ഭാഷ ആസൂത്രണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഭാഷാസമൂഹത്തിലെ ഭാഷകളുടെയോ ഭാഷാഭേദങ്ങളുടെയോ പ്രവർത്തനത്തെയോ ഘടനയെയോ ആർജ്ജനത്തെയോ സ്വാധിനിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമായി ഭാഷ ആസൂത്രണത്തെ നിർവചിക്കാം.[1] ഇത് പലപ്പോഴും ഗവൺമെന്റിന്റെ ആസൂത്രണ പരിപാടികളുമായാണ് ബന്ധപെട്ടു കിടക്കുന്നതെങ്കിലും ചില അവസരങ്ങളിൽ ഗവൺമെന്റ് ഇതര സംഘടനകളും വ്യക്തികളും ഭാഷ ആസൂത്രണത്തിന്റെ ഭാഗമാകാറുണ്ട്. ഇത്തരം പദ്ധതികൾക്ക് വ്യത്യസ്ത ലക്ഷ്യങ്ങൾ ഉണ്ട്. ഒരൊറ്റ ആധിപത്യ ഭാഷയുടെ സ്വംശീകരണത്തിലൂന്നിയുള്ള മെച്ചപ്പെട്ട ആശയാവിനിമയത്തിലൂടെ ന്യൂനപക്ഷങ്ങളിലേക്കു സാമ്പത്തിക മെച്ചങ്ങൾ കൊണ്ട് വരാൻ കഴിയുമെങ്കിലും രാഷ്ട്രീയ ആധിപത്യങ്ങൾക്കു സാഹചര്യം ഒരുക്കുന്ന ഒന്നായാണ് ഭാഷ ആസൂത്രണത്തെ പലപ്പോഴും നോക്കികാണുന്നത്.[2] സമകാലിക ആവശ്യങ്ങൾ നിറവേറ്റാനായി പുതിയ രൂപരേഖകളോ ഘടനകളോ വികസിപ്പിച്ചെടുക്കുന്ന കമ്മറ്റികൾ, സൊസൈറ്റിയികൾ, ഏജൻസികൾ, അക്കാദമികൾ തുടങ്ങിയ ഭാഷ നിയന്ത്രണോപാധികൾക്കു അടിത്തറയിടുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഭാഷ ആസൂത്രണത്തിൽ പ്രധാനമായിട്ടുള്ളത്.[3]

ഭാഷാ പ്രത്യയശാസ്ത്രം

പ്രചോദങ്ങളും തീരുമാനങ്ങളും വിശദീകരിക്കാനായി നാല് പ്രധാന ഭാഷാ പ്രത്യാശാസ്ത്രങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്: [4]

അന്താരാഷ്ട്രവത്ക്കരണം (ഇന്റെർനാഷണലൈസേഷൻ)  - വിശാലമായ ആശയവിനിമയത്തിനായി പ്രാദേശിക ഭാഷയല്ലാത്ത ഒരു ഭാഷയെ ഔദ്യോഗിക ഭാഷയായോ ഒരു പ്രത്യേക മേഖലയിലോ ഉപയോഗിക്കുന്നതിനായി സ്വീകരിക്കുന്നതിനെയാണ് അന്താരാഷ്ട്രവത്ക്കരണം എന്ന് പറയുന്നത്. ഇന്ത്യ, ഫിലിപ്പീൻസ്, പാപ്പുവ ന്യൂ ഗിനിയ, ദക്ഷണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം ഉദാഹരണങ്ങളാണ്.

ഭാഷാ സ്വാംശീകരണം (ലിംഗ്യുസ്റ്റിക് അസിമിലേഷൻ)   ഓ- ഒരു സമൂഹത്തിലെ അംഗങ്ങൾ അവരുടെ പ്രാദേശിക ഭാഷ ഏതു തന്നെയായാലും അവിടുത്തെ ആധിപത്യ ഭാഷ പഠിക്കാണമെന്നും ഉപയോഗിക്കണമെന്നും ഉറച്ച് വിശ്വസിക്കുന്നതിനെ ഭാഷാ സ്വാംശീകരണം എന്ന് പറയാം. അമേരിക്കയിലെ ചില നിവാസികളുടെ ഇംഗ്ലീഷ്-ഒൺലി പ്രസ്ഥാനത്തെ ഉദാഹരണമായി കണക്കാക്കാം.

