ഭൂട്ടാൻ ഗ്ലോറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bhutan Glory
Bhutan Glory 01small (8137353085).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Bhutanitis
വർഗ്ഗം: ''B. lidderdalii''
ശാസ്ത്രീയ നാമം
Bhutanitis lidderdalii
Atkinson, 1873
പര്യായങ്ങൾ

Armandia lidderdali

ഭൂട്ടാന്റെ ദേശീയ ശലഭമാണ് ഭൂട്ടാൻ ഗ്ലോറി. Bhutanitis lidderdalii എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന [1]കിളിവാലൻ ശലഭമാണിത്. [2]

ആവാസം[തിരുത്തുക]

ഭൂട്ടാൻ,ഇന്ത്യയുടെ വടക്ക്കിഴക്കൻ സംസ്ഥാനങ്ങളായ ആസ്സാം, സിക്കിം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് ,തെക്ക്കിഴക്കനേഷ്യയിലെ മ്യാൻമാർ, തായ്‌ലാന്റ്, വിയറ്റ്‌നാം, ചൈന എന്നിവിടങ്ങളിൽ കാണപ്പെടുന്നു. വളരെ അപൂർവമായി കണ്ടുവരുന്ന ഒരു പൂമ്പാറ്റയാണിത്‌. 1873ൽ ബ്രിട്ടീഷ് ശലഭ ശാസ്ത്രജ്ഞനായ വില്യം സ്റ്റീഫൻ അറ്റ്‌കിൻസൺ ആണ് ഇതിനെ ആദ്യമായി രേഖപ്പെടുത്തിയത്.

ആകാരം[തിരുത്തുക]

1873ൽ ആദ്യമായി റിപ്പോർട്ട് ചെയ്യുമ്പോൾ രേഖപ്പെടുത്തിയ ചിത്രം. ചിറകുകളുടെ മുകൾ ഭാഗവും താഴ് ഭാഗവും.

കറുപ്പിൽ മനോഹരമായ വെള്ള വരകളും പിൻ ചിറകുകളിലെ ആകർഷകമായ ചുവന്ന ചിത്രപ്പണികളും ഉള്ള സുന്ദരൻ പൂമ്പാറ്റയാണ് ഇത്. ആൺ പൂമ്പാറ്റയും പെൺ പൂമ്പാറ്റയും കണ്ടാൽ ഒരു പോലെ ആയിരിക്കും . 90 മുതൽ 110 മില്ലിമീറ്ററാണ് ചിറകുവിടർത്തുമ്പോൾ ചിറകുകൾ തമ്മിലുള്ള അകലം[3]

അവലംബം[തിരുത്തുക]

  1. http://www.ifoundbutterflies.org/#!/sp/749/Bhutanitis-lidderdalii
  2. കൂട് മാസിക മെയ് 2014
  3. Bingham, C. T. (1907). The Fauna of British India, Including Ceylon and Burma. :Butterflies Vol. 2. The Fauna of British India, Including Ceylon and Burma (Reprint by Read Books (2008) എഡി.). London: Taylor and Francis. p. 3. ഐ.എസ്.ബി.എൻ. 978-1-4437-3964-1. ശേഖരിച്ചത് 22 October 2010. 
"https://ml.wikipedia.org/w/index.php?title=ഭൂട്ടാൻ_ഗ്ലോറി&oldid=2744856" എന്ന താളിൽനിന്നു ശേഖരിച്ചത്