ഭൂതത്താൻകെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭൂതത്താൻ‌കെട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂതത്താൻകെട്ട്
ഔദ്യോഗിക നാമം ഭൂതത്താൻ കെട്ട്
സ്ഥലം Ernakulam District, Kerala
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദി പെരിയാർ
ജലസംഭരണി
Creates Bhoothathankettu Reservoir

കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട്. കോതമംഗലം - തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാർ വഴിയിൽ 5 കിലോമീറ്റർ അകലെയാണ്[1] ഭൂതത്താൻ കെട്ട് സ്ഥിതി ചെയ്യുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

ഭൂതൻ എന്നത് ബുദ്ധൻ എന്നതിന്റെ ഗ്രാമ്യ രൂപമാണ്. ഭൂതത്താൻ എന്നത് ബൗദ്ധരിലെ മുതിർന്ന സന്യാസിയോ ശ്രീബുദ്ധനോ തന്നെയായിരിക്കാം. പുത്തൻ, പൂതൻ എന്നൊക്കെയും ഗ്രാമ്യരൂപങ്ങൾ ഉണ്ട്. കോതമംഗലം പണ്ട് ചേരരാജാക്കന്മാരുടെ പ്രമുഖ കേന്ദ്രമായിരുന്നതും ഇവിടെ നിരവധി ബൗദ്ധ കേന്ദ്രങ്ങൾ ഉണ്ടായിരുന്നതു കൊണ്ടും ആദ്യകാലത്തെ അണകെട്ടിയത് ചേര രാജാവായിരിക്കാമെന്നും അത് ബുദ്ധനെ നാമത്തിൽ അറിയപ്പെട്ടതുമായിരിക്കാം. പൂതത്താൻ കെട്ട് സംസ്കൃതവൽകരണത്തിനുശേഷം ഭൂതത്താൻ കെട്ടായി. എന്നാൽ ഭൂതഗണങ്ങളെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ തള്ളിക്കയറ്റി യഥാർത്ഥ ചരിത്രം ഇന്നും അന്യമായി തുടരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഭൂതത്താൻ കെട്ടിൽ നിന്ന് പെരിയാർ നദി

കുട്ടമ്പുഴ പ്രദേശത്ത് നിന്ന് വരുന്ന പെരിയാറിന്റെ കൈവഴിയും ചാരുപാറ - ഇഞ്ചത്തൊട്ടി പ്രദേശത്ത് നിന്ന് വരുന്ന പെരിയറിന്റെ മറ്റൊരു കൈവഴിയും തട്ടേക്കാട് പ്രദേശത്ത് കൂടിച്ചേർന്നതിനുശേഷമാണ് ഭൂതത്താൻ കെട്ട്. കോതമംഗലം പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർ[2] ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രകൃതിദത്തമായ വെള്ളം കെട്ടി നിൽക്കുന്ന ഒരു അണ മുൻപേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതിന് ഭൂതത്താൻകെട്ട് എന്ന പേരുവന്നത്. രണ്ട് വലിയ പാറകെട്ടുകൾക്ക് നടുവിലായി കുറെ വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നതുപോലെയുള്ള കുറെ ഭാഗങ്ങളിവിടെ കാണാവുന്നതാണ്. ഈ അണക്ക് സമീപത്തായി സർക്കാർ ഇന്നത്തെ അണക്കെട്ട് പണിതു.[3]

നിർമ്മാണം[തിരുത്തുക]

പെരിയാർ നദിതട ജനസേചനപദ്ധതി എന്ന പേരിൽ 1957 ൽ ഭൂതത്താൻകെട്ട് അണക്കെട്ട് പണി തുടങ്ങി. 1964 ൽ കമീഷൻ ചെയ്ത അണക്കെട്ടിന്റെ രൂപ കല്പനയും നിർമ്മാണവും നടത്തിയത് സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള P.W.D ആണ്.

