ഭാവ്ന പാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭാവ്ന പാനി
Bhavna Pani at Special Screening Of 99 (3).jpg
99 ന്റെ പ്രത്യേക സ്ക്രീനിംഗിൽ ഭാവ്ന പാനി
ജനനം
മുംബൈ, ഇന്ത്യ
മറ്റ് പേരുകൾBhavana Pani
തൊഴിൽനടി - നർത്തകി
സജീവ കാലം2001–ഇപ്പോൾ വരെ

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും നർത്തകിയുമാണ് ഭാവ്ന പാനി. കെഡുചരൻ മോഹൻപാത്ര, ബിർജു മഹാരാജ് എന്നീ പ്രശസ്ത വ്യക്തികളുടെ കിഴിൽ ഭാവ്ന ഒഡീസിയിലും കഥക്കിലും പരിശീലനം നേടി.[1]

ബോളിവുഡിലെ നിരവധി വാണിജ്യ പരസ്യങ്ങളിലും സിനിമകളിലും ഭാവ്ന അഭിനയിച്ചിട്ടുണ്ട്. 2004-ൽ പുറത്തിറങ്ങിയ വെട്ടം എന്ന പ്രിയദർശന്റെ മലയാള കോമഡി ചിത്രത്തിലായിരുന്നു അവരുടെ ഏറ്റവും ശ്രദ്ധേയമായ വേഷം.[2][3]

ചലച്ചിത്ര ജീവിതം[തിരുത്തുക]

ഭാവ്ന പാനി ജനിച്ചതും വളർന്നതും മുംബൈയിലാണ്.[1] പരസ്യ ചലച്ചിത്രകാരൻ ഉദയ് ശങ്കർ പാനിയുടെ മകളാണ് ഭാവ്ന.[4] അവരുടെ അനുജത്തി, ദേവ്‌ന പാനി ഒരു ഫാഷൻ ഡിസൈനറും നടിയുമാണ്.[5] മുംബൈയിലെ മിത്തിബായ് കോളേജിൽ നിന്ന് സൈക്കോളജി-ഫിലോസഫിയിൽ ഭാവ്ന ബിഎ ബിരുദം നേടി.

17-ാം വയസ്സിൽ ഭാവ്ന അഭിനയിച്ച തെരേ ലിയേ (2001) എന്ന ബോളിവുഡ് ചിത്രമാണ് ആദ്യ ചലച്ചിത്രം.[1][6] അതിനുശേഷം 2002-ൽ നിനു ചുഡക നെനുണ്ടലേനു എന്ന തെലുങ്ക് സിനിമ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചു.

പത്ത് വർഷത്തിലേറെയായി സഹാറ ഇന്ത്യയുടെ പ്രധാന നർത്തകിയായി ഭാവ്ന അഭിനയിക്കുന്നു.[7][8] മികച്ച സഹനടിക്കുള്ള മഹീന്ദ്ര എക്സലൻസ് ഇൻ തിയറ്റർ പുരസ്കാരം അവർ നേടിട്ടുണ്ട്.[9] ക്ലിനിക്, പെപ്സി, വീഡിയോകോൺ, ഹീറോ ഹോണ്ട, ലക്സ്, ഡാബർ തുടങ്ങി നിരവധി പരസ്യ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്.[10]

ഫിലിമോഗ്രാഫി[തിരുത്തുക]

വർഷം ഫിലിം പങ്ക് ഭാഷ കുറിപ്പുകൾ
2001 തെരേ ലിയേ പിയ ആനന്ദ് / പിയ രഞ്ജിത് ബോസ് ഹിന്ദി
2001 യുവരാജ ജനകി കന്നഡ
2002 നിനഗോസ്‌കര അപൂർവ കന്നഡ
2002 ദിൽ വിൽ പ്യാർ വ്യർ രചന ഹിന്ദി
2002 നിനു ചുദാക നേനുണ്ടലെനു കാവേരി തെലുങ്ക്
2004 വെട്ടം വീണ മലയാളം
2009 ഫാസ്റ്റ് ഫോർ‌വേർ‌ഡ് ജീൽ ഹിന്ദി
2012 തേസ് രാധിക ഹിന്ദി
2013 ദി ഗ്രേവിയാർഡ് ഷിഫ്റ്റ് ഹിന്ദി
2014 ആമയും മുയലും നർത്തകി മലയാളം "കാനകോമ്പൈൽ" എന്ന ഗാനത്തിലെ പ്രത്യേക രൂപം
2015 ഹവായിസാഡ രാജ്ഞി ഹിന്ദി

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 Chakra, Shyamhari (21 August 2009). "'Dance helps be a better actor'". The New Indian Express. ശേഖരിച്ചത് 4 July 2013.
  2. John, Ambili (2019-08-20). "ദിലീപും തീപ്പെട്ടിക്കൊള്ളിയും, പ്രിയദർശന്റെ ഹിറ്റ് മൂവി വെട്ടം തിയറ്ററുകളിലെത്തിയിട്ട് 15 വർഷം!". ശേഖരിച്ചത് 2020-08-21.
  3. അനൂപ്, കെ ആർ. "പ്രിയദർശൻറെ ചിരി'വെട്ട'ത്തിന് 16 വയസ്". ശേഖരിച്ചത് 2020-08-21.
  4. "Sensation at seventeen". Expressindia.indianexpress.com. 8 January 2001. മൂലതാളിൽ നിന്നും 5 July 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 July 2013.
  5. "She jumped off the blast train on dad's direction - Mumbai - DNA". Dnaindia.com. ശേഖരിച്ചത് 4 July 2013.
  6. "I taught dance to Esha Deol- Bhavana Pani | TopNews". Topnews.in. ശേഖരിച്ചത് 4 July 2013.
  7. chitta (4 June 2009). "» Blog Archive » Bhavna Pani is Bharati in "Bharati: the wonder that is India"". Orissalinks.com. ശേഖരിച്ചത് 4 July 2013.
  8. "Bhavna Pani talks about her lead role in Bharati-the Wonder that is India". Suhaag. ശേഖരിച്ചത് 4 July 2013.
  9. "The 8th Annual Mahindra Excellence in Theatre Awards Announced". Mahindra.com. 9 March 2013. മൂലതാളിൽ നിന്നും 7 September 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 July 2013.
  10. "'Dance helps be a better actor'". ശേഖരിച്ചത് 2020-08-21.

ബാഹ്യ അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാവ്ന_പാനി&oldid=3513324" എന്ന താളിൽനിന്ന് ശേഖരിച്ചത്