ഭൗസാഹബ് മാരുതി തലേക്കറുടെ ശിരച്ഛേദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2000 ഫെബ്രുവരി 27നാണ് പാകിസ്താനി സൈനികരും ഇല്യാസ് കശ്മീരി എന്നയാളുടെ നേതൃത്വത്തിൽ പന്ത്രണ്ടിലധികം ഹുജി തീവ്രവാദികളും ചേർന്ന സംഘം  ഭൗസാഹബ് മാരുതി തലേക്കർ എന്ന ഇന്ത്യൻ സൈനികന്റെ ശിരച്ഛേദം നടത്തിയത്.[1][2] ജമ്മു കശ്മീരിലെ രജൗറി ജില്ലയിലാണ് ഇത് നടന്നത്. തലേക്കർ ഡ്യൂട്ടിയിലുണ്ടായിരുന്ന അശോക് ലിസണിംഗ് പോസ്റ്റ് മൂന്ന് പാകിസ്താനി പോസ്റ്റുകളാൽ ചുറ്റപ്പെട്ട അവസ്ഥയിലായിരുന്നു. മോർട്ടാർ, റോക്കറ്റ് ആക്രമണങ്ങളുടെ മറവിലാണ് ഒരു വലിയ സംഘം ഈ പോസ്റ്റ് ആക്രമിച്ചത്. അവിടെയുണ്ടായിരുന്ന മറാത്ത ലൈറ്റ് ഇൻഫൻട്രിയിലെ ഏഴ് സൈനികരും കൊല്ലപ്പെട്ടു.[3] തലേക്കറുടെ ശിരസ്സ് അക്രമികൾ പാകിസ്താനിലേയ്ക്ക് കൊണ്ടുപോയി.[4] ശിരസ്സുമായി നിൽക്കുന്ന ഇല്യാസ് കശ്മീരിയുടെ ചിത്രം പാകിസ്താനി പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.[5]

References[തിരുത്തുക]

  1. Joseph, Josy (5 June 2011). "Col faced CoI after Ilyas Kashmiri attack". The Times of India. Retrieved 30 September 2016.
  2. Raghavan, Ranjani (23 September 2009). "Dead sepoy's village doesn't know his killer is killed in Pakistan". The Indian Express. Retrieved 30 September 2016.
  3. Joseph, Josy (10 January 2013). "Pak cross-LoC raid: Brutality similar to 2000 strike by Ilyas Kashmiri". The Times of India. Retrieved 30 September 2016.
  4. Pubby, Manu (22 September 2009). "24-yr-old sepoy was beheaded in 2000 LoC raid". The Indian Express. Retrieved 30 September 2016.
  5. Swami, Praveen (11 June 2011). "Pakistan's Kashmiri problem". The Hindu. Retrieved 30 September 2016.