ഭൂമിശാസ്‌ത്രത്തിന്റെ ചരിത്രം
രാഷ്ട്രീയ സാമൂഹ്യ സാഹാചര്യങ്ങളാൽ കാലാ കാലങ്ങളിൽ മാറ്റം വന്ന ഭൂമിശാസ്ത്ര വിവരങ്ങളുടെ ചരിത്രം എല്ലാം ഭൂമിശാസ്ത്ര ചരിത്രത്തിൽ ഉൾപ്പെടുത്താം.'ജിയോഗ്രഫിയാ' എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ജിയോഗ്രഫി എന്ന ഇംഗ്ലീഷ് പദം ഉണ്ടാവുന്നത് - ഭൂമിയെ കുറിച്ചുള്ള വിവരണം എന്നാണു ജിയോഗ്രഫിയാ എന്ന വാക്കിന്റെ അർഥം. ഇറാത്തോസ്തനീസ് (276–194 BC). ആണ് ആദ്യമായി ജിയോഗ്രഫി എന്ന വാക്കു ഉപയോഗിച്ചത്. എന്നാൽ, അതിനും മുന്ന് തന്നെ കാർട്ടോഗ്രഫി മുതലായ പേരുകളിൽ ഈ വിഷയം കൈകാര്യം ചെയ്തിരുന്നു.
ഈജിപ്ത്
[തിരുത്തുക]പുരാതന ഈജിപ്ഷ്യൻ സമൂഹം. നൈൽ നദിയെ ആണ് ലോകത്തിന്റെ മധ്യഭാഗം ആയി കണക്കാക്കിയിരുന്നത്. കിഴക്കും പടിഞ്ഞാറും ദിശകളിൽ ഉള്ള ശാദ്വലഭൂമി ദൈവഭൂമികൾ ആയും കണക്കാക്കി. തെക്കു ഭാഗം കുഷിറ്റിക് പ്രദേശവും വടക്കു ഭാഗം ചെങ്കടലിന്റെ തീരത്തായി പുന്ത് എന്നറിയപ്പെടുന്ന ഭാഗങ്ങളും ആയിരുന്നു. പല കാലങ്ങളിലായി പ്രിത്യേകിച്ചു വെങ്കല യുഗത്തിൽ ഈജിപ്ഷ്യൻ ജനതയ്ക്കു ബാബിലോണിയ എലാം മുതലായ പ്രദേശങ്ങളുമായി കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നു
ബാബിലോൺ
[തിരുത്തുക]അറിയപ്പെടുന്ന ഏറ്റവും പഴയ ഭൂപടം ബാബിലോണിൽ 9ആം നൂറ്റാണ്ടിൽ വരച്ചതാണ്[1] ഏറ്റവും പ്രശസ്തമായ ബാബിലോണിയൻ ലോക ഭൂപടം ഇമാഗോ മുണ്ടി എന്നറിയപെടുന്നു. 600ബി.സിയിലാണ് ഇത് വരച്ചത്. [2] എക്കാർട് ഉങ്ങർ വരച്ച ഈ ഭൂപടം പ്രകാരം യൂഫ്രട്ടീസ് നദിക്കരികെ ബാബിലോൺ, ചുറ്റും അസീറിയ, യുരാട്ടു[3] തുടങ്ങിയ പ്രദേശങ്ങൾ, പുറത്തു ഓഷ്യാനസ് സമുദ്രം, അതിൽ ഏഴു ദ്വീപുകൾ എന്നിവ കാണിച്ചിരിക്കുന്നു [4]
ഇമാഗോ മുണ്ടിയിൽ നിന്ന് വ്യത്യസ്തമായി 9 ബി.സിയിൽ പ്രസിദ്ധീകരിച്ച ഒരു ഭൂപടത്തിൽ ബാബിലോൺ ലോകത്തിന്റെ നടുവിൽ നിന്നും കുറെ വടക്ക് മാറി ആണ് കൊടുത്തിരിക്കുന്നത് പക്ഷെ ഭൂപടത്തിൻറെ മദ്ധ്യ ഭാഗത്ത് എന്താണെന്ന് വ്യക്തമല്ല. [1]
ഗ്രെക്കോ-റോമൻ ലോകം
[തിരുത്തുക]പുരാതന ഗ്രീക്ക് ജനത കവി ഹോമറിനെ ആണ് ഭൂമിശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി കണക്കാകിയിരുന്നത്. ഹോമറിന്റെ കൃതികൾ ആയ ഇലിയഡിലും ഒഡീസിയിലും ഒരുപാട് ഭൂമിശാസ്ത്ര വിവരങ്ങൾ കാണാം. സമുദ്രത്താൽ ചുറ്റപെട്ട വൃത്താകൃതിയിലുള്ള ഒരു ലോകമാണ് ഹോമർ വിഭാവനം ചെയ്തിരുന്നത്. ഈ കൃതികളിലെ സ്ഥലപെരുകളും വിവരണങ്ങളും വച്ച് നോക്കുമ്പോൾ എട്ടാം നൂറ്റാണ്ടിലെ ഗ്രീക്ക് ജനതയ്ക്ക് കിഴക്ക് മെഡിറ്ററെനിയൻ ഭാഗങ്ങളെ കുറിച്ച് അഗാതമായ ജ്ഞാനം ഉണ്ടായിരുന്നു എന്ന് കരുതാം.
