മംഗലം അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മംഗളം ഡാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മംഗലം അണക്കെട്ട്
മംഗലം അണക്കെട്ട്
മംഗലം അണക്കെട്ട്
നദി ചെറുകുന്നപ്പുഴ
Creates മംഗലം റിസർവോയർ
സ്ഥിതി ചെയ്യുന്നത് കിഴക്കഞ്ചേരി,പാലക്കാട് ജില്ല, കേരളം,ഇന്ത്യ Flag of India.svg
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 1057 m
ഉയരം 29.23 m
തുറന്നു കൊടുത്ത തീയതി 1966
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°30′54.738″N 76°31′59.754″E / 10.51520500°N 76.53326500°E / 10.51520500; 76.53326500
മംഗലം ജലസേചന പദ്ധതി

കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വണ്ടാഴി ഗ്രാമപഞ്ചായത്തിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ  പോഷകനദിയായ മംഗലം പുഴയുടെ  ഒരു കൈവഴിയായചെറുകുന്നപ്പുഴയ്ക്ക് കുറുകെനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ മംഗലം ഡാം[1]. മംഗലം ജലസേചന പദ്ധതിക്കു[2] , [3] വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് .പ്രധാനമായും ഇത് ഒരു ജലസേചന അണക്കെട്ടാണ്. അണക്കെട്ടും ഇടതുവശത്തായുള്ള കനാൽ സംവിധാനവും പൂർത്തിയായത് 1956-ൽ ആണ്. കനാൽ നിർമ്മാണം പൂർത്തിയാക്കി ഇന്നത്തെ രീതിയിലുള്ള കനാൽ സംവിധാനം തുറന്നു കൊടുത്തത് 1966-ൽ ആണ്. 6,880 ഹെക്ടർ സ്ഥലത്ത് ഈ അണക്കെട്ടിൽ നിന്ന് ജലസേചനം ചെയ്യുന്നു.

ദേശീയപാത 544-ൽ നിന്നും ഏകദേശം 14 കി.മീ അകലെയായി വടക്കഞ്ചേരി ഗ്രാമത്തിനു തെക്കായി ആണ് മംഗലം അണക്കെട്ട് സ്ഥിതിചെയ്യുന്നത്. പ്രകൃതിരമണീയമായ ഈ സ്ഥലത്ത് ഒരു വിനോദ സഞ്ചാര ഉദ്യാനവും നിർമ്മിച്ചിരുന്നു. ഉദ്യാനത്തിലെ പുൽത്തകിടികളിൽ മനോഹരമായ ശില്പങ്ങളും ഉണ്ട്. എങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ അവഗണന കാരണം ഉദ്യാനം ഇന്ന് നാമാവശേഷമാണ്.

മംഗലം അണക്കെട്ടിനോടു ചേർന്ന കാട്ടിൽ മാൻ, കാട്ടാനകൾ,മയിലുകൾ പലവിധം പക്ഷികൾ തുടങ്ങിയ ജീവജാ‍ലങ്ങളെ കാണാം[4].

കൂടുതൽ കാണുക[തിരുത്തുക]


പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mangalam(Id) Dam D03057-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Mangalam Medium Irrigation Project JI02679-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "MANGALAM IRRIGATION PROJECT-". www.idrb.kerala.gov.in.
  4. "Mangalam Dam -". www.keralatourism.org.


"https://ml.wikipedia.org/w/index.php?title=മംഗലം_അണക്കെട്ട്&oldid=3639791" എന്ന താളിൽനിന്ന് ശേഖരിച്ചത്