Jump to content

ഭരത് (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭരത് നിവാസ്
ഭരത് 2012-ൽ
ജനനം
ഭരത് നിവാസ്

(1983-07-21) 21 ജൂലൈ 1983  (41 വയസ്സ്)[1]
തൊഴിൽഅഭിനേതാവ്
സജീവ കാലം2003–ഇതുവരെ
ജീവിതപങ്കാളി(കൾ)ജെഷ്‌ലി ജോഷ്വ (2013–present)
മാതാപിതാക്ക(ൾ)ശ്രീനിവാസ്
ലക്ഷ്മി

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവാണ് ഭരത് (ജനനം:21 ജൂലൈ 1983). പ്രധാനമായും തമിഴ്, മലയാളം, തെലുഗു ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2003-ൽ ഷങ്കർ സംവിധാനം ചെയ്ത ബോയ്സ് ആയിരുന്നു അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. ചെല്ലമേ (2004), കാതൽ (2004), പട്ടിയൽ (2006), വെയിൽ (2006) തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ.

വ്യക്തി ജീവിതം

[തിരുത്തുക]

1983 ജൂലൈ 21-ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനിച്ചു.[2] ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടുണ്ട്. തന്റെ 11-ാം വയസിൽ ഭരത്, സ്വിങ്ങേഴ്സ് അന്താരാഷ്ട്ര ഡാൻസ് ക്ലബ്ബിൽ അംഗമായി. അണ്ണാ നഗറിലെ ഡി.എ.വി. സീനിയർ സെക്കന്ററി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.[2] ചെന്നൈയിലെ ദ ന്യൂ കോളേജിൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കി. 2013-ൽ ദുബായിൽ വച്ച് മലയാളിയായ ജെഷ്‌ലിയെ വിവാഹം ചെയ്തു.[3]

ചലച്ചിത്ര രംഗം

[തിരുത്തുക]

2003-ൽ എസ്. ഷങ്കർ സംവിധാനം ചെയ്ത ബോയ്സ് എന്ന ചലച്ചിത്രത്തിലായിരുന്നു ഭരത് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ ഒരു സംഗീത ബാന്റിലെ ഗിറ്റാറിസ്റ്റിന്റെ കഥാപാത്രത്തെയാണ് ഭരത് അവതരിപ്പിച്ചത്. സ്വിങ്ങേഴ്സിന്റെ സംഗീത അക്കാദമിയിൽ നടന്ന ഇൻസ്പിരേഷൻസ് എന്ന പരിപാടിയിൽ ഭരത് അവതരിപ്പിച്ച നൃത്തം കണ്ട ഷങ്കർ, ഈ ചലച്ചിത്രത്തിൽ അഭിനയിക്കാൻ ഭരത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു.[4] 2004-ൽ ജയരാജ് സംവിധാനം ചെയ്ത 4 ദ പീപ്പിൾ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചു. മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചലച്ചിത്രവും ഇതാണ്.[5] ചിത്രത്തിലെ 4 കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളുടെ വേഷമാണ് ഭരത് അവതരിപ്പിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടുകയും കേരള ബോക്സ് ഓഫീസിൽ ₹ 10 ലക്ഷമായി ഉയരുകയും ചെയ്തു.[6][7] ഈ ചിത്രം തമിഴിൽ 4 സ്റ്റുഡന്റ്സ് എന്ന പേരിലും തെലുഗുവിൽ യുവസേന എന്ന പേരിലും ഡബ്ബ് ചെയ്യപ്പെട്ടിരുന്നു.[8][9] തുടർന്ന് ചെല്ലമേ എന്ന തമിഴ് ചലച്ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. ബാലാജി ശക്തിവേൽ സംവിധാനം ചെയ്ത കാതൽ എന്ന ചലച്ചിത്രത്തിലാണ് നായകനായി ആദ്യം അഭിനയിച്ചത്.[10][11] 2007-ൽ പുറത്തിറങ്ങിയ വെയിൽ എന്ന ചലച്ചിത്രം ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഈ ചിത്രം കാൻ ചലച്ചിത്രോത്സവത്തിലും പ്രദർശിപ്പിക്കുകയുണ്ടായി.[12]

2008-ൽ ദുരൈ സംവിധാനം ചെയ്ത പഴനി എന്ന ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. കാജൽ അഗർവാൾ, ഖുശ്ബു, ബിജു മേനോൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[13][14] ഇതേ വർഷം തന്നെ ഭരത്മു അഭിനയിച്ച മുനിയാണ്ടി വിളങ്കിയാൽ മൂന്നാമാണ്ട്,സേവൽ എന്നീ ചലച്ചിത്രങ്ങളും പുറത്തിറങ്ങി.[13][14] എന്നാൽ 2010-ൽ പുറത്തിറങ്ങിയ തമ്പിക്ക് ഇന്ത ഊര് എന്ന ചലച്ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു.

