ഭൂലഭായ് ദേശായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭൂലഭായ് ദേശായി
Nehru bhulabhaidesai rajendraprasd aicc.png
Jawaharlal Nehru, Bhulabhai Desai and Babu Rajendra Prasad (Center) at the AICC Session, April 1939
ജനനം(1877-10-13)13 ഒക്ടോബർ 1877
മരണം6 മേയ് 1946(1946-05-06) (aged 68)

ഭൂലഭായ് ദേശായി (ഒക്ടോബർ 13, 1877 - മേയ് 6, 1946) ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും അഭിഭാഷകനുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ രാജ്യദ്രോഹക്കുറ്റത്തിന് ചുമത്തിയ മൂന്ന് ഇന്ത്യൻ നാഷണൽ ആർമി സൈനികരെ പ്രതിരോധിക്കാനും, മുസ്ലിം ലീഗിന്റെ ലിയാഖത്ത് അലി ഖാനുമായി ഒരു രഹസ്യ പവർ പങ്കിടൽ കരാർ നടത്താൻ ശ്രമിച്ചതിന്റെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടുന്നു.

ആദ്യകാലം[തിരുത്തുക]

ഗുജറാത്തിലെ വൽസാദിലാണ് ഭുലഭായ് ദേശായി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ജീവൻജി ദേശായി, ഗവൺമെന്റ് പ്ലീഡർ ആയിരുന്നു. പക്ഷേ, നിയമം സ്വന്തമായി പ്രാക്ടീസ് ചെയ്യാൻ അദ്ദേഹത്തിന് അനുവാദം ലഭിച്ചു. അയാളുടെ അമ്മ രാമബായി സ്ക്കൂൾ വിദ്യാഭ്യാസമില്ലാത്ത ഒരു മതവിശ്വാസിയായിരുന്നു. തൻറെ മാതാപിതാക്കളുടെ ഒരേയൊരു കുട്ടിയായിരുന്നു.[1] തുടക്കത്തിൽ അദ്ദേഹത്തിന്റെ മാതൃസഹോദരനോടൊപ്പം സ്ക്കൂളിൽ ചേർന്നു. പിന്നീട് വൽസാദിലെ അവബായി സ്കൂളിലും ബോംബെയിലെ ഭർദ ഹൈസ്കൂളിലും പഠിച്ചു. 1895- ൽ അദ്ദേഹം മെട്രിക്കുലേഷൻ ചെയ്തു. സ്കൂളിൽ പഠിക്കുമ്പോൾ ഇക്ച്ചാബെൻ അദ്ദേഹം വിവാഹം ചെയ്തു. ധീരുഭായ് അവരുടെ പുത്രനായിരുന്നു. പക്ഷെ 1923- ലെ ഇക്ച്ചാബെൻ അർബുദം ബാധിച്ച് മരിച്ചു. പിന്നീട് അദ്ദേഹം ബോംബെയിലെ എൽഫിൻസ്റ്റൺ കോളേജിൽ ചേർന്നു. അവിടെ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലും അദ്ദേഹം ബിരുദം നേടി. വേഡ്സ്വർത്ത് പ്രൈസ്, ഹിസ്റ്ററി, പൊളിറ്റിക്കൽ ഇക്കണോമി എന്നിവയിൽ സ്കോളർഷിപ്പ് അദ്ദേഹത്തിന് ലഭിച്ചു. ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ എം.എ ബിരുദം നേടി. അഹമ്മദാബാദിലെ ഗുജറാത്ത് കോളേജിൽ ഇംഗ്ലീഷ്, ചരിത്ര പ്രൊഫസറായി അദ്ദേഹം നിയമിതനായി. പഠിപ്പിക്കുമ്പോഴും അദ്ദേഹം നിയമം പഠിച്ചു. ദേശായി 1905- ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് നഗരത്തിലെ ഒരു പ്രമുഖ അഭിഭാഷകനായി തീർന്നു.[2]

അവലംബം[തിരുത്തുക]

  • Rajmohan Gandhi, Patel: A Life (1992)
  • Motilal Chimanlal Setalvad (1968). Bhulabhai Desai. Publications Division, Ministry of Information and Broadcasting, Government of India.
"https://ml.wikipedia.org/w/index.php?title=ഭൂലഭായ്_ദേശായി&oldid=2870510" എന്ന താളിൽനിന്ന് ശേഖരിച്ചത്