ഭൂട്ടാനിലെ മനുഷ്യാവകാശങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂട്ടാൻ ഭരണഘടനയിലെ ഏഴാം ആർട്ടിക്കിളിലാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നത്.[1] ഗ്രോസ് നാഷണൽ ഹാപ്പിനസ് (GNH) എന്ന ലക്ഷ്യം സാധിക്കണമെങ്കിൽ എല്ലാ മനുഷ്യാവകാശങ്ങളും ജനങ്ങൾക്ക് അനുഭവിക്കാൻ സാധിക്കണം എന്ന് ഭൂട്ടാൻ ഗവണ്മെന്റ് പ്രസ്താവിച്ചിട്ടുണ്ട്.[2]

മതസ്വാതന്ത്ര്യവും ലോട്ട്ഷാംപ ജനതയെ കൈകാര്യം ചെയ്ത രീതിയും വിമർശനങ്ങളുയർത്തുന്നുണ്ട്.[3]

നിയമപരമായ ചട്ടക്കൂട്[തിരുത്തുക]

ഭരണഘടനാനുസൃതമായി ലഭ്യമായ അവകാശങ്ങൾ[തിരുത്തുക]

ജനാധിപത്യ‌പരമായ ഒരു ഭരണഘടനാടിസ്ഥാനത്തിലുള്ള രാജഭരണമാണ് ഭൂട്ടാനിൽ നിലവിലുള്ള ഭരണഘടന അനുസരിച്ചുള്ള ഭരണരീതി. മുൻപ് ഇവിടെ രാജഭരണമായിരുന്നു നിലവിലിരുന്നത്.[4] ഭരണഘടനയിലെ ഏഴാം ആർട്ടിക്കിൾ ധാരാളം അവകാശങ്ങൾ ഉറപ്പുനൽകുന്നുണ്ട്.[5] ആർട്ടിക്കിൾ 7 പ്രകാരമുള്ള മൗലികാവകാശങ്ങൾ ഇവയാണ്:

സരംക്ഷിക്കപ്പെട്ടിട്ടുള്ള മറ്റ് അവകാശങ്ങൾ തൊഴിലാളികളുടെ അവകാശങ്ങൾ,[14] വോട്ടവകാശം,[15] ബൗദ്ധിക സ്വത്തവകാശം എന്നിവയാണ്.[16] പീഡനം, മനുഷ്യത്വരഹിതവും ഇകഴ്ത്തുന്നതുമായ തരത്തിലുള്ള ശിക്ഷ, വധശിക്ഷ എന്നിവ ഭരണഘടന നിരോധിക്കുന്നുണ്ട്.[17] സ്വകാര്യതയിലേയ്ക്കുള്ള നിയമപരമല്ലാത്ത തരത്തിലുള്ള കടന്നുകയറ്റത്തിനെതിരായും, കാരണമില്ലാതെയുള്ള അറസ്റ്റിനെതിരായും സംരക്ഷണമുണ്ട്. കുറ്റമാരോപിക്കപ്പെട്ടയാൾക്കുവേണ്ടി വാദിക്കുവാനായി വക്കീലിനെ ഉറപ്പുതരുവാനുള്ള ചട്ടവും മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചുകിട്ടുവാനായി കോടതിയെ സമീപിക്കുവാനുള്ള അവകാശവും ലഭ്യമാണ്.[18] മിക്ക അവകാശങ്ങളൂം "എല്ലാവർക്കും" അല്ലെങ്കിൽ "ഭൂട്ടാനിലുള്ള" ജനങ്ങൾക്കും ലഭ്യമാണെങ്കിലും ചില അവകാശങ്ങൾ ഭൂട്ടാനിലെ പൗരന്മാർക്ക് മാത്രമാണ് നൽകപ്പെട്ടിട്ടുള്ളത്. അഭിപ്രായ സ്വാതന്ത്ര്യം, ചിന്തിക്കുവാനുള്ള അവകാശം, മതസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, ഒരുമിച്ച് കൂടാനുള്ള അവകാശം, അറിയാനുള്ള അവകാശം, വോട്ടവകാശം, സ്വത്തവകാശം, തൊഴിൽ അവകാശങ്ങൾ എന്നിവ ഉദാഹരണങ്ങൾ.[19]