ഭാഷാപരമായ ബഹുസ്വരത (ലിംഗ്യുസ്റ്റിക് പ്ലൂരലിസം) - ഒരു സമൂഹത്തിൽ ഒന്നിലധികം ഭാഷകൾക്ക്  അംഗീകാരവും, പിന്തുണയും ലഭിക്കുന്നതാണ് ഭാഷാപരമായ ബഹുസ്വരത. ഉദാഹരണത്തിന്  സ്വിറ്റസർലാന്റിലെ ഫ്രഞ്ച്, ജർമൻ,റൊമാനിയ എന്നീ ഭാഷകളുടെ സഹവർത്തിത്വം. കൂടാതെ സിംഗപ്പൂരിലെ ഇംഗ്ലീഷ്, മലയ, തമിഴ്,മൻഡാരിൻ ചൈനീസ്. ഒന്നിലധികം ഭാഷകളുടെ സഹവർത്തിത്വം ബോധപൂർമായൊരു ഭാഷാ പ്രത്യയശാസ്ത്രത്തിൽ നിന്നും ഉരുത്തിരിഞ്ഞതാകണമെന്നില്ല, മറിച്ച്  ഒരു പൊതു ഭാഷയുടെ ആശയവിനിമയത്തിലുള്ള ആപേക്ഷിക കാര്യക്ഷമതയുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാകാം

തദ്ദേശവത്ക്കരണം (വെർണാകുലറൈസേഷൻ)  - ഒരു തദ്ദേശഭാഷയുടെ പുനഃസ്ഥാപനവും  വികസനവും അതിനോടൊപ്പം ഭരണകൂടം ആ ഭാഷയെ ഔദ്യോഗിക ഭാഷയായി സ്വീകരിക്കുന്നതിനേയും തദ്ദേശവത്ക്കരണം എന്ന് പറയുന്നു. ഉദാഹരണത്തിന് - ഇസ്രയേലിലേയും പെറുവിലെ കേച്ചുവയിലേയും ഹിബ്രുവിൻറെ ഉപയോഗം.

ലക്ഷ്യങ്ങൾ

പത്ത് ഭാഷാ ആസൂത്രണ ലക്ഷ്യങ്ങളാണ് അംഗീകരിച്ചിട്ടുള്ളത് (നഹിർ 2003) [5]

1 ) ഭാഷാ ശുദ്ധീകരണം - ഭാഷയുടെ ഭാഷാപരമായ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനും , വിദേശ സ്വാധീനങ്ങളിൽ നിന്നും ഭാഷയെ സംരക്ഷിക്കുന്നതിനും ഭാഷ വ്യതിയാനത്തിനെതിരെ ജാഗ്രത പുലർത്തുന്നതിനുമായിട്ടുള്ള നിർദ്ദേശം.

2) ഭാഷ പുനരുജ്ജീവനം- ഉപയോക്താക്കളില്ലാത്തതോ വളരെ കുറച്ചുമാത്രം ഉള്ളതോ ആയ ഭാഷയെ പതിവുപയോഗത്തിലേക്ക് കൊണ്ട് വരാൻ ഉള്ള ശ്രമം.

