ഭീമ സുൽത്താൻ രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sultanate of Bima

Kesultanan Bima Mbojo
1620–1958
Bima Sultanate palace
Bima Sultanate palace
തലസ്ഥാനംBima
പൊതുവായ ഭാഷകൾBima
മതം
Islam
ഗവൺമെൻ്റ്Sultanate
Sultan
 
ചരിത്രം 
• the King of Bima converted to Islam
1620
• kingdom status abolished by the Republic of Indonesia
1958
മുൻപ്
ശേഷം
Kingdom of Bima
Dutch East Indies
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: Indonesia

ഭീമ സുൽത്താൻ രാജ്യം ഇന്തോനേഷ്യയിലെ സുമ്പാവ എന്ന പ്രദേശത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ഒരു മുസ്ലിം രാജ്യമായിരുന്നു. ഇത് ഇന്നത്തെ ഭീമ റീജൻസിയുടെ സ്ഥാനത്താണ് നിലനിന്നിരുന്നത്.[1] ഇത് പ്രാദേശികമായി വളരെ പ്രധാനപ്പെട്ട ഭരണസംവിധാനമായിരുന്നു. മക്കസാറീസ്, മലയ രീതിയിലുള്ള ഒരു അതിസമ്പന്ന സംസ്കാരമായി വളർന്നു. 1669 മുതൽ 1949 വരെ ഭീമ രാജ്യം കോളണിശക്തികളുടെ നേരിട്ടല്ലാത്ത അധീനതയിലായിരുന്നു. 1958ൽ ഭീമ രാജ്യം ഇല്ലാതെയായി.

ഉത്ഭവം[തിരുത്തുക]

മുൻകാലത്ത്, സുമ്പാവ ദ്വീപ് 6 രാജ്യങ്ങളായി വിഭജിച്ചിരുന്നു. സുമ്പാവ, തമ്പോറ, ദൊമ്പു, പെകത്ത്, സൻഗ്ഗാർ, ഭീമ എന്നിവയായിരുന്നു ആ ആറു രാജസ്ഥാനങ്ങൾ. ഇവയിൽ, അവസാന നാലു രാജ്യങ്ങളിൽ ഭീമ ഭാഷകൾ എന്നറിയപ്പെടുന്ന ഒരു ഭാഷയാണ് സംസാരിച്ചിരുന്നത്. ഭീമ സുൽത്താൻ രാജ്യം അതിനുമുമ്പ് ഒരു ഹിന്ദു-ബുദ്ധ രാജ്യമായിരുന്നു. തദ്ദേശീയമായി ഈ രാജസ്ഥാനത്തെ വിളിച്ചിരുന്നത് Mbojo എന്നാണ്. പ്രാദേശികമായ ഐതിഹ്യം പറയുന്നത്, പുരാണ കഥാപാത്രമായ ഭീമന്റെ രണ്ട് ആണ്മക്കളായിരുന്നു ഇന്ദെര ജമ്രുത്, ഇന്ദെര കെമല എന്നിവർ. ഒപ്പം ഒരു സ്വർണ്ണ വ്യാളിസ്ത്രീയും അതിന്ദ്രീയശക്തിയുള്ളവരായിരുന്നത്രെ. അവർ ശതോന്ദ ദ്വീപിൽ നിന്നും സംഭവ ദ്വീപിലേയ്ക്കു വന്ന് അവിടത്തെ ഭരണാധികാരികളായി ഭരണം നടത്തിയത്രെ.[2] ഭീമ രാജ്യത്തെപ്പറ്റി 15, 16 നൂറ്റാണ്ടുകളിലെ വളരെക്കുറച്ച് ചരിത്ര ശേഷിപ്പുകളേ നിലനിൽക്കുന്നുള്ളു. കുറഞ്ഞത് പതിനേഴാം നൂറ്റാണ്ടായപ്പോഴേയ്ക്കും സുലവേസിയിലെ ഗോവ രാജ്യത്തിലെ ഭരണ സംവിധാനം ഈ രാജ്യം കടംകൊണ്ടു. സങാജിക്കും (രാജാവ്) തുറേലി എങ്ങമ്പോയ്ക്കും(ഭരണനിർവഹണ പ്രതിനിധി) പുറമേ ഈ രാജ്യത്ത് രാജഭരണത്തിന്റെ ഭാഗമായി തുറേലി (മന്ത്രിമാർ) ജെനേലി (ഉപജില്ലാ തലവന്മാർ) ഗെലറാങ് (ഗ്രാമമുഖ്യൻ) എന്നിവരും ഭരണഭാഗമായിരുന്നു. പോർച്ചുഗീസുകാരനായ തോമി പയ്രിസ് (c. 1515) പറയുന്നതനുസരിച്ച്, കപ്പൽസഞ്ചാരവും വാണിജ്യവും അതിദ്രുതം ഉന്നതിയിലെത്തി. ഭീമ തുണിയും കുതിരകളും അടിമകളെയും ബ്രസീൽതടിയും കയറ്റിഅയച്ചു.[3] ആദ്യം ജാവ ആയിരുന്നു ആ സമയം പ്രധാന സംസ്കാരികകേന്ദ്രം.