ഭരണഘടനയുടെ എട്ടാം ആർട്ടിക്കിളിൽ മൗലിക കടമകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.[20] [21] ആർട്ടിക്കിൾ 8.3 അനുസരിച്ച് മതപരവും ഭാഷാപരവും പ്രാദേശികവും വർഗ്ഗീയവുമായ അതിരുകൾക്കപ്പുറത്ത് പരസ്പരബഹുമാനവും സാഹോദര്യവും സഹനവും വളർത്തുവാനുള്ള കടമ എല്ലാ ഭൂട്ടാൻ പൗരന്മാർക്കുമുണ്ട്.[22] ആർട്ടിക്കിൾ 8.5 അനുസരിച്ച് ജനങ്ങൾ പീഡനത്തിൽ പങ്കാളികളാകാതിരിക്കുകയും മറ്റുള്ളവരെ പരിക്കേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്യുകയോ സ്ത്രീകളെയോ കുട്ടികളെയോ പീഡിപ്പിക്കുകയോ അരുത്. ഇത്തരം പ്രവൃത്തികൾ തടയാനുള്ള നടപടികളെടുക്കാനുള്ള കടമ ഭൂട്ടാൻ പൗരന്മാർക്കുണ്ട്.[23]

അന്താരാഷ്ട്രതലത്തിലുള്ളവ[തിരുത്തുക]

പല അന്താരാഷ്ട്ര ഉടമ്പടികളും ഉൾക്കൊണ്ടുകൊണ്ടാണ് ഭൂട്ടാൻ ഭരണഘടന രൂപീകരിച്ചതെങ്കിലും ഒരു രാഷ്ട്രം എന്ന നിലയിൽ ഭൂട്ടാൻ ഇത്തരം പല ഉടമ്പടികളിലും ഒപ്പിട്ടി‌ട്ടില്ല. മനുഷ്യാവകാശങ്ങൾ സംബന്ധിച്ച ഉടമ്പടികളായ ഐ.സി.സി.പി.ആർ., ഐ.സി.ഇ.എസ്.ആർ. എന്നിവ ഉദാഹരണം.[24] സി.ഇ.ഡി.എ.ഡബ്ല്യൂ. സി.ആർ.സി. എന്നിവയിൽ ഭൂട്ടാൻ ഭാഗമായിട്ടുണ്ട്.[25] സി.ഇ.ആർ.ഡി., സി.ആർ.പി.ഡി. എന്നിവയിൽ ഭൂട്ടാൻ ഒപ്പിട്ടിട്ടുണ്ടെങ്കിലും റാറ്റിഫൈ ചെയ്തിട്ടില്ല.[26]

1971-ൽ ഭൂട്ടാൻ ഐക്യരാഷ്ട്രസഭയിൽ അംഗമായി.[27][28][29]

ഗ്രോസ് നാഷണൽ ഹാപ്പിനസ്[തിരുത്തുക]

മനുഷ്യാവകാശങ്ങൾ അനുഭവിക്കുന്ന ജനതയ്ക്കേ ഗ്രോസ് നാഷണൽ ഹാപ്പിനസ് എന്ന ലക്ഷ്യത്തിലെത്താൻ സാധിക്കൂ എന്ന തത്ത്വം ഭൂട്ടാൻ ഭരണകൂടം മുന്നോട്ട് വച്ചിട്ടുണ്ട്.[30][31] ഇതിന് നാല് അടിസ്ഥാന തത്ത്വങ്ങളാണുള്ളത്:[32]

  • തുല്യതയോടെയുള്ളതും സുസ്ഥിരമായതുമായ സാമൂഹിക സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക
  • സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
  • പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുക
  • സദ് ഭരണം നടപ്പിലാക്കുക

മനുഷ്യാവകാശങ്ങൾ ഈ നാല് തത്ത്വങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്നു.[33]

മനുഷ്യാവകാശം സംബന്ധിച്ച വിഷയങ്ങൾ[തിരുത്തുക]

