ഭഗൽപൂർ ഡിവിഷൻ
ഭഗൽപൂർ ഡിവിഷൻ "भागलपुर प्रभाग" | |
---|---|
ബീഹാർ ഡിവിഷൻ | |
ബീഹാറിലെ ഭഗൽപൂർ വില്ലേജ് ഡിവിഷന്റെ സ്ഥാനം | |
Coordinates: 25°15′00″N 87°02′00″E / 25.25°N 87.0333°E | |
രാജ്യം | India |
സംസ്ഥാനം | ബീഹാർ |
മേഖല | അംഗ |
ഭഗൽപൂർ ഡിവിഷനിലെ നദികൾ | പ്രധാന നദികൾ ഗംഗ, കോസി ചെറിയ നദികൾ ചമ്പ, ഗന്ധക്, ചാനൻ |
ആസ്ഥാനം | ഭഗൽപൂർ |
ജില്ല | ഭഗൽപൂർ |
• പാർലമെന്റ് അംഗം - ബാങ്ക ജില്ല | അജയ് കുമാർ മണ്ഡല് |
(2011) | |
• ആകെ | 5,061,565 |
ഭഗൽപൂർ ഡിവിഷൻ ഇന്ത്യയിലെ ബിഹാർ സംസ്ഥാനത്തിന്റെ ഒരു ഭരണപരമായ ഭൂമിശാസ്ത്ര യൂണിറ്റാണ്. ഡിവിഷന്റെ ഭരണപരമായ ആസ്ഥാനം ഭഗൽപൂർ ആണ്. 2005 ലെ കണക്കനുസരിച്ച്,ഭഗൽപൂർ ജില്ലയും, ബങ്ക ജില്ലയും ഉൾപ്പെടുന്ന ഡിവിഷൻ ഗംഗ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. വിക്രംശില യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന പ്രശസ്തമായ സർവ്വകലാശാലയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് പേരുകേട്ട സ്ഥലമാണ് ഭഗൽപൂർ. ഇന്ന്, ഭഗൽപൂർ പട്ടുനൂലിന് പേരുകേട്ടതാണ്. ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കുപ്പ ഘട്ട്, പതിമൂന്നാം നൂറ്റാണ്ടിൽ ഉത്ഭവിച്ച ആത്മീയ പ്രസ്ഥാനമായ സാന്ത് മത്തിന്റെ പ്രമുഖ വക്താക്കളിൽ ഒരാളായ മഹർഷി മേഹി പരമഹൻസിന്റെ ആശ്രമത്തിന് ഏറ്റവും പ്രശസ്തമാണ്.
മന്ദർ കുന്നുകൾക്ക് പേരുകേട്ടതാണ് 'ബങ്ക'. സമ്പന്നമായ ഗോത്ര സംസ്ക്കാരത്തിനും കരകൗശല വസ്തുക്കൾക്കും കൈത്തറികൾക്കും പേരുകേട്ടതാണ് ബങ്ക . ഈ പ്രദേശത്തെ ഖാദിയും പട്ടും ജനപ്രിയമാണ്.
വിദ്യാഭ്യാസ കേന്ദ്രങ്ങൾ
- ടിഎൻബി കോളേജ്
- മാർവാരി കോളേജ്
- ബിഎൻ കോളേജ്
- ഭഗൽപൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് (ബിസിഇ), സബൂർ, ഭഗൽപൂർ
- ബീഹാർ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി (BAU), സബൂർ, ഭഗൽപൂർ
- ബങ്ക ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, ബങ്ക
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഭഗൽപൂർ (IIIT ഭഗൽപൂർ)
- പിബിഎസ് കോളേജ്, ബങ്ക