3) ഭാഷാ പരിഷ്കരണം - ഭാഷാ ഉപയോഗം സുഗമമാക്കുന്നതിനായി ഭാഷയുടെ പ്രധാന വശങ്ങളായ അക്ഷരവിന്യാസങ്ങൾ, വ്യാകരണം, വർണ്ണവിന്യാസങ്ങൾ എന്നിവയിൽ ബോധപൂർവമായുള്ള മാറ്റങ്ങൾ വരുത്തുക

4) ഭാഷ ക്രമവൽക്കരണം - ഒരു പ്രാദേശിക ഭാഷക്കോ ഉപഭാഷക്കോ അന്തസ്സ് നേടുന്നതിനായി അതിനെ ഒരു പ്രദേശത്തിന്റെ തിരഞ്ഞെടുത്ത പ്രധാന ഭാഷയോ നിലവാരമുള്ള ഭാഷ ആയി വികസിപ്പിക്കുക.

5) ഭാഷ പ്രസരണം - ഒരു ഭാഷ സംസാരിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമം.

6) ശബ്ദകോശമായ ആധുനികവത്ക്കരണം - പദരൂപീകരണം/അനുരൂപീകരണം.

7) സാങ്കേതികഭാഷാ ഏകീകരണം - ഏകീകൃത സാങ്കേതികഭാഷാപദങ്ങളുടെ വികസനം, പ്രാഥമികമായും സാങ്കേതികസ്വാധീന മേഖലകളിൽ.

8) ശൈലീപരമായ ലളിതവവത്ക്കരണം - ശബ്ദകോശത്തിലും  ശൈലീലും ഭാഷാ ഉപഭോഗാലഘൂകരണം. സമൂഹങ്ങളിലും, ഔപചാരികമായ സന്ദർഭങ്ങളിലും ഭാഷയുടെ ഉപഗോഘം പരിഷ്കരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു .

9)പാരിസപരിക ഭാഷ ആശയവിനിമയം (ഇന്റെർലിങ്ഗുൽ കമ്മ്യൂണിക്കേഷൻ) - വ്യത്യസ്‌ത ഭാഷ സമൂഹങ്ങളിലെ അംഗങ്ങളിലേക്കു ഭാഷ  ആശയവിനിമയത്തിനുള്ള സൗകര്യം.

10) ഭാഷാ പരിപാലനം - പദവിയിൽ സമ്മർദ്ദമുള്ളതോ  പദവിയിൽ വീഴ്ചയോ വരുന്നതോ ആയ  ഭാഷയെ ഒരു സമുദായത്തിന്റെ ആദ്യത്തെയോ രണ്ടാമത്തെയോ പ്രാദേശിക ഭാഷ ആയി സൂക്ഷിക്കൽ.

അവലംബങ്ങൾ[തിരുത്തുക][തിരുത്തുക]

  1. Kaplan B., Robert, and Richard B. Baldauf Jr. Language Planning from Practice to Theory. Clevedon: Multilingual Matters ltd.,1997
  2. Cobarrubias, Juan. "Ethical Issues in Status Planning." Progress in Language Planning: International Perspectives. Eds. Juan Cobarrubias and Joshua Fishman. New York: Mouton Publishers, 1983.
  3. Language: An Introduction, Lehmann, W.P., 1983, Random House
  4. Nahir, Moshe. "Language Planning Goals: A Classification." Sociolinguistics: The Essential Readings. Eds. Paulston, Christina Bratt and G. Richard Tucker. Oxford: Blackwell, 2003
  1. Kaplan. B, Robert (1997). Language Planning from Practice to Theory. clevedon: Multilingual Matters ltd.
  2. Cobarrubias, Juan (1983). "Ethical Issues in Status Planning." Progress in Language Planning: International Perspectives. New York: Mouton Publishers.
  3. Lehmann, W.P (1983). Language: An Introduction. Random House.
  4. Cobarrubias, juan (1983). "Ethical Issues in Status Planning." Progress in Language Planning: International Perspectives. new york: Mouton Publishers.
  5. Nahir, Moshe (2003). "Language Planning Goals: A Classification." Sociolinguistics: The Essential Readings. Oxford: Blackwell.
"https://ml.wikipedia.org/w/index.php?title=ഭാഷ_ആസൂത്രണം&oldid=3941646" എന്ന താളിൽനിന്ന് ശേഖരിച്ചത്