ഭാരതീയ ഭാഷാ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനമായ  ഡിസംബർ 11 'ഭാരതീയ ഭാഷാ ദിന'മായി  ആഘോഷിക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ദേശസ്നേഹം ജ്വലിപ്പിക്കുന്ന അനേകം ഗാനങ്ങൾ എഴുതിയിട്ടുള്ള ദേശീയ കവിയാണ് സുബ്രഹ്മണ്യം ഭാരതി.  [1]

ഇന്ത്യയിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 11 ന് 'ഇന്ത്യൻ ഭാഷാ ദിനം' അഥവാ 'ഇന്ത്യൻ ഭാഷാ ഉത്സവം' ആയി ആഘോഷിക്കാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) നിർദ്ദേശം നൽകിയിട്ടുണ്ട്. ബഹുഭാഷാവാദത്തെ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ ഭാഷകൾ പഠിക്കുന്നതിനും ജനങ്ങളെ നാനാത്വത്തിൽ ഏകത്വം അനുഭവിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ ഭാഷാ ദിനം ആചരിക്കുന്നതിനും ഇന്ത്യൻ ഭാഷാ ഉത്സവമായി ആഘോഷിക്കുന്നതിനും 2021ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച ഭാരതീയ ഭാഷാ സമിതിയുടെ ശുപാർശചെയ്തിരുന്നു. ഇതിനെ തുടർന്നാണ് തുടർന്നാണ് യുജിസിയുടെ ഈ നിർദ്ദേശം.[2]

ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ[തിരുത്തുക]

പഠനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക, മാതൃഭാഷയിൽ പ്രാവീണ്യം നേടുക, കൂടുതൽ ഇന്ത്യൻ ഭാഷകൾ പഠിക്കാനുള്ള സാഹചര്യം വികസിപ്പിക്കുക എന്നിവയാണ് ഈ ദിനാചരണം കൊണ്ട്  പ്രധാനമായും ലക്ഷ്യമാക്കുന്നത്. അയൽ ഭാഷയെ സ്നേഹിക്കാനും ആസ്വദിക്കാനുമുള്ള മനോഭാവവും അഭിരുചിയും വളർത്തിയെടുക്കാനുതകുന്ന ‘ഭാഷാ സൗഹാർദ്ദം’ സൃഷ്ടിക്കുക കൂടി ഭാഷാ ദിനാചരണം ലക്ഷ്യമാക്കുന്നു.

ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരത സർക്കാർ 22 ഭാഷാ കേന്ദ്രങ്ങൾ സ്ഥാപിക്കും. വിവിധമത്സരങ്ങൾ, കളികൾ, പ്രദർശനങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ സർവ്വകലാശാലകളും കോളേജുകളും ഈ ദിനത്തിന്റെ ആചരിക്കുകയും ഒന്നിലധികം ഭാഷകൾ അറിയാവുന്ന അല്ലെങ്കിൽ പ്രധാന ഇന്ത്യൻ ഭാഷകളുടെ ലിപികൾ വായിക്കാൻ കഴിയുന്ന വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്യണം.[3]

  1. "'Indian Language Day' will be celebrated in all colleges of the country, know what is its importance".
  2. "D.O. No.F.1-11/2022(BharatiyaBhashaDiwas" (PDF).
  3. "'Indian Language Day' will be celebrated in all colleges of the country, know what is its importance".
"https://ml.wikipedia.org/w/index.php?title=ഭാരതീയ_ഭാഷാ_ദിനം&oldid=3941198" എന്ന താളിൽനിന്ന് ശേഖരിച്ചത്