ഭോപ്പാൽ ബാദ്ഷാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭോപ്പാൽ ബാദ്ഷാസ് (BB) മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ളതും വേൾഡ് സീരിസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നതുമായ ഒരു ഹോക്കി ടീമാണ്. ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ ഭാഗമായ സമീർ ദാദാണ് ഈ ടീമിന്റെ ക്യാപ്റ്റൻ. മോസ്കോയിൽ നടന്ന 1980 ലെ സമ്മർ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ വിജയത്തിലേക്ക് നയിച്ച വാസുദേവൻ ഭാസ്കരനാണ് ഭോപ്പാൽ ബാദ്ഷാസ് ടീമിന്റെ പരിശീലകൻ. 2012 ലെ വേൾഡ് സീരീസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ ബാഡ്ഷാസ് ചണ്ഡീഗഡ് കോമറ്റ്സിനെ 4-3 നു തോൽപിച്ചിരുന്നു.[1] ഭോപ്പാൽ ബാദ്ഷാസ് ടീമിന്റെ സ്വദേശ കളിസ്ഥലമാണ് ഐഷ്ബാഗ് സ്റ്റേഡിയം.

അവലംബം[തിരുത്തുക]

  1. "WSH: Bhopal Badshahs down Chandigarh Comets in opener". The Times of India. 2012-01-23. Retrieved 2012-01-03.
"https://ml.wikipedia.org/w/index.php?title=ഭോപ്പാൽ_ബാദ്ഷാസ്&oldid=2894883" എന്ന താളിൽനിന്ന് ശേഖരിച്ചത്