ഭൂമിക്ക് ഒരു ചരമഗീതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരിസ്ഥിതി എന്ന വിഷയം ഉന്നയിച്ചു ജ്ഞാനപീഠ ജേതാവ് ഒ.എൻ.വി. കുറുപ്പ് രചിച്ച മലയാളം കവിതകളിൽ ഒന്നാണ് ഭൂമിക്കൊരു ചരമ ഗീതം. പ്രകൃതിയെ അമ്മയെന്ന് സങ്കല്പത്തിൽ ഉപമിച്ചു, ചരമ ഗീതത്തിന്റെ പൈശാചിക ഭീകരതയിൽ മനുഷ്യ വർഗ്ഗത്തിന്റെ പരമ വിനാശത്തിന്റെ ചിത്രം മെനഞ്ഞു കാട്ടുന്ന കവിതയാണ് ഒ.എൻ.വി. ഒരുക്കിയിരിക്കുന്നത്. ഭൂമിയുടെ യൗവനത്തിൽ കവി ചരമ ഗീതം പാടുന്നു എന്ന കടുത്ത വിമർശനങ്ങൾ കേട്ടിരുന്നു. കടുത്ത വറുതിയിലും ചൂടിലും വിമർശനങ്ങൾ അണഞ്ഞു പോയെന്നു മറുവാദവും നിലനിൽക്കുന്നു. മക്കളാൽ അപമാനിക്കപ്പെട്ട അമ്മയാണു ഭൂമി. അണുവായുധശേഖരവും പേറി സൗരമണ്ഡല പെരുവഴിയിലൂടെ സഞ്ചരിക്കുമ്പോൾ അപ്രതീക്ഷിതമായി ഈ ഭൂമിക്ക് അന്ത്യം സംഭവിക്കാം. ഭൂമിയോടൊപ്പം സർവജീവജാലങ്ങളും ചാമ്പലാകും അതുകൊണ്ടാണ് കവി മുൻകൂട്ടി ചരമഗീതം എഴുതിയത്.എന്തുകൊണ്ടും ഭൂമി എന്ന അമ്മ അപകീർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭൂമിക്ക്_ഒരു_ചരമഗീതം&oldid=3645965" എന്ന താളിൽനിന്ന് ശേഖരിച്ചത്