ഐതിഹ്യം[തിരുത്തുക]

ഭൂതത്താൻകെട്ടിൽ നിന്ന് കഷ്ടിച്ച് 10 കിലോമീറ്റർ മാത്രം അകലെയുള്ള തൃക്കാരിയൂർ മഹാദേവക്ഷേത്രം വെള്ളം കയറ്റി നശിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി ഭൂതങ്ങൾ പെരിയാറിന് കുറുകെ വമ്പൻ കല്ലുകൾ നിരത്തി അണക്കെട്ട് പണിയാനാരംഭിച്ചു എന്നാൽ ഇതു മനസ്സിലാക്കിയ പരമശിവൻ ഒരു കോഴിയുടെ രൂപം സ്വീകരിച്ച് അണക്കെട്ടിന്റെ പണിപൂർത്തിയാകുന്നതിന് മുൻപേ കൂവുകയും ഭൂതങ്ങൾ പ്രഭാതമായി എന്നു വിചാരിച്ച് ഓടി മറയുകയും ചെയ്തു എന്നാണ് ഐതിഹ്യം[4]

ഇപ്പോഴത്തെ ഭൂതത്താൻ കെട്ട് അണക്കെട്ടിൽ നിന്ന് വനത്തിലൂടെ നടന്ന് ഭൂതത്താന്മാർ കെട്ടിയെന്ന് കരുതുന്ന പ്രദേശത്തേക്ക് വരാവുന്നതാണ്. റോഡിന് കുറുകെയുള്ള കവാടത്തിലും ഉദ്യാനത്തിലും മറ്റും ഐതിഹ്യത്തിനനുസരിച്ച് ഭൂതത്താൻന്മാർ കല്ല് ചുമക്കുന്ന ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.

സമീപ പ്രദേശങ്ങൾ[തിരുത്തുക]

ബോട്ടപകടം[തിരുത്തുക]

2007 ഫെബ്രുവരി 20 ന് ഒരു അദ്ധ്യാപകനും മറ്റ് വിദ്യാർത്ഥികളുമടക്കം ഇവിടേക്ക് വിനോദസഞ്ചാരത്തിനു വന്ന 18 പേർ ഇവിടെ തട്ടേക്കാടിനടുത്ത് മുങ്ങി മരിച്ചു. ഇത് അവർ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങിയാണ് സംഭവിച്ചത്. എറണാകുളം ജില്ലയിലെ സെ. ആന്റണീസ് യു.പി സ്കൂൾ ഇളവൂരിലെ വിദ്യാർത്ഥികളായിരുന്നു. [5] [6] [7]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ഗൂഗിൾ മാപ്സ് - കീരമ്പാറ മുതൽ ഭൂതത്താൻകെട്ട് വരെ". ശേഖരിച്ചത് 19 ഏപ്രിൽ 2013. 
  2. "ഗൂഗിൾ മാപ്സ്". ശേഖരിച്ചത് 19 ഏപ്രിൽ 2013. 
  3. "Bhoothathankettu". KeralaTourism.org. 
  4. "ഐതിഹ്യങ്ങൾ ഉറങ്ങുന്ന ഭൂതത്താൻകെട്ടിലേയ്‌ക്കൊരു യാത്ര" (പത്രലേഖനം). വീക്ഷണം (ഭാഷ: മലയാളം). 29 ഓഗസ്റ്റ് 2014. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-10-21 15:36:06-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ഒക്ടോബർ 2014. 
  5. "Thattekkad boat tragedy victims remembered". New Indian Express. 
  6. "Tearful adieu to boat tragedy victims". The Hindu. 
  7. "Boat drowned; 18 school children killed in Kerala". Salem voice. 


"https://ml.wikipedia.org/w/index.php?title=ഭൂതത്താൻകെട്ട്&oldid=2354706" എന്ന താളിൽനിന്നു ശേഖരിച്ചത്