2011-ൽ വാനം എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ ഭരത് ചക്രവർത്തി എന്ന ഗിറ്റാറിസ്റ്റിന്റെ വേഷമാണ് അവതരിപ്പിച്ചത്. എന്നാൽ ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഭരത്, പരസ്യമായി ഈ ചിത്രത്തിന്റെ നിർമ്മാതാവിനും മറ്റൊരു നടനായ സിലമ്പരശനുമെതിരെ രംഗത്തെത്തിയിരുന്നു. മറ്റ് അഭിനേതാക്കൾക്ക് ലഭിച്ച പ്രാധാന്യം ചിത്രത്തിന്റെ പരസ്യ പ്രചാരണങ്ങളിൽ ഭരത്തിന് ലഭിച്ചില്ലെന്നായിരുന്നു പരാതി.[15] റിമ കല്ലിങ്കല്ലിനോടൊപ്പം അഭിനയിച്ച യുവൻ യുവതി ആയിരുന്നു തുടർന്ന പുറത്തിറങ്ങിയ ചലച്ചിത്രം. കൂടാതെ വസന്തബാലൻ സംവിധാനം ചെയ്ത അരവാൻ എന്ന ചലച്ചിത്രത്തിലും ചെറിയ വേഷം അവതരിപ്പിച്ചു.

2013 ഓഗസ്റ്റിൽ ഐന്ത് ഐന്തു ഐന്തു എന്ന ചലച്ചിത്രം പുറത്തിറങ്ങി.[16] അതേ വർഷം ജാക്ക്പോട്ട് എന്ന ഹിന്ദി ചലച്ചിത്രത്തിലും അഭിനയിച്ചു.[17] പോണ്ടിച്ചേരി സ്വദേശിയായ ആന്റണി ഡിസൂസ എന്ന കഥാപാത്രത്തെ ഭരത് ഈ ചിത്രത്തിൽ അഭിനയിച്ചു.[18] 2014-ൽ കൂതറ എന്ന മലയാള ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം വേഷം ഭാഷ മറ്റുള്ളവ
2003 ബോയ്സ് ബാബു കല്യാണം തമിഴ്
2004 4 ദ പീപ്പിൾ വിവേക് മലയാളം
2004 ചെല്ലമേ വിശ്വ രാജശേഖർ തമിഴ്
2004 കാതൽ മുരുകൻ തമിഴ്
2005 ഫെബ്രുവരി 14 ശിവ തമിഴ്
2006 പട്ടിയൽ സെൽവ തമിഴ്
2006 അഴകായ് ഇരുക്കിറായ് ഭയമായി ഇരുക്കിറത് മനു തമിഴ്
2006 എം മകൻ കൃഷ്ണ തമിഴ്
2006 ചെന്നൈ കാതൽ ഗൗതം തമിഴ്
2006 വെയിൽ കതിർ തമിഴ്
2007 കൂടൽ നഗർ സൂര്യൻ,
ചന്ദ്രൻ
തമിഴ്
2008 പഴനി പഴനിവേൽ തമിഴ്
2008 നേപ്പാളി കാർത്തിക് തമിഴ്
2008 മുനിയാണ്ടി വിളങ്കിനാൽ മൂന്നാമാണ്ട് മുനിയാണ്ടി തമിഴ്
2008 സേവൽ മുരുകേശൻ തമിഴ്
2009 ആറുമുഖം ആറുമുഖം തമിഴ്
2009 കണ്ടേൻ കാതലൈ ശക്തിവേൽ രാജശേഖരൻ തമിഴ്
2010 തമ്പിക്ക് ഇന്ത ഊര് അഖിലേഷ് തമിഴ്
2011 കോ സ്വയം തമിഴ്
2011 വാനം ഭരത് ചക്രവർത്തി തമിഴ്
2011 യുവൻ യുവതി കതിർവേൽ മുരുകൻ തമിഴ്
2012 അരവാൻ തോഗൈമാൻ തമിഴ് അതിഥി
2012 തിരുത്തനി തിരുത്തനി തമിഴ്
2013 ഐന്ത് ഐന്ത് ഐന്ത് അരവിന്ദ് തമിഴ്
2013 ജാക്ക്പോട്ട് ആന്റണി ഡിസൂസ ഹിന്ദി
2014 കൂതറ കൂബ്രിൻ മലയാളം
2014 കഥൈ തിരക്കഥൈ വസനം ഇയക്കം സ്വയം തമിഴ്
2014 ഐന്താം തലമുറൈ സിദ്ധ വൈദ്യ ശിഖാമണി ശിഖാമണി തമിഴ് 25-ാം ചിത്രം
2015 കില്ലാഡി ധരണി തമിഴ്
2015 1000 – ഒരു നോട്ട് പറഞ്ഞ കഥ ജിക്കു മോൻ മലയാളം
2015 ലോഡ് ലിവിങ്സ്റ്റൺ 7000 കണ്ടി ഷണ്മുഖം ഇളങ്കോവൻ മലയാളം
2017 എന്നോട് വിളയാട് വിക്രം തമിഴ്
2017 കടുകു നമ്പി തമിഴ്
2017 സ്പൈഡർ ഭൈരവഡുവിന്റെ സഹോദരൻ തമിഴ് Extended Cameo appearance
2017 കടൈസി ബെഞ്ച് കാർത്തി കാർത്തി തമിഴ്
2018 സിംബ തമിഴ് ചിത്രീകരണം
2018 പൊട്ട് തമിഴ് ചിത്രീകരണം[19]
2018 കാളിദാസ് കാളിദാസ് തമിഴ്

