ഭൂമി പഠനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിർമ്മാണപ്രക്രിയക്കു പ്രാരംഭമായ ഒരു ഘട്ടമാണ് ഭൂമി പഠനം (ഇംഗ്ലീഷ്: Site analysis). നിർദ്ദിഷ്ട സ്ഥലത്തിന്റെ വിശധമായ സൂക്ഷ്മപരിശോധനയും, അപഗ്രഥനവും, സംശ്ലേഷണവും ഭൂമി പഠനത്തിൽ ഉൾപെടുന്നു. പ്രധാനമായും ഭൂമിശാസ്ത്ര സംബന്ധമായ ഭൗതിക ദത്തങ്ങളുടെ ശേഖരണമാണ് ഭൂമി പഠനത്തിൽ കൈകാര്യം ചെയ്യുന്നത്. വാസ്തുകല, എൻജിനീയറിങ്ങ്,സാമ്പത്തികശാസ്ത്രം, നഗരാസൂത്രണം, ഭൂപടനിർമ്മാണം, കൃഷി തുടങ്ങിയ മേഖലകളിൽ എല്ലാം ഭൂമി പഠനം അനിവാര്യമായ ഒന്നാണ്.

ഘടകങ്ങൾ[തിരുത്തുക]

ഭൂമി പഠനം ഒരൊറ്റഘട്ടമായല്ല നടത്തുന്നത്. വിവിധ അവസ്ഥതകൾ ഒരു ഭൂമി പഠനത്തിൽ ഉൾപ്പെടുന്നു. ഭൂമി പഠനത്തിൽ അവലോകനം ചെയ്യുന്ന ഘടകങ്ങൾ താഴെ നൽകിയിരിക്കുന്നു.

 • സ്ഥാനം (Location)
 • അയൽപക്ക പശ്ചാത്തലം (Neighborhood context)
 • വിസ്‌താരവും മേഖലയായിത്തിരിക്കലും (Size and zoning)
 • നിയമപരമായവ (Legal)
 • നൈസർഗികവും ഭൗതികവുമായ ലക്ഷണങ്ങൾ (Natural physical features)
 • മനുഷ്യനിർമ്മിതമായ ലക്ഷണങ്ങൾ (Man made features)
 • ചംക്രമണം (Circulation)
 • പ്രയോജനത്വം (Utilities )
 • ഇന്ദ്രിയാനുഭൂതി സംബന്ധമായവ (Sensory )
 • മാനവീയമായവും സാംസ്‌ക്കാരികവുമായ (Human and cultural)
 • കാലാവസ്ഥ (Climate)
"https://ml.wikipedia.org/w/index.php?title=ഭൂമി_പഠനം&oldid=2284807" എന്ന താളിൽനിന്ന് ശേഖരിച്ചത്