ഭിം ആർമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭിം ആർമി ഭാരത്‌ ഏകതാ മിഷൻ
സ്ഥാപകർചന്ദ്രശേഖർ ആസാദ് രാവൺ and Vinay Ratan Singh
സ്ഥാപിത സ്ഥലംUttar Pradesh
തരംAmbedkaraite Social organization

ഭാരതത്തിലെ ഒരു ബഹുജൻ സംഘടനയാണ് ഭിം ആർമി. ചന്ദ്രശേഖർ ആസാദ് രാവൺ, വിനയ് രത്തൻ സിംഗ് എന്നിവർ ചേർന്നാണ് ഈ സംഘടന സ്ഥാപിച്ചത്[1]. വിദ്യാഭ്യാസത്തിലൂടെയുള്ള ബഹുജൻ ജനങ്ങളുടെ വിമോചനമാണ് ഈ സംഘടനയുടെ ലക്‌ഷ്യം.

2017 നാണ് ഭീം ആർമി കേരളത്തിലും പ്രവർത്തനം ആരംഭിക്കുന്നത്. 2020 മുതൽ കേരള ഭീം ആർമിയുടെ ചീഫ് ആയി റോബിൻ കുട്ടനാടിനെ തിരഞ്ഞെടുത്തു. 2021 മാർച്ച് 17-ന് ഭീം ആർമിയുടെ നേതൃത്വത്തിൽ തൊടുപുഴ, മുട്ടം ഇല്ലിചാരി കോളനിക്ക് കുറുകെ 28 വർഷമായി മലങ്കര എസ്റ്റേറ്റ് സ്ഥാപിച്ചിരുന്ന ജാതി ഗേറ്റ് പൊളിച്ചുമാറ്റിയത് കേരളത്തിൽ വലിയ കോലിളക്കം സൃഷ്ടിച്ചിരുന്നു. ഗേറ്റ് പൊളിച്ച രണ്ടാം ദിവസ്സവും മലങ്കര എസ്റ്റേറ്റ് പോലീസ് സംരക്ഷണത്തിൽ ഗേറ്റ് സ്ഥാപിച്ചെങ്കിലും വീണ്ടും ഗേറ്റ് ഭീം ആർമി പ്രവർത്തകർ പൊളിച്ചു കളഞ്ഞു. തുടർന്ന് ഭീം ആർമി സ്റ്റേറ്റ് ചീഫ് റോബിൻ കുട്ടനാട്, വൈസ് പ്രസിഡന്റ് മൻസൂർ കൊച്ചുകടവ്, ജനറൽ സെക്രട്ടറി പ്രൈസ് കണ്ണൂർ തുടങ്ങിയ സംസ്ഥാന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ഭീം ആർമി നയവും പരിപാടിയും

ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ സംവിധാനത്തിലൂടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഉദ്ദേശലക്ഷ്യങ്ങളായ പ്രപഞ്ചിക നീതി ,സ്വതന്ത്യം, സമത, മൈത്രി തുടങ്ങിയവ ഉറപ്പാക്കുക. ഭര ണഘടനയുടെ ആമുഖത്തിൽ ആലേഖനം ചെയ്ത ചിര സമ്മത ധാരണയുടെ ആകെ തുകയാണ് താഴെ വിവരണം ചെയ്യുന്നത്.

നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യ ഒരു പരമാധികാര സ്ഥിതി സമത്വ, മതനിരപേക്ഷ, ജനാധി പത്യ റിപ്പ്ബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ,ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹ്യവും സാമ്പത്തികവും, രാഷ്ട്രിയവുമായ നീതി, ചീന്ത, ആശയാവിഷ്കാരം, വിശ്വാസം, മതനിഷ്ഠ, ആരാധന എന്നിവയ്ക്കുള്ള സ്വത ന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം ഉറപ്പുവരുത്തുവാനും, വ്യക്തിയുടെ അന്തസ്സും ,രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തു കൊള്ളുന്നു.

