ഭവാനിപ്പുഴ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭവാനിപ്പുഴ | |
---|---|
Physical characteristics | |
നദീമുഖം | കാവേരി നദി |
നീളം | 217 കിലോമീറ്റർ (712,000 അടി) |
കേരളത്തിൽ നീലഗിരി മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ.ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു. തമിഴ്നാട്ടിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ് ഭവാനി. ആകെ 217 കിലോമീറ്ററോളം നീളമുള്ള ഈ നദി തമിഴ്നാട്ടിലെ ഈറോഡിനടുത്ത് കാവേരി നദിയുമായി കൂടിച്ചേരുന്നു. ശിരുവാണി നദി, വരഗാറ് എന്നിവയാണ് ഭവാനിപ്പുഴയുടെ പ്രധാന പോഷക നദികൾ. കേരളത്തിൽ ഭവാനി നദിയുടെ നീളം 37.5 കിലോ മീറ്ററാണ്.മുക്കാലി തടയണ സ്ഥിതി ചെയ്യുന്നത് ഈ നദിയിലാണ്. ഭവാനിയിൽ എത്തിച്ചേരുന്ന പ്രധാന നദികളിലൊന്നായ ശിരുവാണിയിൽ, കോയമ്പത്തൂർ പട്ടണത്തിലേക്ക് ജലവിതരണം നടത്താനായി അണക്കെട്ട് നിർമ്മിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Bhavani River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.