മൈലീറ്റസിലെ ഹെക്കത്തേയ്സ് ഒരു വ്യത്യസ്ത രീതിയിൽ ഉള്ള ഭൂമിശാസ്ത്ര പഠനം തുടങ്ങി വച്ചു. കണക്കും അളവുകളും ഉപയോഗിച്ചല്ലാതെ മൈലീറ്റസിലേയ്ക്ക് വന്ന നാവികരിൽ നിന്നും മറ്റു യാത്രകാരിൽ നിന്നും മറ്റും വിവരങ്ങൾ ശേഖരിച്ചു. ഈ വിവരങ്ങളിൽ നിന്നും അദ്ദേഹം ലോകത്തെ അറിവുള്ള ഭാഗത്തെ കുറിച്ച് ഒരു കവിത എഴുതി ഹെറോഡോട്ടസിൻറെ ചരിത്രം അത്തരമൊരു പ്രശസ്തമായ എഴുത്താണ്. ഹെറോഡോട്ടസിൻറെ ചരിത്രം പ്രാഥമികമായും ചരിത്ര പുസ്തകം ആയിരുന്നെങ്കിലും ഈജിപ്റ്റ്, സ്കിത്തിയ, പേർഷ്യ, ഏഷ്യാ മൈനർ എന്നീ സ്ഥലങ്ങളെ കുറിച്ച് വിശധമായ വിവരങ്ങൾ ഇതിൽ കാണാൻ സാധിക്കും. ഇന്ത്യയെ കുറിച്ചും ഇതിൽ പരാമർശം ഉണ്ട്.[5] ഒരു പാട് തെറ്റായ വിവരങ്ങൾ ഉണ്ടെങ്കിൽ ഭൂമിശാസ്ത്ര പരമായ ചില പ്രധാന വിവരങ്ങൾ ഹെറോഡോട്ടസിൻറെ ചരിത്രത്തിൽ അടയാളപെടുത്തിയിട്ടുണ്ട്. നൈൽ മുതലായ നദികൾ നദീമുഖം സൃഷ്ടിക്കുന്നു എന്ന് ആദ്യമായി നിരീക്ഷിച്ചത് ഈ പുസ്തകത്തിൽ ആണ്. ചൂടുള്ള സ്ഥലങ്ങളിൽ നിന്ന് തണുപ്പുള്ള സ്ഥലങ്ങളിലേക്കാണ് വായു സന്ദരിക്കുക എന്ന് നിരീക്ഷിച്ചതും ഈ പുസ്തകത്തിൽ ആണ്.
പൈതഗോറസ് ആയിരിക്കണം ആദ്യമായി ലോകം ഉരുണ്ടതാണ് എന്ന് നിരീക്ഷിച്ചത്. പിന്നീട് പ്ലേറ്റോയും അരിസ്റ്റോട്ടിലും ഈ ആശയം ഉൾകൊണ്ടു അതിനുള്ള തെളിവുകൾ നൽകി. ഗ്രഹണ സമയത്തെ ഭൂമിയുടെ നിഴൽ വക്രിച്ചതാണെന്നും കൂടുതൽ വടക്ക് നീങ്ങുമ്പോ നിഴലിന്റെ ഉയരവ്യത്യാസവും ചൂണ്ടി കാട്ടി. നിഡസിലെ യുഡോക്സസ് പല ഭാഗങ്ങളിൽ കാണുന്ന കാലാവസ്ഥാ വ്യത്യാസം ലോകം ഉരുണ്ടാതാനെന്നതിന്റെ തെളിവായി അവതരിപ്പിച്ചു
ഹെലെനിസ്റ്റിക്ക് കാലം
[തിരുത്തുക]പുരാതന ഗ്രീക്ക് സമൂഹം ലോകത്തെ മൂന്നു വൻകരകൾ ആക്കി തിരിച്ചു. ഏഷ്യ, യൂറോപ്പ്, ലിബിയ (ആഫിക്ക). ഇപ്പോൾ ദര്ടനെല്ലെസ് എന്നറിയപെടുന്ന ഹെല്ലെസ്പോന്റ്റ് യൂറോപ്പിനെയും ഏഷ്യയെയും വേർതിരിച്ചു. നൈൽ നദി ആണ് ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിച്ചതായി കണക്കാക്കിയിരുന്നത് പക്ഷെ ചില ഭൂമിശാസ്ത്രജ്ഞർ പ്രധാനമായും ഹെറോഡോട്ടസ് ഇതിനെ എതിർത്തു. ചെങ്കടൽ ആണ് കുറച്ചു കൂടി കൃത്യതയുള്ള അതിർത്തി എന്നദ്ധെഹം വാദിച്ചു.