും നഗരങ്ങളിൽ കുട്ടികളുടെ ഇടയിൽ മാങ്ക ആസ്വാദകരുണ്ട്. [2][3][4]

അവലംബം[തിരുത്തുക]

  1. Allison, Anne (2000). "Sailor Moon: Japanese superheroes for global girls". In Craig, Timothy J.. Japan Pop! Inside the World of Japanese Popular Culture. Armonk, New York: M.E. Sharpe. ISBN 978-0-7656-0561-0.
  2. Saira Syed (2011-08-18). "Comic giants battle for readers". BBC News. BBC. Retrieved 2012-03-16.
  3. http://m.prokerala.com/news/articles/a281209.html
  4. http://www.merinews.com/article/japanese-manga-becoming-popular-influencing-indian-readers/15837667.shtml
"https://ml.wikipedia.org/w/index.php?title=മാങ്ക_(കോമിക്)&oldid=2983296" എന്ന താളിൽനിന്ന് ശേഖരിച്ചത്