ഭാരത് ബയോടെക്
സ്വകാര്യം | |
വ്യവസായം | ഫാർമസ്യൂട്ടിക്കൽസ് |
സ്ഥാപിതം | 1996 |
ആസ്ഥാനം | Hyderabad, India |
പ്രധാന വ്യക്തി | Dr. Krishna M. Ella |
ഉത്പന്നങ്ങൾ | ROTAVAC[1], TypbarTCV[2], Biopolio, Comvac and JENVAC |
അനുബന്ധ സ്ഥാപനങ്ങൾ | Chiron Behring Vaccines [3] |
വെബ്സൈറ്റ് | www |
ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽസ് കമ്പനിയാണ് ഭാരത് ബയോടെക് ലിമിറ്റഡ് അഥവാ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ്. വാക്സിനുകൾ, ബയോ തെറാപ്പിറ്റിക്സ്, ആരോഗ്യ പരിരക്ഷാ ഉൽപ്പന്നങ്ങൾ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉല്പന്നങ്ങൾ.[4] ഭാരത് ബയോടെക്കിന്റെ നിർമ്മാണ കേന്ദ്രം ഹൈദരാബാദിലെ ജീനോം വാലിയിലാണ്.[4] നിലവിൽ 700-ൽ അധികം ജീവനക്കാരുണ്ട്.[5] ആഗോളമായിത്തന്നെ കമ്പനിയുടെ സാന്നിധ്യമുണ്ട്.[4] ചിക്കുൻഗുനിയ,[6][7] സിക[8][9] തുടങ്ങിയ വൈറസ് രോഗങ്ങൾക്ക് വാക്സിനുകൾ ആദ്യമായി വികസിപ്പിച്ചവരിൽ പ്രധാനിയാണ് കമ്പനി. ജാപ്പനീസ് എൻസെഫലൈറ്റിസിനുള്ള വാക്സിനുകളും കമ്പനി ഉത്പാദിപ്പിക്കുന്നു.[10]
കോവിഡ്-19-നുള്ള മരുന്ന്
[തിരുത്തുക]കോവിഡ് -19-നുള്ള ഒരു മരുന്ന് വികസിപ്പിക്കുന്നതിന് യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ ഫ്ലൂജെൻ, വിസ്കോൺസിൻ-മാഡിസൺ സർവകലാശാല എന്നിവയുമായി പങ്കാളിത്തമുണ്ടെന്ന് 2020 ഏപ്രിലിൽ കമ്പനി പ്രഖ്യാപിച്ചു.[11][12] 2020 മേയ് മാസത്തിൽ ഐസിഎംആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂർണ്ണമായും തദ്ദേശീയമായ COVID-19 വാക്സിൻ വികസിപ്പിക്കുന്നതിന് അംഗീകാരം നൽകി.[13][14] ഘട്ടം I, II ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷം ഇന്ത്യൻ ഗവൺമെന്റിന്റെ ഡിസിജിഐയിൽ നിന്ന് കോവാക്സിൻ എന്ന കോവിഡ് -19 വാക്സിൻ മനുഷ്യനിൽ പരീക്ഷിക്കാൻ ജൂൺ 29 ന് കമ്പനിക്ക് അനുമതി നൽകി.[15][16][17][18] ഹിമാചൽ പ്രദേശിലെ കസൗലിയിലുള്ള സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി (CDL) ബാരത് ബയോടെക്കിന്റെ കാേവാക്സിന് മുൻഗണന നൽകികൊണ്ട് ഇതിന്മേൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി.
അവലംബം
[തിരുത്തുക]- ↑ "WHO prequalifies new rotavirus vaccine". WHO. Retrieved 2 July 2020.
- ↑ "WHO recommends use of first typhoid conjugate vaccine". WHO. Retrieved 2 July 2020.
- ↑ Bureau, Our. "Bharat Biotech buys Chiron Behring Vaccines from GSK". The Hindu BusinessLine (in ഇംഗ്ലീഷ്). Retrieved 2020-07-01.
{{cite web}}
:|last=
has generic name (help) - ↑ 4.0 4.1 4.2 "Bharat Biotech International Ltd". www.bloomberg.com. Retrieved 3 July 2020.
- ↑ "Leading Biotech Vaccine Manufacturers in India - Bharat Biotech". www.bharatbiotech.com. Retrieved 30 June 2020.
- ↑ "Bharat Biotech's Zika, Chikungunya vaccines to enter Phase II trials; focus now on private label market". Moneycontrol.
- ↑ "CEPI, 치쿤구니아 백신 개발 위해 국제백신연구소-바라트 바이오텍 컨소시엄에 최대 1410만달러 지원". CEPI, 치쿤구니아 백신 개발 위해 국제백신연구소-바라트 바이오텍 컨소시엄에 최대 1410만달러 지원 - 뉴스와이어 (in കൊറിയൻ). 3 June 2020.
- ↑ "Bharat Biotech gets breakthrough in developing Zika vaccine". The Economic Times. 4 February 2016.
- ↑ "CEPI awards up to US$14.1million to consortium of IVI and Bharat Biotech to advance development of Chikungunya vaccine in collaboration with Ind-CEPI – IVI". www.ivi.int. International Vaccine Institute. Retrieved 30 June 2020.
- ↑ Singh, Anit; Mitra, Monjori; Sampath, Gadey; Venugopal, P.; Rao, J. Venkateswara; Krishnamurthy, B.; Gupta, Mukesh Kumar; Sri Krishna, S.; Sudhakar, B.; Rao, N. Bhuvaneswara; Kaushik, Yashpal; Gopinathan, K.; Hegde, Nagendra R.; Gore, Milind M.; Krishna Mohan, V.; Ella, Krishna M. (1 September 2015). "A Japanese Encephalitis Vaccine From India Induces Durable and Cross-protective Immunity Against Temporally and Spatially Wide-ranging Global Field Strains". Journal of Infectious Diseases. 212 (5): 715–725. doi:10.1093/infdis/jiv023.
- ↑ "UW-Madison, Flugen, Bharat Biotech to develop coroflu, a coronavirus vaccine". Global Health Institute. Retrieved 30 June 2020.
- ↑ "Bharat Biotech ties up with US varsity for Covid vaccine". Hindustan Times (in ഇംഗ്ലീഷ്). 20 May 2020.
- ↑ "ICMR teams up with Bharat Biotech to develop Covid-19 vaccine". Livemint (in ഇംഗ്ലീഷ്). 9 May 2020.
- ↑ Chakrabarti, Angana (10 May 2020). "India to develop 'fully indigenous' Covid vaccine as ICMR partners with Bharat Biotech". ThePrint.
- ↑ "India's First COVID-19 Vaccine Candidate Approved for Human Trials". The New York Times. 29 June 2020. Archived from the original on 2021-02-13. Retrieved 2020-07-04.
- ↑ "Human trial of India coronavirus vaccine announced". BBC News. 30 June 2020.
- ↑ "Bharat Biotech's Covid vaccine 1st in India to get approval for human trials". The Indian Express (in ഇംഗ്ലീഷ്). 30 June 2020.
- ↑ "Covaxin: India's first COVID19 vaccine candidate from Bharat Biotech to begin human trials; check details". The Financial Express. 30 June 2020.