ഭാഷാഭൂഷണം (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു ആദ്യകാല മാസികയാണ് ഭാഷാഭൂഷണം. 1088 ചിങ്ങത്തിൽ (1912 സെപ്റ്റംബറിൽ) ഹരിപ്പാട്ടുനിന്നാണ് ഇത് പ്രസിദ്ധീകരിച്ച് തുടങ്ങിയത്. കായംകുളത്തെ സുവർണ്ണരത്നപ്രഭാ പ്രസ്സിൽ നിന്നാണ് അച്ചടിച്ചിരുന്നത്. വളരെ കുറച്ച് നാൾ മാത്രം പ്രസിദ്ധീകരിക്കപ്പെട്ട ഒരു മാസികയായിരുന്നു ഭാഷാഭൂഷണം. ഇവയുടെ ആദ്യത്തെ രണ്ടുലക്കങ്ങൾ മാത്രമേ കണ്ടെത്താനായിട്ടുള്ളൂ [1]. മാവേലിക്കര ഉദയവർമ്മത്തമ്പുരാൻ ബി.എ, കെ. സി. കേശവപ്പിള്ള, മൂലൂർ, ഉള്ളൂർ എന്നിവരുടെ ആശംസാ പദ്യങ്ങൾ ഒന്നാം ലക്കത്തിൽ ആദ്യത്തിൽ കൊടുത്തിട്ടുണ്ട്. എല്ലാ ലക്കത്തിലും ഓരോ ജീവചരിത്ര ലേഖനം ഭാഷാഭൂഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു.

അവലംബം[തിരുത്തുക]

  1. ജി.പ്രിയദർശനൻ (1 ഓഗസ്റ്റ് 2007). ആദ്യകാലമാസികകൾ. കേരള സാഹിത്യ അക്കാദമി. p. 97. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=ഭാഷാഭൂഷണം_(മാസിക)&oldid=2516900" എന്ന താളിൽനിന്ന് ശേഖരിച്ചത്