ചിത്രീകരണം[20]

2018 എയ്റ്റ് തമിഴ് ചിത്രീകരണം[21]

അവലംബം

[തിരുത്തുക]
  1. http://www.filmibeat.com/celebs/bharath-tamil-actor/biography.html
  2. 2.0 2.1 "Transcript of the chat with Bharath". Sify.com. 26 September 2006. Archived from the original on 2011-11-12. Retrieved 18 October 2011.
  3. "Bharath Srinivasan – Actor Bharath Srinivasan's Profile, Filmography, Trivia, News, Photos & Wallpapers". Bsnllive.cinecurry.com. Archived from the original on 12 ഓഗസ്റ്റ് 2011. Retrieved 18 ഒക്ടോബർ 2011.
  4. "Welcome to". Sify.com. 20 January 2007. Archived from the original on 2012-10-21. Retrieved 18 October 2011.
  5. "Prabhu Deva, hot hot!". Rediff.com. 2 March 2005. Retrieved 18 October 2011.
  6. https://web.archive.org/web/20100826122941/http://www.hinduonnet.com/thehindu/fr/2004/12/31/stories/2004123101620100.htm. Archived from the original on 26 August 2010. Retrieved 7 July 2011. {{cite web}}: Missing or empty |title= (help)
  7. "Welcome to". Sify.com. Archived from the original on 2018-06-18. Retrieved 18 October 2011.
  8. "Telugu cinema Review – Yuva Sena (4 The People) – Bharat, Gopika – Sravanthi Ravi Kishore". Idlebrain.com. 12 November 2004. Retrieved 18 October 2011.
  9. "4 Students Tamil Movie Review – cinema preview stills gallery trailer video clips showtimes". IndiaGlitz. 12 August 2004. Retrieved 18 October 2011.
  10. "Actor Vikram's new post!". Rediff.com. Retrieved 18 October 2011.
  11. https://web.archive.org/web/20100820043220/http://www.hinduonnet.com/thehindu/fr/2004/12/24/stories/2004122402850300.htm. Archived from the original on 20 August 2010. Retrieved 7 July 2011. {{cite web}}: Missing or empty |title= (help)
  12. "'Veyyil' selected for Cannes Film Festival – Tamil Movie News". IndiaGlitz. Retrieved 18 October 2011.
  13. 13.0 13.1 "Bharath's image crisis". Sify.com. 11 May 2009. Archived from the original on 2012-10-21. Retrieved 18 October 2011.
  14. 14.0 14.1 "Bharath – High anxiety!". Sify.com. 24 September 2009. Archived from the original on 2012-10-21. Retrieved 18 October 2011.
  15. "Bharath takes on Simbu – Times Of India". Articles.timesofindia.indiatimes.com. 31 July 2011. Archived from the original on 2012-09-18. Retrieved 18 October 2011.
  16. "Review : Ainthu Ainthu Ainthu". Sify. Archived from the original on 2016-01-28. Retrieved 2018-04-05.
  17. "Bharath goes to Bollywood!". Sify.com. 2013-07-02. Archived from the original on 2013-07-05. Retrieved 2014-02-05.
  18. Deepa Venkatraman (2013-12-14). "Bollywood ho!". The Hindu. Retrieved 2014-02-05.
  19. "Kamal Haasan and Gautham Menon team up for a sequel?".
  20. "Punjabi kudi to debut in K'town". The Times of India.
  21. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-18. Retrieved 2018-04-05.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭരത്_(നടൻ)&oldid=3798858" എന്ന താളിൽനിന്ന് ശേഖരിച്ചത്