ഭിന്നിപ്പിച്ചു ഭരിക്കുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പാക്കിയ നയമാണു് ഭിന്നിപ്പിച്ചു ഭരിക്കുക (ഡിവൈഡ് ആന്റ് റൂൾ). ഇന്ത്യയിലെ ജനങ്ങൾ മുഴുവനും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ശക്തമായ പ്രതികരിച്ചുതുടങ്ങി എന്നു് മനസ്സിലാക്കിയ ബ്രിട്ടീഷ് വൈസ്രോയി കഴ്സൺ പ്രഭു ഇന്ത്യയിലെ ഹിന്ദു മുസ്‌ലിം വിഭാഗക്കാരെ തമ്മിലടിപ്പിച്ചുകൊണ്ടു് ഭരണം മുന്നോട്ടു് കൊണ്ടുപോകാൻ നടപ്പാക്കിയ നയമാണ് ഭിന്നിപ്പിച്ചു ഭരിക്കുക. ബ്രിട്ടീഷ് സാമ്രാജ്യത്വം അവരുടെ കോളനിവാഴ്ച്ച നിലനിർത്തുന്നതിനായി പ്രയോഗിച്ച തന്ത്രമായിരുന്നു മത സംഘർഷങ്ങൾ സൃഷ്ടിച്ച് ഇന്ത്യക്കാരെ ഭിന്നിപ്പിക്കുക എന്നത്. മതത്തെയും ജാതിവിഭാഗങ്ങളെയും പ്രീണിപ്പിച്ചു വശത്താക്കാൻ ബ്രിട്ടീഷ് ഭരണകൂടം ശ്രമിച്ചു. ഭാരതത്തിന്റെ പുരോഗതിക്കായി ഭാരതീയർ ഒറ്റക്കെട്ടായി മുൻപോട്ടു പോകേണ്ട ഒരു അവസ്ഥയിൽ നിൽക്കുമ്പോൾ ആണ് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനും സംസ്ഥാനം വെട്ടിമുറിച്ച് സ്വന്തം അധികാരം നിലനിർത്താൻ ബ്രിട്ടീഷുകാർ പ്രയോഗിച്ച കുടിലതന്ത്രം 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്നത്.