നേപ്പാളി പൈതൃകമുള്ള ഒരു ഭൂട്ടാനി ജനവിഭാഗമാണ് ലോട്ട്ഷാമ്പ ഭൂട്ടാനിലെ തെക്കൻ പ്രദേശങ്ങളിലാണ് ഇവർ കാലങ്ങളായി താമസിച്ചിരുന്നത്.[34] പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന സമയത്താണ് ഇവർ നേപ്പാളിൽ നിന്ന് ഭൂട്ടാനിലേയ്ക്ക് കുടിയേറാൻ ആരംഭിച്ചത്.[35] 1980-കളുടെ അവസാനത്തോടെ ജനങ്ങളിൽ 28% പേർ ലോട്ട്ഷാമ്പ വിഭാഗത്തിൽ പെടുന്നു എന്ന് കണക്കാക്കപ്പെട്ടു. അനൗദ്യോഗിക കണക്കുകളനുസരിച്ച് 40% നേപ്പാളി ജനതയും ഈ വിഭാഗത്തിൽ പെടുന്നുവെങ്കിലും 15% പേർ മാത്രമേ നിയമപരമായി ഭൂട്ടാനിലെ താമസക്കാരായുള്ളൂ.[36] 1988-ലെ സെൻസസിൽ ഇവരുടെ വ്യാപ്തി വ്യക്തമായി.[37] ഭൂട്ടാനിൽ ഇതോടെ വംശീയ സംഘർഷത്തിന് ശക്തി ലഭിച്ചു. ഈ വിഭാഗക്കാരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കുകയും പൗരത്വനിയമങ്ങൾ തിബത്തൻ, ഭൂട്ടാനീസ് സംസ്കാരങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് നടപ്പിലാക്കുകയും ചെയ്തു. ഇത് ന്യൂനപക്ഷമായ നേപ്പാളി സമൂഹത്തിനെ അന്യവത്കരിക്കുന്നതിലേയ്ക്ക് നീങ്ങി.[38] 1989-ൽ നേപ്പാളി ഭാഷ സ്കൂളുകളി ഉപയോഗിക്കുന്നത് നിർത്തലാക്കി.[39] അതേ വർഷം ഭൂട്ടാനിലെ വസ്ത്രധാരണച്ചട്ടം പൊതുജനങ്ങൾക്കും ബാധകമാക്കി. ഇത് ലോട്ട് ഷാമ്പ വിഭാഗത്തിന്റെ സ്വാഭാവിക വസ്ത്രമായിരുന്നില്ല.[40]

1990-കളിൽ പ്രതിഷേധപ്രകടനങ്ങളും അക്രമങ്ങളും നടന്നു.[41][42] ഗവണ്മെന്റ് ഈ പ്രതിഷേധത്തെ അടിച്ചമർത്തുകയുണ്ടായി. തെക്കൻ മേഖലയിലെ 66 സ്കൂളുകൾ അടച്ചുപൂട്ടപ്പെട്ടു.[43][44] ശല്യപ്പെടുത്തലുകളും, അറസ്റ്റുകളും ലോട്ട്ഷാമ്പ വീടുകൾ കത്തിക്കലും മറ്റും നടക്കുകയുണ്ടായി.[45] 1990-കളുടെ അവസാനത്തോടെ ലോട്ട്ഷാമ്പ അഭയാർത്ഥികൾ നേപ്പാളിലേയ്ക്ക് കുടിയേറുവാൻ ആരംഭിച്ചു.[46] ഇവരുടെ പൗരത്ത്വം ഭൂട്ടാൻ ഭരണകൂടം വിവേചനപരമായി എടുത്തുകളയുകയായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[47][48][49][50] 1995ഓടെ 86,000 അഭയാർത്ഥികൾ നേപ്പാളിൽ എത്തി. ഇത് ഭൂട്ടാന്റെ അന്നത്തെ ജനസംഖ്യയുടെ (509,000) ആറിൽ ഒന്നായിരുന്നു.[51][52] 1993, 1996, 2001 എന്നീ വർഷങ്ങളിൽ ഇവരെ തിരികെ സ്വീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവെങ്കിലും അത് ഫലപ്രാപ്തിയിലെത്തിയില്ല.[53][54] 2009ഓടെ 111,000 അഭയാർത്ഥികൾ നേപ്പാളിലെ ക്യാമ്പുകളിലുണ്ടായിരുന്നു. ഇവരെ മൂന്നാം രാജ്യത്തിൽ താമസിപ്പിക്കുവാനുള്ള ഒരു പദ്ധതി 2009-ൽ ആരംഭിച്ചു. ചിലരെ [United States|അമേരിക്കൻ ഐക്യനാടുകൾ]] ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുനരധിവസിപ്പിച്ചു.[55][56] 2015-ൽ ക്യാമ്പുകളിൽ 10,000 പേരാണുണ്ടായിരുന്നത്.[57]

മത സ്വാതന്ത്ര്യം[തിരുത്തുക]

