ഭൂസംരക്ഷണസമരം-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഭൂരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഭൂവിനിയോഗത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ.(എം) ന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഭൂസംരക്ഷണ സമിതി നടത്തിയ പ്രധാന സമരങ്ങളിലൊന്നാണ് ഭൂസമരം. മിച്ചഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മിച്ചഭൂമിയെന്ന് സി.പി.ഐ.(എം) ചൂണ്ടിക്കാണിക്കുന്ന കേരളത്തിലെ ജില്ലാതലങ്ങളിലെ 14 കേന്ദ്രങ്ങളിലും വിവിധ ഏരിയകളിലെ 129 സ്ഥലങ്ങളിലും 2013 ജനുവരി 1 മുതൽ 16 വരെയാണ് സമരം നടന്നത്. [1]

പശ്ചാത്തലം[തിരുത്തുക]

1970-കളിലെമിച്ച ഭൂമി സമ­ര­ത്തി­നു ശേ­ഷം ഒറ്റ­പ്പെ­ട്ട ഭൂ­സ­മ­ര­ങ്ങൾ നട­ന്നി­ട്ടു­ണ്ടെ­ങ്കി­ലും ഇത്ര വലിയ ഒരു ഭൂ­സ­മ­രത്തിന് കേ­ര­ളം­ സാക്ഷ്യം വഹിച്ചിട്ടില്ല. ആ­ധു­നിക കേ­ര­ള­ത്തി­നു് അടി­ത്തറ പാ­കി­യ­ത്‌ ഭൂ­പ­രി­ഷ്ക്ക­ര­ണ­മാ­യി­രു­ന്നു. തി­രു­വി­താം­കൂ­റിൽ പത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ന്റെ അവ­സാ­ന­കാ­ല­ത്ത് തന്നെ ഭൂ­പ­രി­ഷ്ക്ക­രണ നട­പ­ടി­കൾ ആരം­ഭി­ച്ചി­രു­ന്നു. 1885-ലെ പട്ടം പ്ര­ഖ്യാ­പ­ന­വും 1896-ലെ ജന്മി-കു­ടി­യാൻ നി­യ­മ­വും ജന്മി­മാ­രെ നി­യ­ന്ത്രി­ക്കു­ന്ന­തി­നും പാ­ട്ട­ഭൂ­മി­യിൽ കു­ടി­യാ­ന്റെ അവ­കാ­ശം ഉറ­പ്പി­ക്കാ­നു­മു­ള്ള നട­പ­ടി­ക­ളാ­യി­രു­ന്നു. അതേ പോ­ലെ, കൊ­ച്ചി­യിൽ 1914-ലെ­യും 1938-ലെ­യും ­കു­ടി­യാൻ നി­യ­മ­ങ്ങൾ, 1943-ലെ വെ­റും­പാ­ട്ട­ക്കാ­രൻ നി­യ­മം എന്നിവ മു­ഖ്യ­മാ­യും പാ­ട്ട­ഭൂ­മി­യിൽ കു­ടി­യാ­ന്റെ അവ­കാ­ശം ഉറ­പ്പി­ക്കാ­നാ­യി­രു­ന്നു­.

ഈ നി­യ­മ­ങ്ങ­ളി­ലൊ­ന്നി­ലും ­കൃ­ഷി­ഭൂ­മി­ കൈ­വ­ശം വെ­ക്കു­ന്ന­തി­നു പരി­ധി­യോ, ഭൂ­ര­ഹിത കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­ക്ക് ഭൂ­മി നൽ­കു­ന്ന വി­ഷ­യ­മോ കട­ന്നു വന്നി­രു­ന്നേ­യി­ല്ല. ഈ പശ്ചാത്തലത്തിൽ 1957 ഏപ്രിൽ അഞ്ചാം തീ­യ­തി അധി­കാ­ര­ത്തിൽ വന്ന ഇ.എം.എസ്. സർ­ക്കാർ ഏപ്രിൽ പതി­നൊ­ന്നി­ന് കുടി ഒഴി­പ്പി­ക്ക­ലു­കൾ അടി­യ­ന്തി­ര­മാ­യി തട­യുന്ന­താ­യി ഒരു ഓർഡിനൻസ് കൊണ്ടുവന്നു. ഈ ഓർ­ഡി­നൻ­സു് 1957-ൽ തന്നെ കേരള ഒഴിപ്പിക്കൽ നിരോധന നടപടിക്രമ നിയമം 1957 (Kerala Stay of Eviction Proceedings Act) ആക്കി പാ­സാ­ക്കു­ക­യും ചെ­യ്തു. ഇതേ തു­ടർ­ന്ന്, സമ­ഗ്ര­മായ ഭൂ­പ­രി­ഷ്ക്ക­രണ നി­യ­മം പാ­സാ­ക്കാ­നു­ള്ള നട­പ­ടി­ക­ളും ചർ­ച്ച­ക­ളും ആരം­ഭി­ച്ചു­. ഇപ്രകാരം പാസ്സാക്കപ്പെട്ട ഭൂപരിഷ്കരണ നിയമത്തിൽ ഒരു കുടുംബത്തിന് കൈവശം വെയ്കാവുന്ന ഭൂമിയുടെ പരമാവധി പരിധി നിശ്ചയിച്ചിരുന്നു. ഇതിനുപരിയായി വ്യക്തികളുടെ കൈവശമിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു നിയമത്തിലെ വ്യവസ്ഥ. എന്നാൽ ഇപ്രകാരം ഭൂമി ഏറ്റെടുക്കാതിരുന്നതിനെ തുടർന്ന് ഇപ്പോഴും ഏക്കറുകണക്കിന് ഭൂമി വ്യക്തികളുടെ കൈവശമിരിക്കുന്നു എന്ന ആരോപണമുന്നയിച്ചാണ് സി.പി.ഐ.(എം) ഭൂസമരം നടത്തിയത്. [2]

ഭൂസംരക്ഷണ സമിതി[തിരുത്തുക]

ഭൂപ്രശ്നത്തിൽ പരിഹാരം ആവശ്യപ്പെട്ടുള്ള പ്രചാരണ - പ്രക്ഷോഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി സി.പി.ഐ (എം) അനുകൂല സംഘടനകളായ ആദിവാസി ക്ഷേമ സമിതി, പട്ടികജാതി ക്ഷേമ സമിതി, കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ, കേരള കർഷക സംഘം എന്നിവ ചേർന്ന് രൂപംകൊടുത്ത സംവിധാനമാണ് ഭൂസംരക്ഷണ സമിതി. [3]

അവലംബം[തിരുത്തുക]

  1. ഭൂപരിഷ്കരണം: ജനുവരി ഒന്നുമുതൽ സി.പി.എം സമരം:കേരളകൌമുദി
  2. കടപ്പാട് ആർ. രാമകുമാർ, malayal.am‍‍
  3. ഭൂസംരക്ഷണ സമിതി നിവേദനം നൽകി:മാതൃഭൂമി
"https://ml.wikipedia.org/w/index.php?title=ഭൂസംരക്ഷണസമരം-2013&oldid=1632135" എന്ന താളിൽനിന്ന് ശേഖരിച്ചത്