കളമെഴുത്തുപാട്ട്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
ഭദ്രകാളി, അയ്യപ്പൻ, വേട്ടയ്ക്കൊരുമകൻ, സർപ്പം തുടങ്ങിയ ദേവന്മാർക്കായി നടത്തുന്ന വിശേഷ വഴിപാടാണ് കളംപാട്ട് അഥവാ കളമെഴുത്തുപാട്ട്. കളമെഴുത്തും പാട്ടുംപഞ്ചവർണപ്പൊടികൾ കൊണ്ട് മൂർത്തിയുടെ കളം വരച്ചതിനു ശേഷം മൂർത്തിയെ സ്തുതിച്ച് നന്തുണി മീട്ടി ദേവതാസ്തുതി പാടുകയും ദേവതാവേശത്തോടെ വെളിച്ചപ്പെട്ട് അനുഗ്രഹം നൽകുകയും പിന്നീട് കളം മായ്ക്കുകയും ചെയ്യുന്നു. ദോഷനിവാരണം, കാര്യവിജയം, ഐശ്വര്യവർദ്ധനവ് എന്നിവക്കുത്തമമാണെന്ന വിശ്വാസത്തിൽ കാവുകൾ, ക്ഷേത്രങ്ങൾ, നമ്പൂതിരി ഇല്ലങ്ങൾ, ഗൃഹങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഈ ചടങ്ങ് നടത്തപ്പെടുന്നു. മണ്ഡലകാലത്തെ അനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്.
കുറുപ്പന്മാരാണ് കളം വര, പാട്ട് എന്നിവ കൈകാര്യം ചെയ്യുന്നത്. വെളിച്ചപ്പാട് കളപ്രദക്ഷിണം നാളീകേരമേറ് തുടങ്ങിയവ നടത്തുന്നു. വേട്ടയ്ക്കൊരുമകന്റെ കളത്തിൽ മാത്രം കല്ലാറ്റക്കുറുപ്പ് ( പാട്ടുകുറുപ്പ്) കളം വരക്കുകയും പാടുകയും തിരിയുഴിയുകയും, കാരക്കുറ നായർ വെളിപ്പെട്ട് കളപ്രദക്ഷിണം , അനുഗ്രഹം കളം മായ്ക്കൽ മുതലായവ നടത്തുകയും ചെയ്യുന്നു. വിശേഷാവസരങ്ങളിൽ വേട്ടയ്ക്കൊരുമകനുള്ള കളം പാട്ടിൽ പന്ത്രണ്ടായിരത്തെട്ട് നാളികേരം കാരക്കുറ നായർ എറിയുന്നു. ദക്ഷിണകേരളത്തിലെ കുറുപ്പന്മാർക്ക് വാദ്യം കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
ഭദ്രകാളിപ്പാട്ട്
[തിരുത്തുക]
ഭദ്രകാളിയെ പ്രകീർത്തിച്ചുകൊണ്ടുള്ള കളം പാട്ടുകളാണ് ഭദ്രകാളിപാട്ടുകൾ. ഇതിന് വടക്കൻ, തെക്കൻ എന്നീ രണ്ട് ഉപവിഭാഗങ്ങളുണ്ട്. തെക്കൻ ദിക്കിൽ കോവലൻചരിതം അഥവാ കണ്ണകീചരിതം പാടുമ്പോൾ, വടക്കൻ ദിക്കിൽ ദാരികവധമാണ് പ്രമേയമാക്കുന്നത്. ഇവയ്ക്ക് ആയിരത്തിലധികം വർഷം പഴക്കമുള്ളതായി കണക്കാക്കുന്നു. ഭദ്രകാളിപാട്ടുകൾ എഴുതിപടിക്കരുത് എന്നാണ് വിശ്വാസം.
ഭദ്രകാളിപ്പാട്ടിലെ ചിലവരികൾ
| “ | കണ്ടസുരൻതല തുണ്ടമിടുന്നവൾ
ചാമുണ്ഡിയെന്നൊരു നാമം ധരിപ്പവൾ |
” |