ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബോസ്സ് ലിനക്സ്
BOSS screenshot 1.jpg
BOSS 3.0 (Tejas)
നിർമ്മാതാവ്NRCFOSS / CDAC, India
ഒ.എസ്. കുടുംബംലിനക്സ്, Unix-like
തൽസ്ഥിതി:Current
സോഴ്സ് മാതൃകപലതരം
പ്രാരംഭ പൂർണ്ണരൂപംജനുവരി 10, 2007 (2007-01-10)
നൂതന പൂർണ്ണരൂപം3.0 / September 5, 2008
പാക്കേജ് മാനേജർdpkg
സപ്പോർട്ട് പ്ലാറ്റ്ഫോംi386, AMD64
കേർണൽ തരംമോണോലിത്തിക്
യൂസർ ഇന്റർഫേസ്'ഗ്നോം
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
ഗ്നൂ സാർവ്വജനിക അനുവാദപത്രവും മറ്റ് ചില അനുമതിപത്രങ്ങളും ബാധകമാണ്
വെബ് സൈറ്റ്www.bosslinux.in


ബോസ്സ് എന്നത് ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷൻസ്(Bharat Operating System Solutions) എന്ന പേരിന്റെ ചുരുക്കമാണു.ഇത് നിർമിച്ചത് NRCFOSS (National Resource Centre for Free/Open Source Software) ആണു.ബോസ്സ് ലിനക്സിന്റെ ഏറ്റവും പുതിയ പതിപ്പ്, BOSS GNU/Linux Version 3.0, ആണു ഇത് സെപ്തംബർ 2008 ആണു പുറത്തിറങ്ങിയത്[1].

ബോസ്സ് ലിനക്സ് ഡെബ്യൻ എന്ന ലിനക്സിനെ ആധാരമാക്കി നിർമിച്ചതാണു[2].ഡെബ്യൻ ലിനക്സ് ഒരു സൗജന്യ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു.ഇത് ലിനക്സ് കെർണൽ ആണു ഉപയോഗിക്കുന്നത് എന്നാൽ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പല അടിസ്ഥാന ഉപകരണങ്ങളും ഗ്നു പ്രോജക്റ്റിൽ നിന്നുള്ളതാണു അതിനൽ ഗ്നു/ലിനക്സ് എന്നു വിളിക്കാം.[3].ഡെബ്യൻ ലിനക്സിൽ ഏകദേശം 25000 പാക്കേജുകൾ അടങ്ങിയിരിക്കുന്നു[4].ഡെബ്യനെ ആധാരമാക്കി നിർമിച്ചതിനാൽ ബോസ്സ് ലിനക്സിലും ഏകദേശം ഇത്രയും തന്നെ പാക്കേജുകൾ ഉൾക്കൊള്ളുന്നു.


ലഭ്യമാകുന്ന ഭാഷകൾ‌[തിരുത്തുക]

ബോസ്സ് ലിനക്സ് താഴെപറയുന്ന പതിനെട്ട് ഭാഷകളിൽ ലഭ്യമാകും.

ആസ്സാമീസ് ബംഗാളി ബോഡോ ഗുജറാത്തി ഹിന്ദി
കന്നഡ കാശ്മീരി കൊങ്കണി മൈഥിലി മലയാളം
മണിപ്പൂരി മറാത്തി ഒറിയ പഞ്ചാബി സംസ്കൃതം
തമിഴ് തെലുങ്ക് ഉറുദു

അവലംബം[തിരുത്തുക]

  1. http://www.cdac.in/html/press/3q08/prs_rl179.aspx
  2. http://www.linux.com/archive/feed/60764
  3. http://www.debian.org/
  4. http://www.debian.org/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]