ഭംഗാര (നൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭംഗാര നൃത്തം
ഭംഗാര നൃത്തം അമൃത്സർ, 2012

പഞ്ചാബിലെ മജ്ഹ് എന്ന പ്രദേശത്ത് ഉദ്ഭവിച്ച ഒരു പരമ്പരാഗത നൃത്തമാണ് ഭംഗാര. പരമ്പരാഗത ഭംഗാരയുടെ ഉദ്ഭവം പാഞ്ചാബിൽ ആണ്. എന്നാൽ പഞ്ചാബിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറിപ്പോയവരാണ് ആധുനിക ഭംഗാര വികസിപ്പിച്ചത്.

വകഭേദം[തിരുത്തുക]

പരമ്പരാഗത ഭംഗാര/ മജ്ഹയിലെ നാടോടി നൃത്തം[തിരുത്തുക]

പരമ്പരാഗതമായ ഭംഗാരയുടെ ഉദ്ഭവം സൈദ്ധാന്തികമാണ്. ഐ എസ്. ദില്ലന്റെ അഭിപ്രായത്തിൽ ഭംഗാര നൃത്തം ഭാഗ എന്ന വിവാഹാവസരത്തിൽ ചെയ്യുന്ന നൃത്തവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

എന്നിരുന്നാലും മജ്ഹയിലെ നാടോടിനൃത്തം സിയാൽകോട്ടിൽ ഉദ്ഭവിച്ച് പിന്നീട് ഗുജരാൻവാല, ഷേയ്ക്ക്പൂർ, ഗുജറാത്തിലേയും പഞ്ചാബിലേയും മറ്റു ജില്ലകൾ, പാകിസ്താൻ എന്നിവിടങ്ങളിൽ വേരുറപ്പിച്ചു. സാമുദായികമായ പരമ്പരാഗത ഭംഗാര ഇന്നും നിലനിർത്തുന്നത് ഗുർദാസ്പൂർ ജില്ലയിലാണ്. ഇതൊരു കാലികമായ നൃത്തമായതിനാൽ വൈശാഖി ആഘോഷം നടക്കുന്ന മാസമാണ് ഈ നൃത്തം ആളുകൾ ചെയ്യുന്നത്. ഈ മാസത്തിലാണ് കൊയ്ത്ത്, പ്രത്യേകിച്ച് ഗോതമ്പിന്റെ വിളവെടുപ്പ്. നാടൻ വിപണനമേളകളുടെ ലക്ഷ്യം ഈ വൈശാഖി ആഘോഷമാണ്. കൊയ്ത്തെല്ലാം കഴിഞ്ഞ ശേഷം ഈ കാഴ്ച്ചന്തകളിൽ ഭംഗര പുരുഷന്മാരുടെ മാത്രം നൃത്തമായി മാറും. പരമ്പരാഗത നൃത്ത ചുവടോടു കൂടി വൃത്താകൃതിയിൽ നിന്നാണ് ഭംഗാര നൃത്തം ചെയ്യുന്നത്. നാടൻ രീതിയിൽ ചെണ്ടയൊക്കെ കൊട്ടി ഒപ്പം സവിശേഷമായ ഒരു ഗാനം കൂടി ഉണ്ടാകും. മജ്ഹയിലെ ഈ നാടൻ പാട്ടുകൾ അറിയപ്പെടുന്നത് ദോല എന്ന പേരിലാണ്.

കൊയ്ത് കാലം ഒഴികെയുള്ള മറ്റവസരങ്ങളിലും ഇപ്പോൾ ഭംഗാര നൃത്തം ചെയ്യാൻ ജനങ്ങൾ തുടങ്ങി. കൂടാതെ പാകിസ്താനിലും ഇന്നു ഭംഗാര വളരെ പ്രചാരത്തിലുണ്ട്. പഞ്ചാബ് സമതലങ്ങളുമായി ലയിപ്പിച്ച ജമ്മു സമതല പ്രദേശങ്ങളിലും പരമ്പരാഗത ഭംഗാര കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ പഞ്ചാബി നാടോടി നൃത്തങ്ങളായ ഗിദ്ദ, ലുദ്ദി എന്നിവയും. ജമ്മുവിലുള്ള ഈ നൃത്തം ദർശിക്കുന്ന ആർക്കും പഞ്ചാബ് ഭാഷയുടെ സ്വാധീനം മനസ്സിലാക്കാൻ പറ്റും. ഇത് പഞ്ചാബ് പ്രദേശമാണെന്നു തോന്നും. അതുകൊണ്ട് തന്നെയാണ് ഈ പ്രദേശം പഞ്ചാബുമായി ബന്ധം പങ്കുവയ്ക്കുന്നത്.

പ്രാചീന ഭംഗാരയുടെ സ്വതന്ത്ര രൂപം[തിരുത്തുക]

മിച്ചിഗൻ സംസ്ഥാന സർവകലാശാലയിലെ നർത്തകരുടെ ഭംഗാര നൃത്തം

1947 ഇൽ പഞ്ചാബ് പ്രദേശത്തിന്റെ വിഭജനത്തിനു ശേഷം എല്ലാ വിശ്വാസങ്ങളിലും ഉള്ള പുരുഷന്മാർ ഒരുമിച്ച് പ്രാചീന ഭംഗാര നൃത്തം ചെയ്തു. 1947 നു ശേഷം ദശലക്ഷക്കണക്കിന് ജനങ്ങൾ ഇന്ത്യയിലും പാകിസ്താനിലും കുടിയേറുകയുണ്ടായി. ഭംഗാരയിൽ വൈദഗ്ദ്ധ്യം നേടിയ വളരെയധികം സമുദായങ്ങൾ അപ്പോൾ പാകിസ്താനിൽ എത്തിച്ചേർന്നു. എങ്കിലും സിക്കുകാരും ഹിന്ദു മതസ്തരും പഞ്ചാബിൽ വരികയും അവിടെ അവർ പ്രാചീന ഭംഗാരയുടെ സ്വതന്ത്രരൂപം വികസിപ്പിക്കുകയും ചെയ്തു.

