ഭൻസാദ് വന്യജീവി സങ്കേതം
ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള മുരുഡ്, റോഹ താലൂക്കുകളിൽ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമാണ് ഭൻസാദ് വന്യജീവിസങ്കേതം. 1986 ലാണ് ഈ വന്യജീവിസങ്കേതം നിർമ്മിച്ചത്. പശ്ചിമഘട്ടത്തിലെ തീരപ്രദേശ മരങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനായാണ് ഈ വന്യജീവി സങ്കേതം നിർമ്മിച്ചത്. 6976 ഹെക്ടറോളം വനം, പുൽമേടുകൾ, ചതുപ്പുപ്രദേശം എന്നിവ ഈ വന്യജീവി സങ്കേതത്തിലുണ്ട്. മുരുഡ്-ജൻജിറ രാജാക്കന്മാരുടെ നായാട്ടിനായുള്ള വനമായിരുന്നു ഇത്.
ഭൂപ്രകൃതി
[തിരുത്തുക]മുംബൈയിൽനിന്ന് 140 കിലോമീറ്റർ അകലെയാണ് ഭൻസാദ് വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. 18°20′39″വ 73°03′33″കി എന്നതാണ് ഇതിന്റെ സ്ഥാനം. ഈ വന്യജീവി സങ്കേതത്തിലൂടെ നാല് പ്രധാന സഞ്ചാരപാതകളുണ്ട്. ഇവയിലൂടെ യാത്രചെയ്താൽ പ്രധാനപ്പെട്ട ജലപാതങ്ങൾ, ഗുന്യച മാൽ, ചിഖൽഗാൻ, ഭൻസാദ്ഗാൻ എന്നിവ കാണാം. വന്യജീവികളെ കാണാവുന്ന പ്രധാന സ്ഥങ്ങളാണിവ. സുപേഗോണിലാണ് കാവുകൾ സ്ഥിതിചെയ്യുന്നത്. മാൽ എന്നുവിളിക്കുന്ന തുറസ്സായ പുൽമേടുകൾ ഈ വന്യജീവിസങ്കേതത്തിലുടനീളമുണ്ട്. മുരുഡ്-ജൻജിറയിൽനിന്നും റോഡ് മാർഗ്ഗം ഈ വന്യജീവിസങ്കേതത്തിലെത്തിച്ചേരാം. ഏറ്റവും അടുത്തുള്ള തീവണ്ടിനിലയം റോഹയാണ്.
ആവാസവ്യവസ്ഥ
[തിരുത്തുക]- പശ്ചിമഘട്ടത്തിലെ തീരപ്രദേശ കാടുകളാണ് പ്രധാന ആവാസവ്യവസ്ഥ. തുറസ്സായ പുൽമേടുകൾ നിറഞ്ഞതാണ് ഈ വന്യജീവി സങ്കേതം.