ഭേൽപൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭേൽപൂരി
Origin
Alternative name(s)Bhel (Maharashtra), Bhela, Churu Muri / Churmuri (Karnataka),[1] Jhaal Muri (Kolkata), Jhāla Mudhi (Orissa)
Place of originIndia
Region or stateMaharashtra
Details
TypeSnack, chaat
Main ingredient(s)Puffed rice, sev
VariationsSevpuri, dahi puri, sev papdi chaat

സ്വാദിഷ്‌ഠമായ ഒരു ലഘുഭക്ഷണമാണ് ഭേൽപൂരി. പൊരി (അരികൊണ്ടുള്ള പൊരി), പച്ചക്കറികൾ, പുളി കൊണ്ടുണ്ടാക്കിയ ചാറും എന്നിവ ചേർത്താണ് ഇതുണ്ടാക്കുന്നത്.[2][3]

മുംബൈയിലെ ചായക്കടകളിലും മറ്റുതെരുവോര ഭക്ഷണശാലകളിൽ നിന്നുമാണ് ഭേൽപൂരി ഉടലെടുത്തത് കരുതപ്പെടുന്നു. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലേക്കും ഇതിന്റെ രുചിക്കൂട്ടുകൾ പ്രചുരമാവുകയും എല്ലായിടത്തും പ്രാദേശിക ഭക്ഷണമായി ലഭ്യക്കാൻ സാധ്യമാവുന്നു. പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ നിന്നുള്ള ഭഡാങ്ക് (भडंग) എന്ന എരിവുള്ള മസാലകളിൽ നിന്നുമാണ് ഇത് ഉടലെടുത്തതെന്നും പറയപ്പെടുന്നു. ഭേൽപൂരി കൊൽകത്ത ശൈലിയിൽ ജലാംശം കുറച്ച് ഭഡാങ്ക് മസാലകൾ ചേർത്തുണ്ടാക്കുന്നതിനെ ജാൽ മുരി (എരിവോടുകൂടിയ ചീർത്ത അരി എന്നാണർത്ഥം) എന്നാണ് വിളിക്കുന്നത്. മൈസൂർ ശൈലിയിലുള്ള ഭേൽപൂരിയെ ചുറുമുരി അല്ലെങ്കിൽ ചുർമുരി എന്നിങ്ങനെ അറിയപ്പെടുന്നു.[4] ഭഡാങ്ക് (भडंग) എന്ന ജലാംശം കുറച്ചുണ്ടാക്കുന്ന ഭേൽപൂരി കൊത്തി അരിഞ്ഞ സവോളയും  ചെറുനാരങ്ങ നീരും ചേർത്താണ് കഴിക്കാറ്.

ഒരു തെരുവോര കച്ചവടക്കാരൻ ഭേൽപൂരി ഉണ്ടാക്കുന്നു.

അവലംബം[തിരുത്തുക]

  1. "Churmuri". The taste of Mysore. Retrieved 18 December 2013.
  2. Price, Jane (2007). Gourmet Vegetarian: The Vegetarian Recipes You Must Have. Murdoch Books. p. 256. ISBN 978-1-921259-09-8.
  3. Gupta, Niru. "Bhel Puri". Niru Gupta. Retrieved 2 September 2015.
  4. "What is churumuri". Churumuri. Retrieved 18 December 2013.
"https://ml.wikipedia.org/w/index.php?title=ഭേൽപൂരി&oldid=2373270" എന്ന താളിൽനിന്ന് ശേഖരിച്ചത്