ഭുജംഗാസനം
ദൃശ്യരൂപം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഇംഗ്ലീഷിൽ Cobra Pose എന്ന് പറയുന്നു.
ഭുജംഗാസനം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
[തിരുത്തുക]സ്ത്രീകളുടെ ആർത്തവസംബന്ധമായ പ്രശ്നങ്ങളും ലൂക്കേറിയയും (വെള്ള പോക്ക്) ശമിക്കുന്നു. നട്ടെല്ലിന് അയവും പുറത്തെ മസിലുകൾ ക്കും ഞരമ്പുകൾക്കും പുഷ്ടിയും ബലവും വർദ്ധിക്കുന്നു. മലബന്ധത്തിന് ഇതൊരു പ്രതിവിധിയാണ്. നടുവേദനയോ നടുവെട്ടലോ ഒന്നും ഉണ്ടാകുന്നതല്ല. ഉണ്ടെങ്കിൽ മാറുകയും ചെയ്യും. ഹൃദയത്തെ ശക്തിപ്പെടുത്തുന്നു. ലിവർ, കിഡ്നി, അഡ്രിനൽ ഗ്ലാൻഡ് ഇവയുടെ പ്രവർത്തനങ്ങൾ കാര്യ ക്ഷമമാകുന്നു. ദഹനശക്തി വർദ്ധിക്കുന്നു.
ഹെർണിയ, പെപ്റ്റിക് അൾ സർ, ഹൈപ്പോതൈറോഡിസം എന്നീ അസുഖങ്ങൾ ഉള്ളവർ ഈ ആസനം ചെയ്യുന്നത് ഒഴിവാക്കണം.
- കമിഴ്ന്നു കിടക്കുക.
- കാലുകൾ ചേർത്തിവയ്ക്കുക.
- കാൽവിരലുകൾ പുറത്തേക്ക് തള്ളി വയ്ക്കുക.
- കൈകൾ തോളിന്റെ ഇരുവശങ്ങളിലായി കമഴ്ത്തി പതിച്ചു വയ്ക്കുക.
- ശ്വാസം വലിച്ചു കൊണ്ട് പൊക്കിൾ വരെ ഉയര്ത് ക.
- തല ഉയര്ത്ക മുകളിലേക്ക് നോക്കുക.
- കുറച്ചുനേരം അങ്ങനെ നില്ക്കു ക.
- ശ്വാസം വിട്ടുകൊണ്ട് പഴയ സ്ഥിതിയിലേക്ക് വരിക.
അവലംബം
http://www.eastcoastdaily.com/2018/06/20/bhujangasanam-yoga-gallery.html Archived 2022-01-28 at the Wayback Machine.