ഭരണഘടനയുടെ 7.4-ആം ആർട്ടിക്കിൾ പ്രകാരം "ഒരു ഭൂട്ടാൻ പൗരന് ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമുണ്ടായിരിക്കും. ഒരാളെയും പ്രലോഭനത്തിലൂടെയോ പ്രേരണയിലൂടെയോ മറ്റൊരു മതത്തിൽ ചേർക്കുവാൻ നിർബന്ധിക്കാവുന്നതല്ല" എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്[58] ആർട്ടിക്കിൾ 8.3 അനുസരിച്ച് മതപരവും ഭാഷാപരവും പ്രാദേശികവും വർഗ്ഗീയവുമായ അതിരുകൾക്കപ്പുറത്ത് പരസ്പരബഹുമാനവും സാഹോദര്യവും സഹനവും വളർത്തുവാനുള്ള കടമ എല്ലാ ഭൂട്ടാൻ പൗരന്മാർക്കുമുണ്ട്.[59] ഭൂട്ടാൻ ഭരണഘടനയുടെ മൂന്നാം ആർട്ടിക്കിൾ അനുസരിച്ച് ബുദ്ധമതം ഭൂട്ടാന്റെ ആത്മീയ പൈതൃകമായി കണക്കാക്കുന്നു. രാജാവ് ഭൂട്ടാനിലെ എല്ലാ മതങ്ങളുടെയും സംരക്ഷകനായാണ് കണക്കാക്കപ്പെടുന്നത്.[60]

