ഭംഗുരത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചില്ലിന്റെ ഭംഗുരതാ ഭംഗനം (Brittle fracture)
വാർപ്പിരുമ്പിന്റെ ഭംഗുരതാ ഭംഗം(Brittle fracture in cast iron)

പ്രതിബലത്തിനു വിധേയമാകുന്ന ഒരു വസ്തുവിന് ഇലാസ്തിക അപരൂപണമോ കാര്യമായ പ്ലാസ്തിക അപരൂപണമോ സംഭവിക്കാതെ ഭംഗം(fracture) സംഭവിക്കാനുളള കഴിവാണ് അതിന്റെ ഭംഗുരത (Brittleness, ബ്രിട്ടിൽനെസ്) എന്നറിയപ്പെടുന്നത്. ഭംഗുര വസ്തുക്കൾ അവ പൊട്ടുന്നതിനു മുൻപായി താരതമ്യേന കുറച്ച് ഊർജ്ജം മാത്രമേ ആഗിരണം ചെയ്യുന്നുളളു. പോളിസ്റ്റിറീൻ(polystyrene), PMMA എന്നിവ പോലെയുളള പോളിമറുകളും പിഞ്ഞാണങ്ങൾ (Ceramics), ചില്ലുകൾ (Glass) എന്നിവയും ഭംഗുരവസ്തുക്കൾക്ക് ഉദാഹരണങ്ങളാണ്. പല സ്റ്റീലുകളും കുറഞ്ഞ താപനിലയിൽ ഭംഗുരത പ്രകടിപ്പിക്കാറുണ്ട് (തന്യത- ഭംഗുരത സംക്രാമ താപനില, ductile-brittle transition temperature കാണുക).

പ്ലാസ്തിക അപരൂപണം സംഭവിക്കാത്തതിനാൽ പൊട്ടിയ ഭാഗങ്ങൾ ചേർത്തു പിടിച്ചാൽ അവ നന്നായി യോജിക്കുന്നതുകാണാം.

ഒരു പദാർത്ഥം അതിന്റെ പരമാവധി ദൃഢതയിലെത്തിക്കഴിഞ്ഞാൽ ഒന്നുകിൽ പൊട്ടുകയോ അല്ലെങ്കിൽ അപരൂപണം സംഭവിക്കുകയോ ചെയ്യും. പ്രകൃത്യാ ആഘാത വിസ്താരതയുളള ലോഹങ്ങളെ പ്ലാസ്തിക അപരൂപണ സങ്കേതങ്ങൾ ഉപയോഗിച്ച് പ്രബലീകരിക്കാൻ (strengthening) സാധിക്കും.

"https://ml.wikipedia.org/w/index.php?title=ഭംഗുരത&oldid=3376370" എന്ന താളിൽനിന്ന് ശേഖരിച്ചത്