ഭാരതീയ മഹിളാ ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതത്തിലെ ആദ്യ സമ്പൂർണ വനിതാ ബാങ്കാണ് ഭാരതീയ മഹിളാ ബാങ്ക്. മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മവാർഷിക ദിനമായ നവംബർ 19 നാണ് 2013 ൽ ഇതിന്റെ ഉദ്ഘാടനം നടന്നത്. ഏഴു ശാഖകളുമായി തുടങ്ങിയ ബാങ്ക് അടുത്ത മാർച്ച് അവസാനത്തോടെ ശാഖകളുടെ എണ്ണം 25 ആക്കും. പഞ്ചാബ് നാഷണൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഉഷാ അനന്തസുബ്രഹ്മണ്യനാണ് മഹിളാ ബാങ്കിന്റെ ചെയർപേഴ്‌സൺ . [1] ബാങ്കിന്റെ ഡയറക്ടർ ബോർഡിലെ എട്ടു പേരും വനിതകളാണ്.

2017 മാർച്ചിൽ ഇതിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കാൻ തീരുമാനിക്കുകയുണ്ടായി.[2][3]

അവലംബം[തിരുത്തുക]

  1. "ഭാരതീയ മഹിളാ ബാങ്കിന് തുടക്കമായി". മാതൃഭൂമി. Archived from the original on 2013-11-19. Retrieved 2013 നവംബർ 19. {{cite news}}: Check date values in: |accessdate= (help)
  2. http://economictimes.indiatimes.com/industry/banking/finance/banking/bharatiya-mahila-bank-to-be-merged-with-sbi-from-april-1/articleshow/57758599.cms
  3. http://pib.nic.in/newsite/PrintRelease.aspx?relid=159575

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാരതീയ_മഹിളാ_ബാങ്ക്&oldid=3639686" എന്ന താളിൽനിന്ന് ശേഖരിച്ചത്