ഭീമ എംബൊജോ രാജ്യത്തിന്റെ ഭരണപരിധി പടിഞ്ഞാറ് ശതോന്ദ മുതൽ സംഭവയുടെ കിഴക്കൻ ഭാഗത്തുള്ള ദ്വീപുകൾ വരെ ആയിരുന്നു. പരമ്പരാഗത വിശ്വാസമനുസരിച്ച്, ഭീമരാജ്യത്തിന്റെ കീഴിൽ, മങ്‌ഗറായ്, എന്ദെ, ഫ്ലോറിസിലുള്ള ലറതുക, സംഭ, സാവു, അലോർ, സൊലോർ എന്നിവയുണ്ടായിരുന്നത്രെ. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗത്ത് രാജാവായ ഭിൽമാനയുടെ മക്കളായ ലാ എംബില, ലാ അരാ എന്നിവർ ആണ് ഈ രാജ്യം വിപുലപ്പെടുത്തി വലുതാക്കിയത്. [4] ഭീമ മ്ബൊജൊയുടെ രാജ്യം പതിനാറാം നൂറ്റാണ്ടിന്റെ അവസാനകാലം വരെ സങജി ആയ വാ അ എൻഡപ മാ രാജാവിന്റെ മരണം വരെ ഇതു നിലനിന്നു.

സുൽത്താൻ ഭരണത്തിലേയ്ക്ക്[തിരുത്തുക]

Meeting of the Dutch authorities and Sultan Bima

ഡച്ച് ഭരണത്തിൻകീഴിൽ[തിരുത്തുക]

During the reign of Abu'l-Khair Sirajuddin the Makassar empire was soundly defeated by the Dutch East India Company (VOC) in 1667 and again in 1669. As a consequence the Makassarese formally lost their vast possessions in eastern Indonesia, including their suzerainty over Sumbawa. The Bima Sultanate surrendered to the VOC on 8 December 1669 with an agreement signed in Batavia (Jakarta).[5]

ഭരണകർത്താക്കളുടെ പട്ടിക[തിരുത്തുക]

  • ഇന്ദെര ജമ്രുത്
  • ഭദര ഇന്ദെര ഭീമ (son)
  • ഭതര സങ് ലുക (son)
  • ബതര സങ് ഭീമ (son)
  • ബതര മാത്ര ഇന്ദർവത (son)
  • ഭതര മാത്ര ഇന്ദെരാതരതി (brother)
  • മങ്ഗമ്പോ ജാവ (son)
  • പുത്തേരി രത്ന ലീല (sister)
  • മഹാരാജ ഇന്ദെര കുമാല (brother)
  • ബാതര ഇന്ദെര ലോക (son)
  • മഹാരാജ ഭീമ ഇന്ദെര (ഇന്ദിര?)ശെറി (ശ്രീ?) (son)
  • Mawaä പജു ലോങ്ങെ (son)
  • Mawaä Indera Mbojo (brother)
  • Mawaä Bilmana (brother)
  • Manggampo Donggo (brother)
  • മംബോറ ba Pili Tuta (son)
  • തുറേലി Nggampo (son of Mawaä Bilmana)
  • Mawaä Ndapa (son of Manggampo Donggo)
  • റുമ സമര (son)
  • റുമ സരിസെ (brother)
  • റൂമ മന്ദാവു അസി സാവോ (brother)
  • റുമ Manuru Sarei (brother)
  • തുറേലി Nggampo
  • മംബോറ di Sapega (son of Mambora ba Pili Tuta)
  • മന്താവു Asi Peka (son of Mawaä Ndapa)
  • അബ്ദുൽ കാഹിർ (son of റുമ മന്താവു അസി സാവു) c. 1620-1640
  • അംബേല Abu'l-Khair Sirajuddin (son) 1640-1682
  • നൂറുദ്ധീൻ Abubakar Ali Syah (son) 1682-1687
  • ജമാലുദ്ദിൻ Ali Syah (son) 1687-1696
  • ഹസനുദ്ദിൻ Muhammad Ali Syah (son) 1697-1731
  • അലാവുദ്ദീൻ Muhammad Syah (son) 1731-1748
  • കമലാത്ത് Syah (daughter) 1748-1751
  • അബ്ദുൾ Kadim Muhammad Syah (brother) 1751-1773
  • അബ്ദുൾ Hamid Muhammad Syah (son) 1773-1817
  • ഇസ്മെയിൽ Muhammad Syah (son) 1817-1854
  • അബ്ദുല്ലാ (son) 1854-1868
  • അബ്ദുൽ Aziz (son) 1868-1881
  • ഇബ്രാഹിം (brother) 1881-1915
  • മുഹമ്മദ് Salahuddin (son) 1915-1951
  • അബ്ദുൽ Kahir (son) territorial head 1954-1957

അവലംബം[തിരുത്തുക]

  1. Haris, Thawaluddin (1997). Kerajaan tradisional di Indonesia: Bima. Departemen Pendidikan dan Kebudayaan RI. p. 89.
  2. Hitchcock, Michael (1996), Islam and identity in eastern Indonesia. Hull: The University of Hull Press, p. 31.
  3. Hägerdal, Hans (2017), Held's History of Sumbawa. Amsterdam: Amsterdam University Press, p. 31.
  4. Hägerdal, Hans (2017), p. 55.
  5. "Dana Ro Rasaku Mbojo Mantika Moci". Archived from the original on 2013-02-16. Retrieved 9 January 2013.
"https://ml.wikipedia.org/w/index.php?title=ഭീമ_സുൽത്താൻ_രാജ്യം&oldid=3639730" എന്ന താളിൽനിന്ന് ശേഖരിച്ചത്