ബാബ സാഹബ് ഡോ:അംബേദ്ക്കറുടെയും മാന്യവർ കാൻഷിറാമിന്റേയും പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി രൂപം കൊണ്ട പ്രായോഗിക പ്രദ്ധതി, ദുർബലവിഭാഗത്തെ ചൂഷണ വിമുക്തമാക്കാനും, സാമൂഹ്യ സാമ്പത്തിക മണ്ഡലങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ടവരുടെ മോചനവും, ഭരണഘടന തത്വങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രിയ പ്രവർത്തനം നടത്തുവാനും, ഭരണത്തിൽ പങ്കാളികളായി കൊണ്ടു കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരുവാനും ശ്രമിക്കേണ്ടതാണ്.

ജനസംഖ്യാനുപാദത്തിൽ ഭൂരിപക്ഷ വിഭാഗമായി പരിഗണിക്കുകയും ,അറിയപ്പെടുകയും ചെയ്യുന്ന ജനവിഭാഗമാണ് "ബഹുജൻ സമാജ്"( ഭരണഘടനയിൽ പറയുന്ന എസ്സ്. സി / എസ്സി. ടി പിന്നോക്ക ന്യൂനപക്ഷം ). ഈ വിഭാഗമാണ് ഏറ്റവും കൂടുതൽ അടിച്ചമർത്തലുകൾക്കും ചൂഷണത്തിനും ഇന്ത്യയിൽ വിധേയ മായിട്ടുള്ളത്.

ബഹുജൻ സമാജിന്റെ സാമൂഹ്യാന്തസ്സു് ഉയർത്തി കൊണ്ടുവരുവാനും, അസമത്വവും പിന്നോക്കാവ സ്ഥയും ഇല്ലായ്മ ചെയ്യുവാനും രാജ്യത്തിന്റെ സമ്പത്തും ധനാഗമ മാർഗ്ഗങ്ങളും തുല്യമായി ജനങ്ങൾക്ക് വിതരണം ചെയ്യപ്പെടാനും ഭീം ആർമി പരിശ്രമിക്കുന്ന താണ്.

ബാബ സാഹിബ് ഡോ: B.R. അംബേദക്കർ ഭരണഘടനയിലൂടെ വിഭാവനം ചെയ്ത വിവേചനത്തിനെതിരെയുള്ള പ്രത്യക്ഷ നടപടി കളിലൂന്നി ( affirmative action ) പ്രവർത്തിക്കുവാനുള്ള ഉദ്യമം, ലോകമെമ്പാടുമുള്ള ദുർബല വിഭാഗങ്ങളുടെ നരകയാദനയുടെ വിമോചനത്തിന്റെ പ്രഖ്യാപനമായിമാറുവാനും, എല്ലാ ജനവിഭാഗങ്ങ ൾക്കും സർവ്വ മേഖലയിലുമുള്ള അവസരസമത്വവും വിശിഷ്യ ദുർബല വിഭാഗങ്ങളുടെ ജാതി, മത, ലിംഗ, ഭാഷ,വംശ,സ്ഥലഭേദങ്ങളെ പരിഗണിക്കാതെ നടപ്പിലാക്കുവാ നും, എല്ലാ തരത്തിലുമുള്ള വിവേചനങ്ങളേയും നിർമാർജനം ചെയ്യുവാനും ഭീം ആർമി പ്രതിജ്ഞാബദ്ധമാണ്.

രാജ്യത്തിന്റെ സമ്പത്തും,വികസന നേട്ടങ്ങളും ,ഒരു ചെറിയ വിഭാഗ ത്തിലേക്ക് മാത്രം ചുരുക്കാതെ, സമൂഹത്തിന്റെ വിവിധ തുറകളിലുള്ള എല്ലാ ജനസാമാന്യത്തിനും അനുഭവിക്കുവാൻ അവസരമൊ രുക്കണം. സമ്പത്തും മററു ധന വിഭവങ്ങളും ജനങ്ങൾക്ക് തുല്യമായും ആനുപാതികമായും ഉപയോഗിക്കുവാനും ആസ്വദിക്കുവാനുമുള്ള അവസരമുണ്ടാക്കണം. ഈ ലക്ഷ്യം നേടുന്നതിനായി വിവേചനത്തിനെതിരെയുള്ള പ്രത്യക്ഷ നടപടികൾ മുഖ്യ സമരതന്ത്രമായി സ്ഥീകരിക്കും.

