ഉള്ളടക്കത്തിലേക്ക് പോവുക

ഭൈരവിക്കോലം (പടയണി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പടയണിയിലെ ഒരു പാളക്കോലമാണ് ഭൈരവിക്കോലം. പാളക്കോലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്.

മാതൃസങ്കല്പത്തിലാണു ഭൈരവിക്കോലം കെട്ടുന്നത്. കൃഷിനാശങ്ങൾ തടഞ്ഞ്‌ സർവൈശ്വര്യലബ്ധിക്കായി ഭൈരവിക്കോലങ്ങൾ തുള്ളി പ്രാർത്ഥിക്കുന്നു. ഭൈരവിക്കോലത്തിനു ചുരുങ്ങിയത്‌ അഞ്ചു മുഖങ്ങൾ ഉണ്ടായിരിക്കും. നിണഭൈരവി, കാഞ്ഞിരമാല, മംഗളക്കോലം എന്നിവയും ഭൈരവിക്കോലത്തിൻറെ മാതൃകയിൽ തന്നെയാണ്‌ വരുക. നെറുകയിൽ പന്തം കുത്തിയാണു ഭൈരവി കളത്തിൽ എത്തുന്നത്‌.16, 32, 64, 81, 101 എന്നീ ക്രമത്തിലാണു ഭൈരവിക്കോലത്തിനു പാള ഉപയോഗിക്കുന്നത്. ഓതറയിൽ 1001 പാളയിലാണു ഭൈരവിക്കോലം. 1001 പച്ചപ്പാളകൾ ചെത്തിയൊരുക്കി വരച്ചെടുത്ത ഭൈരവിക്കോലം. തടിച്ചക്രങ്ങൾ പിടിപ്പിച്ച ചട്ടത്തിൽ, കമുകിൽ തടിയുടെ ത്രികോണ രൂപത്തിലേക്കാണ് കുരുത്തോലയുടെ ഈർക്കിൽ കൊണ്ട് കോലം തയ്ച്ചെടുക്കുന്നത്. [1]


അവലംബം

[തിരുത്തുക]
  1. ലേഖകൻ, സ്വന്തം (31 മാർച്ച് 2023). "1001 പച്ചപ്പാളകളിൽ മഹാഭൈരവി; ഓതറ പടയണിയിലെ ഏറ്റവും വലിയ ഭൈരവിക്കോലം". Manoramanews.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഭൈരവിക്കോലം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഭൈരവിക്കോലം_(പടയണി)&oldid=4460033" എന്ന താളിൽനിന്ന് ശേഖരിച്ചത്