ഭാഗ്യശ്രീ
ഭാഗ്യശ്രീ പട്‍വർദ്ധൻ | |
---|---|
ജനനം | Shrimant Rajkumari Bhagyashree Raje Patwardhan 23 ഫെബ്രുവരി 1969 |
ദേശീയത | Indian |
തൊഴിൽ | Actress |
സജീവ കാലം | 1987–present |
ജീവിതപങ്കാളി(കൾ) | Himalaya Dasani (m. 1989) |
കുട്ടികൾ | 2[1] |
മാതാപിതാക്ക(ൾ) | Meherban Shrimant Rajasaheb Vijaysinghrao Madhavrao Patwardhan (father) Shrimant Akhand Soubhagyavati Rani Rajyalakshmi Patwardhan (Mother) |
വെബ്സൈറ്റ് | www |
ഭാഗ്യശ്രീ (ജനനം: ഫെബ്രുവരി 23, 1969) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. മെയ്നെ പ്യാർ കിയ എന്ന ആദ്യ ചിത്രത്തിലൂടെെ നായികയുടെ വേഷം ചെയ്തതിലൂടെയാണ് ഭാഗ്യശ്രീ ഏറെ അറിയപ്പെടുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡിന് അർഹയാകുകയും ചെയ്തു. ഹിന്ദികൂടാതെ ഏതാനും കന്നട, മറാത്തി, തെലുങ്ക്, ഭോജ്പൂരി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.
ആദ്യകാലജീവിതം
[തിരുത്തുക]ഭാഗ്യശ്രീ മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ മറാത്ത പട്‍വർദ്ധൻ രാജകുടുംബത്തിലെ അംഗമാണ്.[2] അവരുടെ പിതാവ് വിജയ് സിംഘ്‍റാവു മാധവറാവു പട്വർദ്ധൻ സാംഗ്ലിയിലെ ഇപ്പോഴത്തെ രാജയാണ്.[3] അദ്ദേഹത്തിൻറെ മൂന്ന് പെൺമക്കളിൽ മൂത്തയാളാണ് ഭാഗ്യശ്രീ. മധുവന്തി, പൂർണ്ണിമ എന്നിവരാണ് മറ്റു രണ്ടുപേർ.[4] സിന്ധി വ്യവസായിയായ ഹിമാലയ ദസ്സാനിയെയാണ് അവർ വിവാഹം കഴിച്ചിരിക്കുന്നത്.
അഭിനയജീവിതം
[തിരുത്തുക]അമോൽ പാലേക്കറുടെ കാഛി ധൂപ് എന്ന ടെലിവിഷൻ പരമ്പരയിലാണ് ഭാഗ്യശ്രീ ആദ്യമായി അഭിനയിച്ചത്. ലൂയിസ മേരി അൽകോട്ടിൻറെ ലിറ്റിൽ വിമൻ എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ള ഒരു പരമ്പരയായിരുന്നു ഇത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 IANS (13 July 2014). "I never went away from my fans: Bhagyashree". The Indian Express. Retrieved 17 July 2016.
- ↑ "Beyond the coyness..." The Hindu. Chennai, India. 19 March 2011.
- ↑ "' I like to know all the details of my role beforehand' : Bhagyashree". Indian Television Dot Com. 22 August 2002.
- ↑ "Bhagyashree: I have no regrets". Rediff. 22 January 2016. Retrieved 2016-07-17.