1950 ഇൽ പഞ്ചാബിൽ പ്രാചീന ഭംഗാരയുടെ സ്വതന്ത്രരൂപത്തിന്റെ വികസനം കണ്ട പാട്യാല മഹാരാജാവ് അതിനെ പരിപോഷിപ്പിക്കാൻ വേണ്ടി 1953 ഇൽ വേദിയിൽ ഭംഗാരയുടെ ഒരു പ്രദർശനത്തിന് അഭ്യർത്ഥിച്ചു. സഹോദരങ്ങൾ നടത്തുന്ന ഒരു നൃത്തസംഘമാണ് ഈ രീതിയിലുള്ള നൃത്തം ആദ്യമായി വികസിപ്പിച്ചെടുത്തത്. മനോഹർ, അവതാർ, ഗുർബചൻ, സംഗീതോപകരണം വായിക്കുന്ന ബനാറാം സുനാമി എന്നിവരാണ് ആ സഹോദരങ്ങൾ. ഭംഗാര നൃത്തം ആദ്യമായി ദേശീയ വേദിയിൽ അരങ്ങേറിയത് 1954 ഇൽ ഒരു റിപ്പബ്ളിക്ക് ദിനാഘോഷത്തിനാണ്. ദശകങ്ങളായി ഭംഗാര നൃത്ത മത്സരം നടക്കുന്നുണ്ട് പാട്യാലയിലെ മോഹിന്ദ്ര കലാലയത്തിൽ.

ആധുനിക ഭംഗാര[തിരുത്തുക]

1990 കളിൽ പഞ്ചാബിലെ വേദികളിൽ എത്തിയതാണ് ആധുനിക ഭംഗാര. അത് പാശ്ചാത്യ നൃത്തത്തിന്റെയും ഭംഗാരയുടേയും ഒരു സമ്മിശ്ര രൂപമായിരുന്നു അതും മുൻകൂർ റെക്കോർഡ് ചെയ്ത ശബ്ദമിശ്രിതങ്ങളോടെ.

1990 വരെ സർവകലാശാലകളും മറ്റു സംഘടനകളും പ്രതിവർഷം ആധുനിക ഭംഗാര നൃത്ത മത്സരം നടത്താറുണ്ടായിരുന്നു. അമേരിക്ക, കാനഡ, ഇംഗ്ളണ്ട് എന്നിവിടങ്ങളിലെ പട്ടണങ്ങളിലാണ് അതു നടന്നു വന്നിരുന്നത്. ഈ മത്സരങ്ങളിൽ പഞ്ചാബി യുവാക്കളും ദക്ഷിണ ഏഷ്യലിലെ ജനങ്ങളും, ദക്ഷിണ ഏഷ്യയുമായി ഒരു ബന്ധവുമില്ലാത്ത ആൾക്കാരും പണത്തിനും ട്രോഫിക്കും വേണ്ടി മത്സരിക്കാറൂണ്ടായിരുന്നു.

വസ്ത്രം[തിരുത്തുക]

ഭംഗാര നൃത്തം ചെയ്യുന്ന സ്ത്രീകൾ അവരുടെ പരമ്പരാഗത പഞ്ചാബി വേഷമായ സർവാർ കമ്മീസ് ആണ് അണിയുന്നത്. നീണ്ട സഞ്ചി പോലെ അയഞ്ഞ താഴെ ഭാഗത്ത് മാത്രം ഇറുകിയ പാന്റും, വർണ്ണശബളമായ നീണ്ട ഷർട്ടും ആണ് അത്. പലവർണ്ണത്തിലുള്ള തുണികഷ്ണം കഴുത്തിൽ ചുറ്റി വെക്കുന്നതും സ്ത്രീകളുടെ രീതിയാണ്. ഇതെല്ലാം പഞ്ചാബിന്റെ ഗ്രാമീണ നിറപകിട്ടിനെ എടുത്തു കാണിക്കത്തക്ക രീതിയിൽ വളരെ ആകർഷകമായതും വർണ്ണശബളമായതും ആയിരിക്കും. ഇതു കൂടാതെ വേറെയും ഉണ്ട് ബംഗാരയുടെ വസ്ത്ര രീതികൾ.

പഗ്‌- തലപ്പാവ് (സിക്കുകാരുടെ തലപ്പാവിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ആണ് ഇതിന്റെ നിർമ്മാണം).

കുർത്ത- ചിത്രത്തുന്നലുകളോടു കൂടിയ 4 ബട്ടനുകൾ ഉള്ള പട്ടു വസ്ത്രം (ഷർട്ട്)

ടെഹ്മത്ത്- അലങ്കരിച്ച കൗപീനം പോലുള്ള തുണി. അത് നർത്തകരുടെ അരയിൽ കെട്ടാൻ ഉപയോഗിക്കുന്നു.

ചഗി- അരക്കെട്ടിൽ ഉള്ള ബട്ടനില്ലാത്ത വസ്ത്രം.

റുമാൽ- കൈ വിരലുകളിൽ അണിയുന്നത്. ഭംഗാര നൃത്തത്തിൽ റുമാൽ വിരലിൽ അണിഞ്ഞ് കൈകൾ ചലിപ്പിക്കുമ്പോൾ വളരെ മനോഹരമാണ്.

"https://ml.wikipedia.org/w/index.php?title=ഭംഗാര_(നൃത്തം)&oldid=2429299" എന്ന താളിൽനിന്ന് ശേഖരിച്ചത്