ഭാവയാമി രഘുരാമം
സ്വാതിതിരുനാൾ സാവേരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഭാവയാമി രഘുരാമം.[1] രാമായണകഥ മുഴുവൻ ആറുചരണങ്ങളിലായി ചുരുക്കി വിവരിച്ചിരിക്കുകയാണ് ഈ കൃതിയിൽ. ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ഈ കൃതിയെ രാഗമാലികയിൽ വിന്യസിച്ച് ചിട്ടസ്വരങ്ങളും ചേർത്ത് അതിമനോഹരമായ ഒരു കീർത്തനമാക്കി മാറ്റി. എം എസ് സുബ്ബുലക്ഷ്മി ഈ കൃതിയെ പാടി ജനകീയമാക്കി മാറ്റി. ഓരോ ചരണങ്ങളും രാമായണത്തിലെ ഓരോ കാണ്ഡത്തിലെ കഥയാണ് പറയുന്നത്.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ഭാവയാമി രഘുരാമം
ഭവ്യ സുഗുണാരാമം
അനുപല്ലവി
[തിരുത്തുക]ഭാവുക വിതരണപരാ-
പാംഗലീലാ ലസിതം
ചരണം 1
[തിരുത്തുക]രാഗം : നാട്ടക്കുറിഞ്ഞി
[തിരുത്തുക]ബാലകാണ്ഡം
ദിനകരാന്വയതിലകം ദിവ്യഗാധിസുതസവനാ-
വനരചിതസുബാഹുമുഖ വധമഹല്യാപാവനം
അനഘമീശചാപഭംഗം ജനകസുതാപ്രാണേശം
ഘനകുപിതഭൃഗുരാമഗർവ്വഹരമിത സാകേതം
ചരണം 2
[തിരുത്തുക]അയോധ്യാകാണ്ഡം
വിഹതാഭിഷേകമഥ വിപിനഗതമാര്യവാചാ
സഹിതസീതാസൗമിത്രിം ശാന്തതമശീലം
ഗുഹനിലയഗതം ചിത്രകൂടാഗതഭരതദത്ത
മഹിതരത്നമയപാദുകം മദനസുന്ദരാംഗം
ചരണം 3
[തിരുത്തുക]ആരണ്യകാണ്ഡം
വിതതദണ്ഡകാരണ്യകഗതവിരാധദലനം
സുചരിതഘടജദത്താനുപമിതവൈഷ്ണവാസ്ത്രം
പതഗവരജടായുനുതം പഞ്ചവടീവിഹിതവാസം
അതിഘോരശൂർപ്പണഖാവചനാഗതഖരാദിഹരം
ചരണം 4
[തിരുത്തുക]കിഷ്കിന്ധാകാണ്ഡം
കനകമൃഗരൂപധരഖലമാരീചഹരം ഇഹ
സുജനവിമതദശാസ്യഹൃതജനകജാന്വേഷണം
അനഘപമ്പാതീരസംഗതാഞ്ജനേയ നഭോമണീ
തനുജസഖ്യകരം വാലി തനുദളനമീശം
ചരണം 5
[തിരുത്തുക]രാഗം : പൂർവികല്യാണി
[തിരുത്തുക]സുന്ദരകാണ്ഡം
വാനരോത്തമസഹിത വായുസൂനു കരാർപ്പിത
ഭാനുശതഭാസ്വര ഭവ്യരത്നാംഗുലീയം
തേനപുനരാനീതാന്യൂനചൂഡാമണിദർശനം
ശ്രീനിധിം ഉദധിതീരാശ്രിതവിഭീഷണമിളിതം
ചരണം 6
[തിരുത്തുക]യുദ്ധകാണ്ഡം
കലിതവരസേതുബന്ധം ഖലനിസ്സീമപിശിതാശന
ദലനമുരുദശകണ്ഠവിദാരണമതിധീരം
ജ്വലനപൂതജനകസുതാസഹിതയാതസാകേതം
വിലസിതപട്ടാഭിഷേകം വിശ്വപാലം പദ്‌മനാഭം
അർത്ഥം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ svAti tirunAL, rAmayaNa rAgamAlika. "bhAvayAmi raghurAmam". carnatica.net. carnatica. Retrieved 19 നവംബർ 2020.