ഭണ്ഡാർധാര
ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒരു ഒഴിവുകാല കേന്ദ്രമാണ് ഭണ്ഡാർധാര. മഹാരാഷ്ട്ര സംസ്ഥാനത്തിലെ അഹമ്മദ് നഗർ ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മുംബൈ നഗരത്തിൽ നിന്നും 185 കി.മി. ദൂരത്തിലാണ് ഭണ്ഡാർധാര സ്ഥിതി ചെയ്യുന്നത്.
പ്രത്യേകതകൾ[തിരുത്തുക]
- സഹ്യാദ്രി മലനിരകളുടെ ഏറ്റവും ഉയർന്ന (5,400 അടി (1,600 മീ)*) മലയായ കത്സുബൈ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
- 1910 ൽ പണിതീർന്ന പ്രവാര നദിയിലെ വിത്സൻ ഡാം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
- അംബ്രല്ല ഫാൾസ് എന്ന വെള്ളച്ചാട്ടം - ജൂലൈ മുതൽ ഒക്ടോബർ മാസങ്ങളിൽ കാണാവുന്നതാണ്.
- 4 കി.മി ദൂരത്തിൽ ഷെണ്ടി ഗ്രാമം സ്ഥിതി ചെയ്യുന്നു. രന്ധ്വാ വെള്ളച്ചാട്ടം ഇവിടെ സ്ഥിതി ചെയ്യുന്നു.