ഭാഗ്യലക്ഷ്മി (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാഗ്യശ്രീ / ഭാഗ്യലക്ഷ്മി
ജനനം
ഭാഗ്യലക്ഷ്മി

16/08/1972
ദേശീയതIndian
തൊഴിൽനടി
സജീവ കാലം1982-2000
2015–ഇതുവരെ
ജീവിതപങ്കാളി(കൾ)വാസുദേവൻ മന്നാഡിയാർ
കുട്ടികൾവിശ്വജിത്ത്
മാതാപിതാക്ക(ൾ)ശിവരാം അയ്യർ, രാജാമണി അമ്മാൾ

ഭാഗ്യലക്ഷ്മി അഥവാ ഭാഗ്യശ്രീ ഒരു ഇന്ത്യൻ അഭിനേത്രിയാണ്.[1] 1980 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിൽ അവർ ഒരു പ്രമുഖ നായികയായിരുന്നു. [2] തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി അറുപതോളം ചിത്രങ്ങൾ അവർ ചെയ്തിട്ടുണ്ട്. [3] 1982ൽ തമിഴിൽ പുറത്തിറങ്ങിയ ദേവിയിൻ തിരുവിളയാടൽ എന്ന ചിത്രമായിരുന്നു അവരുടെ ആദ്യ ചിത്രം. 1983-ൽ പുറത്തിറങ്ങിയ അസ്ത്രം അവരുടെ ആദ്യ മലയാള ചിത്രം.

സ്വകാര്യ ജീവിതം[തിരുത്തുക]

തമിഴ്‌നാട്ടിലെ ചെന്നൈയിൽ ശിവറാം അയ്യരുടെയും രാജാമണി അമ്മാളിന്റെയും മകളായി ഒരു കുലീന ബ്രാഹ്മണ കുടുംബത്തിലാണ് അവർ ജനിച്ചത്. അവരുടെ അച്ഛൻ പാലക്കാട് സ്ഥിരതാമസമാക്കിയ തമിഴ് അയ്യർ കുടുംബത്തിൽ നിന്നും അമ്മ തമിഴ്നാട്ടിലെ കാരൈക്കുടിയിൽ നിന്നുള്ള സൗരാഷ്ട്ര ബ്രാഹ്മണരിൽ നിന്നുമാണ്. അവർക്ക് ഒരു ഇളയ സഹോദരൻ ഉണ്ട്, എഞ്ചിനീയർ രോഹിത് കുമാർ. സേക്രഡ് ഹാർട്ട് മെട്രിക്കുലേഷൻ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ചർച്ച് പാർക്കിലെ പ്രസന്റേഷൻ കോൺവെന്റിലാണ് പഠനം നടത്തിയത്. പത്താം ക്ലാസ് വരെ പ്രാഥമിക വിദ്യാഭ്യാസം നേടിയ അവർക്ക് അപ്പോഴേക്കും സിനിമയിൽ തിരക്കിലായതിനാൽ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ധനഞ്ജയനിൽ നിന്ന് ശാസ്ത്രീയ നൃത്തം അഭ്യസിച്ചു.

2001 ഏപ്രിൽ 14-ന് ഗുജറാത്തിൽ നിന്നുള്ള മലയാളിയായ ചലച്ചിത്ര നിർമ്മാതാവും വസ്ത്രവ്യാപാരിയുമായ വാസുദേവനെ അവർ വിവാഹം കഴിച്ചു. വിവാഹശേഷം സിനിമയിൽ നിന്ന് വിരമിച്ച അവർ 15 വർഷമായി ഗുജറാത്തിൽ സ്ഥിരതാമസമാക്കി. ദമ്പതികൾക്ക് വിശ്വജിത്ത് എന്ന മകനുണ്ട്. ഇവർ ഇപ്പോൾ ചെന്നൈയിലാണ് താമസം. ഇപ്പോൾ തമിഴ് തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലാണ്.

അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക[തിരുത്തുക]

മലയാളം[തിരുത്തുക]

ടെലിവിഷൻ പരമ്പരകൾ[തിരുത്തുക]

തലക്കെട്ട് വർഷം ചാനൽ പങ്ക്
കല്യാണ പരിശു 2014-2018 സൺ ടി.വി വിമലിന്റെ അമ്മ
കൈരാസി കുടുംബം 2015-2017 ജയ ടി.വി ആനന്ദി
അപൂർവ രാഗങ്ങൾ 2017-2018 സൺ ടി.വി മറിയാമ്മ
അഴകു 2017-2018 വിജയ
നീലക്കുയിൽ 2018–2019 സ്റ്റാർ വിജയ് ചന്ദ്രമതി
കല്യാണ വീട് 2020 സൺ ടി.വി സെൽവരാണി

അവലംബങ്ങൾ[തിരുത്തുക]

  1. "List of Malayalam Movies acted by Bhagyalakshmi (New)". www.malayalachalachithram.com. Retrieved 16 May 2018.
  2. "Actress Bhagyalakshmi in Annies Kitchen". youtube. Retrieved 11 November 2017.
  3. "Profile of Malayalam Actor Bhagyalakshmy (Bhagyashree)". en.msidb.org. Retrieved 16 May 2018.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാഗ്യലക്ഷ്മി_(നടി)&oldid=3737857" എന്ന താളിൽനിന്ന് ശേഖരിച്ചത്