സംസാര സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, അതുപോലെ മീഡിയ യുടെ സ്വതന്ത്ര്യമായ പ്രവർത്തനം, ഭരണഘടന ധാരണകൾക്ക് വിധേയമായി സംരക്ഷിക്കുവാൻ ഭീം ആർമി ബാദ്ധ്യസ്ഥമാണ്.

ഇന്ത്യയുടെ സാമൂഹിക ഘടന ജാതി വ്യവസ്ഥയാൽ ജനാധി പത്യവിരുദ്ധമാണ്. ഈ സാമൂഹ്യ ഘടന തുടച്ചു മാറ്റി തുല്യതയുടേയും നീതിയുടേയും, മൗലിക തത്വങ്ങളുടേയും അടിസ്ഥാനത്തിൽ എല്ലാ മനുഷ്യരേയും തുല്യരായി പരിഗണിക്കാൻ വേണ്ടി പോരാടണം. പരിസ്ഥിതി ,വായൂ , ജലം ,ജൈവ വൈവിദ്ധ്യം, ജന്തു സസ്യജാല ങ്ങൾ തുടങ്ങി ഇക്കോസിസ്റ്റത്തിലെ ( ജന്തു ക്കളുടേയും സസ്യങ്ങ ളുടേയും ഒരു നിശ്ചിത സമൂഹവും അവ ആശ്രയിച്ചിരിക്കുന്ന പരിസ്ഥിതിയുടേയും വ്യവസ്ഥ) സകലതിനേയും സംരക്ഷിക്കാനുള്ള കഠിനശ്രമം നടത്തണം. പ്രകൃതിയുടെ സന്തുലിതാവസ്ഥയേയും എക്കോസിസ്റ്റത്തേയും ബാധിക്കാത്ത വിധത്തിൽ വികസനം നിലനിർത്തുകയും, കാലാവസ്ഥ വ്യതിയാനവും ആഗോള താപനത്തിന്റെ സ്വാധീനവും കുറച്ചു കൊണ്ടു വരുകയും ചെയത് , സമൂഹത്തി ന്റെ താഴെ തട്ടിലുള്ളവരുടെ ജീവിതം സുഖകരമായി മുന്നോട്ടു നയിക്കാൻ തരത്തിൽ ആരോഗ്യകരവും സുരക്ഷിതവുമായ സാഹചര്യം സംജ്ജാതമാക്കണം.

സംരക്ഷിതവും ആരോഗ്യകരവും ഹിതകരവുമായ ഭക്ഷണവും ജലവും കുറഞ്ഞ നിരക്കിൽ എല്ലാവർക്കും ലഭ്യമാക്കണം. കാർഷിക ഉല്പന്നങ്ങളുടേയും ചച്ചക്കറി തുടങ്ങിയവയുടെ ഉല്പാദന പ്രക്രിയയിൽ രാസവസ്തുക്കളുടേയും ജനിതകമായി രൂപ പെടുത്തുന്ന വിത്തുകളുടേയും ഉപയോഗം ക്രമമായി കുറച്ചു കൊണ്ടുവരുകയും, സുരക്ഷിതവും ഉയർന്ന നിലവാരത്തിലുമുള്ള കുറഞ്ഞ ചിലവിലുള്ള ആരോഗ്യ സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്യണം.

സോഷിലസത്തിന്റെയും, സെക്യൂ ലറിസത്തിന്റേയും, ജനാധിപത്യ ത്തിന്റേയും തത്വങ്ങൾ പേറുന്ന നമ്മുടെ ഭരണഘടനയിൽ പൂർണ്ണ വിശ്വാസവും, രാജ്യസ്നേഹവും, മാനവികതയും ശിരസാവഹിക്കുന്നതോടൊപ്പം രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും പരമാവധി കാത്തു സൂക്ഷിക്കുവാനും ഭീം ആർമി ബാദ്ധ്യസ്ഥമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.



[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. "What is the Bhim Army?". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2018-05-10. Retrieved 2018-10-20.
"https://ml.wikipedia.org/w/index.php?title=ഭിം_ആർമി&oldid=3547587" എന്ന താളിൽനിന്ന് ശേഖരിച്ചത്