ബുദ്ധമത വിഭാഗങ്ങളെയും ഹിന്ദുമതവിഭാഗങ്ങളുടെ ഒരു പൊതു സംഘടനയെയും മാത്രമേ ഭൂട്ടാനിൽ അംഗീകരിച്ചിട്ടുള്ളൂ. തങ്ങൾ വിവേചനം നേരിടുകയാണെന്ന് മറ്റ് വിഭാഗങ്ങൾക്ക് പരാതിയുണ്ട്.[61] പൊതു സ്ഥലങ്ങളിൽ മതപരമായ ഒത്തുചേരലുകൾക്ക് ബുദ്ധമത വിഭാഗങ്ങൾക്കും ഹിന്ദു വിഭാഗങ്ങൾക്കുമേ അവകാശം ലഭിക്കാറുള്ളൂ. മറ്റുവിഭാഗങ്ങൾക്ക് സ്വകാര്യമായി ആരാധന നടത്താൻ ചിലപ്പോൾ അവകാശം നൽകാറുണ്ട്.[62] ക്രിസ്തുമതവിഭാഗങ്ങൾക്ക് രജിസ്ട്രേഷൻ അനുവദിക്കാത്തതിനാൽ ക്രിസ്ത്യൻ ശവപ്പറമ്പുകളും പള്ളികളും പുസ്തകശാലകളും അനുവദനീയമല്ല.[63][64]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.
  2. Vishal Arora, "Bhutan's Human Rights Record Defies 'Happiness' Claim" (25 April 2014) The Diplomat.
  3. Bureau of Democracy, Human Rights and Labor, 2011 Human Rights Reports: Bhutan (United States Department of State, May 2012) at 1.
  4. National Assembly of Bhutan, "Constitution of Bhutan", nab.gov.bt.
  5. Royal Court of Justice, A Guide to the Constitution of Bhutan Archived 2014-12-16 at the Wayback Machine. (Judiciary of Bhutan) at 15-16.
  6. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.1.
  7. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.2.
  8. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.4.
  9. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.5.
  10. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.7.
  11. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.9, 7.14.
  12. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.12.
  13. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.15.
  14. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.8, 7.10, 7.11.
  15. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.6.
  16. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.13.
  17. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.17-7.18.
  18. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.19-7.21, 7.23.
  19. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.
  20. Royal Court of Justice, A Guide to the Constitution of Bhutan Archived 2014-12-16 at the Wayback Machine. (Judiciary of Bhutan) at 16.
  21. Royal Court of Justice, A Guide to the Constitution of Bhutan Archived 2014-12-16 at the Wayback Machine. (Judiciary of Bhutan) at 16.
  22. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 8.3.
  23. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 8.5.
  24. United Nations Human Rights Office of the High Commissioner, "Ratification Status for Bhutan" Archived 2016-08-13 at the Wayback Machine., ohchr.org.
  25. United Nations Human Rights Office of the High Commissioner, "Ratification Status for Bhutan" Archived 2016-08-13 at the Wayback Machine., ohchr.org.
  26. United Nations Human Rights Office of the High Commissioner, "Ratification Status for Bhutan" Archived 2016-08-13 at the Wayback Machine., ohchr.org.
  27. United Nations, "Member States", un.org.
  28. United Nations Human Rights Office of the High Commissioner, "Universal Periodic Review - Bhutan" Archived 2016-08-15 at the Wayback Machine. (2009) ohchr.org
  29. United Nations Human Rights Office of the High Commissioner, "Universal Periodic Review Second Cycle - Bhutan" Archived 2016-09-27 at the Wayback Machine. (2014) ohchr.org
  30. Bhutan, National report Archived 2017-05-10 at the Wayback Machine. A/HRC/WG.6/6/BTN/1 (2009) at 23.
  31. Bhutan, National report Archived 2017-05-10 at the Wayback Machine. A/HRC/WG.6/6/BTN/1 (2009) at 8.
  32. Prahlad Shekhawat, "Redefining Progress: A report from the Gross National Happiness conference in Bhutan" Archived 2017-03-15 at the Wayback Machine. (22 January 2009) Policy Innovations.
  33. Bhutan, National report Archived 2017-05-10 at the Wayback Machine. A/HRC/WG.6/6/BTN/1 (2009) at 8.
  34. Michael Hutt Unbecoming Citizens: Culture, Nationhood, and the Flight of Refugees from Bhutan (Oxford University Press, New Delhi, 2005) at 61-63, 91-92.
  35. Michael Hutt Unbecoming Citizens: Culture, Nationhood, and the Flight of Refugees from Bhutan (Oxford University Press, New Delhi, 2005) at 58-61.
  36. Andrea Matles Savada Nepal and Bhutan: country studies (3rd ed, Library of Congress, Washington, D.c., 1993) at 274-275.
  37. BBC, "Bhutan profile - Timeline" (20 May 2015).
  38. BBC, "Bhutan profile - Timeline" (20 May 2015).
  39. BBC, "Bhutan profile - Timeline" (20 May 2015).
  40. Michael Hutt Unbecoming Citizens: Culture, Nationhood, and the Flight of Refugees from Bhutan (Oxford University Press, New Delhi, 2005) at 170-172.
  41. BBC, "Bhutan profile - Timeline" (20 May 2015).
  42. Minorities at Risk Project, "Chronology for Lhotshampas in Bhutan" (2004) refworld.org - UNHCR.
  43. Vishal Arora, "Bhutan's Human Rights Record Defies 'Happiness' Claim" (25 April 2014) The Diplomat.
  44. Michael Hutt Unbecoming Citizens: Culture, Nationhood, and the Flight of Refugees from Bhutan (Oxford University Press, New Delhi, 2005) at 220-221.
  45. Bill Frelick, "For Bhutan's refugees, there's no place like home" (30 March 2011) Global Post/Human Rights Watch.
  46. Michael Hutt Unbecoming Citizens: Culture, Nationhood, and the Flight of Refugees from Bhutan (Oxford University Press, New Delhi, 2005) at 256.
  47. Vishal Arora, "Bhutan's Human Rights Record Defies 'Happiness' Claim" (25 April 2014) The Diplomat.
  48. Alexander Casella, "Nepal finally waves away refugees" Archived 2015-09-23 at the Wayback Machine. (15 December 2009) Asia Times.
  49. Bureau of Democracy, Human Rights and Labor, Country Reports on Human Rights Practices for 2015: Bhutan (United States Department of State, 2015) at 7.
  50. Amnesty International, "Bhutan Human Rights", amnestyusa.org.
  51. Minorities at Risk Project, "Chronology for Lhotshampas in Bhutan" (2004) refworld.org - UNHCR.
  52. Population Division, World Population Prospects: The 2015 Revision, Volume I: Comprehensive Tables (United Nations Department of Economic and Social Affairs, 2015) at 20.
  53. BBC, "Bhutan profile - Timeline" (20 May 2015).
  54. Minorities at Risk Project, "Chronology for Lhotshampas in Bhutan" (2004) refworld.org - UNHCR.
  55. Alexander Casella, "Nepal finally waves away refugees" Archived 2015-09-23 at the Wayback Machine. (15 December 2009) Asia Times.
  56. Vishal Arora, "Bhutan's Human Rights Record Defies 'Happiness' Claim" (25 April 2014) The Diplomat.
  57. Bureau of Democracy, Human Rights and Labor, Country Reports on Human Rights Practices for 2015: Bhutan (United States Department of State, 2015) at 7.
  58. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 7.4.
  59. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 8.3
  60. Constitution of Bhutan Archived 2018-12-25 at the Wayback Machine., Art 3.
  61. Bureau of Democracy, Human Rights and Labour International Religious Freedom Report for 2014: Bhutan (United States Department of State, 2014) at 1.
  62. Bureau of Democracy, Human Rights and Labour International Religious Freedom Report for 2014: Bhutan (United States Department of State, 2014) at 1.
  63. Bureau of Democracy, Human Rights and Labour International Religious Freedom Report for 2014: Bhutan (United States Department of State, 2014) at 3.
  64. Vishal Arora, "Bhutan's Human Rights Record Defies 'Happiness' Claim" (25 April 2014) The Diplomat.

ബാഹ്യ കണ്ണികൾ[തിരുത്തുക]