ഭാൻഗഢ് കോട്ട
ഭാൻഗഢ് കോട്ട | |
---|---|
भानगढ दुर्ग | |
Rajasthan, India | |
Bhangarh fort | |
Bhangarh Fort in Rajasthan | |
Coordinates | 27°5′45″N 76°17′15″E / 27.09583°N 76.28750°E |
തരം | Fort |
Site information | |
Owner | Madho Singh (prior) Government of India (current) |
Open to the public |
Yes |
Condition | Vacant, A Tourist spot |
Site history | |
Built | 1631 |
നിർമ്മിച്ചത് | During Kaccwaha Rajput |
Materials | Stones and Bricks |
അക്ബർ ചക്രവർത്തിയുടെ സഭയിലെ രത്‌നങ്ങളിലൊന്നായ മാൻ സിംഗിൻറെ സഹോദരൻ തൻറെ ഇളയ മകൻ മാധോസിംഗിന് വേണ്ടി പണികഴിപ്പിച്ച രാജസ്ഥാനിലെ ചരിത്ര പ്രാധാന്യമുള്ള കോട്ടയാണ് ഭാൻഗഢ് കോട്ട.[1] പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ് ഈ കോട്ട. രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ ആരവല്ലി മലനിരകളിലെ സരിസ്ക ദേശീയോദ്യാനത്തിൻറെ അതിർത്തിയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.[2][3]
സർക്കാർ ഉത്തരവ് പ്രകാരം സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും ഈ കോട്ടയിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു.
ഐതിഹ്യം
[തിരുത്തുക]മാർക്കറ്റ് സന്ദർശിക്കാനെത്തിയ ഭാൻഗഢ് രാജകുമാരിയും ചത്ര സിങിന്റെ മകളുമായ രത്നവതിയെ സുഗന്ധ ദ്രവ്യത്തിന്റെ കുപ്പിയുപയോഗിച്ച് ഒരു മന്ത്രവാദി വശീകരിക്കാൻ ശ്രമിച്ചു. എന്നാൽ ചതി മനസ്സിലാക്കിയ രാജകുമാരി ആ കുപ്പി പാറക്കെട്ടിലേക്കെറിയുകയും തുടർന്ന് മന്ത്രവാദി മരിക്കുകയും ചെയ്തു. എന്നാൽ മരിക്കുന്നതിന് മുമ്പ് കോട്ടയിൽ ഇനിയാരും സമാധാനത്തോടെയിരിക്കാൻ ഇടയാകരുതെന്ന് മന്ത്രവാദി ശപിച്ചുവെന്നും പിന്നീടുണ്ടായ ഒരാക്രമണത്തിൽ രാജകുമാരിയുൾപ്പെടെ എല്ലാവരും കോട്ടയിൽത്തന്നെ മരണമടഞ്ഞുവെന്നുമാണ് പ്രചരിച്ചിട്ടുള്ള ഒരു കഥ.[4]
അവലംബം
[തിരുത്തുക]- ↑ "Bhangarh Fort, Rajasthan". Zee News. Retrieved 21 July 2013.
- ↑ "Known As The Most Haunted Place In India, Bhangarh Fort Is Not Just Another Place To Visit". Holidify (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2016-08-12.
- ↑ "A Night Spent In Bhangarh Fort". Travelpraise. Archived from the original on 2020-06-26. Retrieved 21 July 2013.
- ↑ "രാത്രിയിൽ പെണ്ണിന്റെ ഹൃദയം നുറുങ്ങുന്ന കരച്ചിൽ; വിജനതയിലെ കൂറ്റൻ പ്രേത കോട്ട". ManoramaOnline. Retrieved 2022-01-22.