ഭാവുചാ ധക്കാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മത്സ്യബന്ധന ബോട്ടുകൾ ഭാവുചാ ധക്കയിൽ
യാത്രാബോട്ടുകൾക്കായി കാത്തിരിക്കുന്നവർ

മുംബൈയിലെ താനെ ഉൾക്കടലിൽ മത്സ്യബന്ധന ബോട്ടുകളും യാത്രാബോട്ടുകളും അടുക്കുന്ന ഒരു ജെട്ടിയാണ് ഭാവുചാ ധക്കാ. ഫെറി വാർഫ് എന്ന പഴയ പേര് ഇന്നും പ്രചാരത്തിലുണ്ട്[1].

പേരിനു പിന്നിൽ[തിരുത്തുക]

ലക്ഷ്മൺ ഹരി ചന്ദാർജീ അജിങ്ക്യ(1789-1858) എന്ന വ്യക്തിയാണ് ഈ കടവ് പണികഴിപ്പിച്ചത്[2]. ഇദ്ദേഹത്തെ പ്രാദേശികർ ബഹുമാനത്തോടെ ജ്യേഷ്ഠൻ എന്നയർത്ഥത്തിൽ ‘ഭാവു’ എന്ന് വിളിച്ചിരുന്നു. അങ്ങനെയാണ് മറാഠി ഭാഷയിൽ ‘ജ്യേഷ്ഠന്റെ കടവ്’ എന്ന് അർഥം വരുന്ന ‘ഭാവുചാ ധക്കാ’ എന്ന പേര് ഈ കടവിന് കൈവന്നത്.

ചരിത്രം[തിരുത്തുക]

1835 വരെ ഈ മുംബൈയിൽ ചരക്കുകൾക്കും യാത്രക്കാർക്കുമായി സ്ഥിരം കടവുകളൊന്നുമുണ്ടായിരുന്നില്ല. അന്നത്തെ ഗവണ്മെന്റ് കടവുകൾ പണിയുവാനായി സ്വകാര്യവ്യക്തികൾക്ക് സ്ഥലം പാട്ടത്തിന് നൽകുകയുണ്ടായി. ഈ അവസരം ഉപയോഗിച്ച് ജെട്ടി പണിത ആദ്യത്തെ തദ്ദേശീയനാണ് ലക്ഷ്മൺ ഹരി ചന്ദാർജീ അജിങ്ക്യ. 1841-ലാണ് ഇത് നിർമ്മിക്കപ്പെട്ടത്.

ഇന്ന്[തിരുത്തുക]

മത്സ്യബന്ധന ബോട്ടുകളും യാത്രാബോട്ടുകളും ഇന്നും ഭാവുചാ ധക്ക ഉപയോഗപ്പെടുത്തുന്നു[3]. മുംബൈയിലെ ഏറ്റവും വലിയ മത്സ്യച്ചന്തകളിലൊന്ന് ഇതിന്റെ പരിസരത്താണ്[4] [2]. മോറ, രേവാസ് എന്നീ സ്ഥലങ്ങളിലേക്ക് യാത്രാബോട്ടുകളുടെ സർവീസും ഉണ്ട്.

ഹാർബർ ലൈനിലെ ഡോക്ക് യാർഡ് റോഡ് ആണ് ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ. ബെസ്റ്റ് ബസ്സുകളുടെ സർവീസും ഈ സ്ഥലത്തേക്ക് ഉണ്ട്.

അവലംബം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാവുചാ_ധക്കാ&oldid=2716913" എന്ന താളിൽനിന്ന് ശേഖരിച്ചത്