Jump to content

ഭരണിക്കാവ് ശിവകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭരണിക്കാവ് ശിവകുമാർ
ഭരണിക്കാവ് ശിവകുമാർ
ജനനം(1949-06-17)ജൂൺ 17, 1949
കറ്റാനം, ആലപ്പുഴ, കേരളം
മരണംജനുവരി 24, 2007(2007-01-24) (പ്രായം 57)
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര ഗാനരചയിതാവ്
ജീവിതപങ്കാളി(കൾ)ഓമന ശിവകുമാർ
കുട്ടികൾപാർവതി

പ്രമുഖ മലയാളചലച്ചിത്ര ഗാനരചയിതാവായിരുന്നു ഭരണിക്കാവ് ശിവകുമാർ (17 ജൂൺ 1949 - 24 ജനുവരി 2007).

ജീവിതരേഖ

[തിരുത്തുക]

1949 ജൂൺ 17-ന് നാരായണൻ ഉണ്ണിത്താന്റെ മകനായി ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് ഭരണിക്കാവ് കറ്റാനത്ത് ജനിച്ച ഇദ്ദേഹം ‘രാമചന്ദ്രവിലാസം’ എന്ന മഹാകാവ്യത്തിന്റെ കർത്താവെന്ന നിലയിൽ പ്രശസ്തനായ മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചെറുമകനായിരുന്നു.[1] അച്ഛൻ നാരായണൻ ഉണ്ണിത്താൻ. കറ്റാനം പോപ്പ് പയസ്സ് ഹൈസ്കൂളിലെ പഠനം കഴിഞ്ഞ് ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽനിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. ചെറുപ്പംതൊട്ട് കവിതകൾ എഴുതിയിരുന്ന ശിവകുമാർ തോപ്പിൽ ഭാസി ഉൾപ്പെടെയുള്ള ധാരാളംപേരുടെ നാടകങ്ങൾക്ക് പാട്ടെഴുതിയിട്ടുണ്ട്

1973-ൽ വിൻസന്റ് മാസ്റ്റർ സംവിധാനംചെയ്ത 'ചെണ്ട' എന്ന ചിത്രത്തിൽ വയലാറിനും ഭാസ്കരൻ മാഷിനുമൊപ്പം പാട്ടെഴുതിയാണ് ഭരണിക്കാവ് ശിവകുമാർ സിനിമാരംഗത്തുവന്നത്[2]. കായംകുളം എം.എസ്.എം കോളേജ് അധ്യാപകനായും മലയാളരാജ്യം വാരികയിൽ സബ് എഡിറ്ററായും ഹിന്ദു പത്രത്തിൽ വിവർത്തകനായും സേവനമനുഷ്ഠിച്ചു.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും പാട്ടുകളെഴുതിയ ശിവകുമാർ നാടകം, തിരക്കഥ, നോവൽ എന്നിവയും എഴുതിയിട്ടുണ്ട്. സിനിമാ നിർമ്മാതാവും സംവിധായകനും കൂടിയായിരുന്നു ഇദ്ദേഹം. 2007 ജനുവരി 24-ന് തികച്ചും ആകസ്മികമായി തന്റെ 58-ആം വയസ്സിൽ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ഓമനയാണ് ഭാര്യ. പാർവ്വതി എന്നൊരു മകളുണ്ട്.

പുരസ്കാരം

[തിരുത്തുക]

1975ൽ ഗാനരചനയ്ക്കുള്ള മെഡിമിക്സ് അവാർഡ്, 2003ൽ എംവിഇഎസ് ടെലിവിഷൻ അവാർഡ്, 2005ലെ വയലാർ സ്മാരക സമിതി അവാർഡ് എന്നിവ ലഭിച്ചു.

അവലംബം

[തിരുത്തുക]
  1. http://www.madhyamam.com/weekly/1505
  2. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 754. 2012 ആഗസ്റ്റ് 06. Retrieved 2013 മെയ് 11. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭരണിക്കാവ്_ശിവകുമാർ&oldid=3965653" എന്ന താളിൽനിന്ന് ശേഖരിച്ചത്