ഭോഗീന്ദ്രശായിനം
ദൃശ്യരൂപം
സ്വാതി തിരുനാൾ കുന്തളവരാളി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു സംസ്കൃതകീർത്തനമാണ് ഭോഗീന്ദ്രശായിനം. പത്മതീർത്ഥക്കരയാൽ ചുറ്റപ്പെട്ട, വഞ്ചീശനായ മാർത്താണ്ഡവർമ്മ നിർമ്മിച്ച വിമാനത്തിങ്കൽ വസിക്കുന്ന പത്മനാഭനെയാണു കൃതിയിൽ സ്തുതിക്കുന്നത്.[1]
വരികൾ
[തിരുത്തുക]- പല്ലവി
ഭോഗീന്ദ്രശായിനം പുരുകുശലദായിനം
പുരുഷം ശാശ്വതം കലയേ
- അനുപല്ലവി
വാഗീശ ഗൗരീശ വാസവാദ്യമരപരി-
വാരാഭിവന്ദിതപദം പദ്മനാഭം
- ചരണം
കലുതനുതി സന്യാസി ഭജനാനുഗുണ വിഹിതസുലളിതാകാരമഹിതം
കലുഷഹര പരിസരോജ്ജ്വല പത്മതീർത്ഥാദി ഖണ്ഡിതാശേഷ ദുരിതം
കലശോദ്ഭവാന്വിത മഹേന്ദ്ര ത്രികൂടവരമലയാചലേന്ദ്ര വിനുതം
ഖലദമന വഞ്ചി മാർത്താണ്ഡവർമ്മാ കലിത കാഞ്ചനവിമാനലസിതം പദ്മനാഭം