ഭക്തപൂർ ദർബാർ സ്ക്വയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭക്തപൂർ ദർബാർ സ്ക്വയർ, ഭക്തപൂർ

ഭക്തപൂർ കിംങ്ഡത്തിലെ റോയൽ പാലസ്സിന് മുമ്പിലായുള്ള ഒരു വിപണിസ്ഥലമാണ് ഭക്തപൂർ ദർബാർ സ്ക്വയർ. ഇത് സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.[1]

നേപ്പാളിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു താഴ്വരയിലെ മൂന്ന് ദർബാർ സ്ക്വൊയറുകളിൽ ഒന്നുകൂടിയാണ് ഇത്, അവ് മൂന്നും യുനെസ്കോയുടെ പൈതൃക സ്ഥാനം നേടിയവയാണ്.

ബോദ്ഗോവൻ എന്നറിയപ്പെടുന്ന ഭഗത്പൂർ നഗരത്തിൽ തന്നെയാണ് ഭക്തപൂർ ദർബാർ സ്ക്വയർ സ്ഥിതിചെയ്യുന്നത്.[1]

കാഠ്മണ്ഡുവിന്റെ കിഴക്ക് 13 കിലോമീറ്റർ വരെ ഈ ദർബാർ സ്ക്വൊയർ വ്യാപിച്ചുകിടക്കുന്നു. ഈ ചതുരത്തിന് ഉപചതുരങ്ങളായി നാല് ചതുരങ്ങൾ കൂടിയുണ്ട് (ദർബാർ സ്ക്വൊയർ, തോമദി സ്ക്വൊയർ, ദറ്റാത്രേയ സ്ക്വൊയർ, പോട്ടെറി സ്ക്വൊയർ) [2],
അവയടങ്ങുന്ന മുഴുവൻ പ്രദേശത്തെ ബഗത്ത്പൂർ ദർബാർ സ്ക്വൊയർ എന്നറിയപ്പെടുന്നു, കൂടാതെ ഇതുതന്നെയാണ് കാഠ്മണ്ഡു താഴ്വരയിൽ ഏറ്റവും സന്ദർശകരുള്ള ഒരു ഇടം.

പ്രധാന ആകർഷകങ്ങൾ[തിരുത്തുക]

ദർബാർ പ്രദേശം

55 ജനാലകളുള്ള കൊട്ടാരം[തിരുത്തുക]

എ.ഡി 1427-ൽ ഭരിച്ചിരുന്ന യക്ഷ മാള എന്ന രാജാവിന്റെ കാലത്താണ്  55 ജനാലകളുള്ള കൊട്ടാരം നിർമ്മിക്കപ്പെടുന്നത്,  ഇതിനെ 17-ാം നൂറ്റാണ്ടിലെ ബൂപതിന്ദ്ര മാളയുടെ കാലത്ത് പുനഃനിർമ്മിക്കുകയും ചെയ്തു.മതിൽക്കെട്ടുകൾക്കപ്പുറമുള്ള, ശ്രേഷ്ഠമായ ശിലാ നിർമ്മാണങ്ങളുടെ ആലേഖന രീതിയും, 55 ജനാലകളുള്ള ബാൽക്കണിയും, അതുല്യമായ മരപ്പണിയിലെ മാസ്റ്റർപീസുകളായി അറിയപ്പെടുന്നു.[3]

സ്വർണ്ണപ്പടിവാതിൽ [തിരുത്തുക]

ബഗത്പൂരിലെ ലോകപ്രശ്തമായ സ്വർണ്ണപ്പടിവാതിൽ.
ലോകത്തിൽവച്ച്  വളരെ മനോഹരമായതും,അത്യധികം വിലപിടിപ്പുള്ള വസ്തുക്കളാൽ നിർമ്മിതവുമായ ഒരു പടിവാതിലാണ്  ലു ദോവ്ക്ക (സ്വർണ്ണപ്പടിവാതിൽ). ഈ പടിവാതിലിൽ ഹിന്ദു മതത്തിലെ ദേവതകളായ കാളിയേയും, ഗരുഡനേയും പ്രതിഷ്ടിച്ചിരിക്കുന്നു, കൂടാതെ രണ്ട് ജലകന്യകകളും ഇവിടെയുണ്ട്.ഈ പടിവാതിലിനെ രാക്ഷസന്മാരെകൊണ്ടും, ഹിന്ദു മതത്തിലെ വിശ്വാസപരമായ സങ്കീർണതനിറഞ്ഞ ജീവികളെകൊണ്ടും അലങ്കരിച്ചിരിക്കുന്നു.ഇംഗ്ലീഷ് കലാനിരൂപകനും, ചരിത്രകാരനുമായ പേഴ്സി ബ്രൗൺ ഈ സ്വർണ്ണപടിവാതിലിനെക്കുറിച്ച് പറഞ്ഞതിതാണ്, "ഈ മുഴുവൻ രാജ്യത്തിലേയും കലയിലെ ഏറ്റവും ശ്രേഷ്ഠമായ ഒന്ന് ;എണ്ണിതിട്ടപ്പെടുത്തനാവാത്ത വിധമുള്ള ഭംഗിയാർന്ന മുഖങ്ങളുടെ നിരകൾ, അതിന്റെ പിന്നിലെ പശ്ചാത്തലത്താൽ ഒരു രത്നംപോലെ തിളങ്ങുന്നു." ഈ പടിവാതിൽ നിർമ്മിച്ചത് രഞ്ജിത്ത് മാള രാജാവായിരുന്നു, കൂടാതെ ഇത് 55 ജനാലകളുള്ള കൊട്ടാരത്തിന്റെ മുറ്റത്തേക്കുള്ള വഴിയുമാണ്.[3]

സിംഹപ്പടിവാതിൽ[തിരുത്തുക]

ഇത്തരം അത്ഭുതപരമായ രീതിശാസ്ത്രത്തോടുകൂടിയ പടിവാതിലുകളുടെ നിർമ്മാണം നടത്തിയത് കൈവേലക്കാരായിരുന്നു, എന്നാൽ ബഗദോൺ രാജാവ് അവരുടെ കൈകളെല്ലാം വെട്ടിമാറ്റിയതിനാൽ വീണ്ടും അത്തരം ശ്രേഷ്ഠമായ മാസ്റ്റർപീസുകൾ ഉണ്ടായതേയില്ല.[3]

References[തിരുത്തുക]

  1. 1.0 1.1 Bhaktapur Durbar Square nepalandbeyond.com[dead link]
  2. Cultural History of Nepal By Bhadra Ratha Bajracharya, Shri Ram Sharma, Shiri Ram Bakshi[full citation needed]
  3. 3.0 3.1 3.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; aghtrek എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഭക്തപൂർ_ദർബാർ_സ്ക്വയർ&oldid=3277558" എന്ന താളിൽനിന്ന് ശേഖരിച്ചത്