ബൾഗേറിയ എയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സോഫിയയിലെ സോഫിയ എയർപോർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൾഗേറിയയുടെ പതാകവാഹക എയർലൈനാണ് ബൾഗേറിയ എയർ. [1] [2] ചിമിംപോർട്ട്‌ ഐഎൻസി കമ്പനിയുടെ ഉടമസ്ഥതയിലുള്ള എയർലൈനാണ് മാർക്കറ്റ്‌ വിഹിതത്തിൻറെ കാര്യത്തിൽ ആഭ്യന്തര മാർക്കറ്റിലെ ഒന്നാമൻ. യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, റഷ്യ എന്നിവടങ്ങളിലേക്ക് സർവീസ് നടത്തുന്നു. 2008-ലെ വാർഷിക റിപ്പോർട്ട്‌ പ്രകാരം ബൾഗേറിയ എയർ 1,185,430 യാത്രക്കാരെ വഹിച്ചു.

ചരിത്രം[തിരുത്തുക]

പാപ്പരായിപ്പോയ ബാൽകൻ ബൾഗേറിയൻ എയർലൈൻസിൻറെ പിന്മുറക്കാരനായി 2002-ൽ സ്ഥാപിക്കപ്പെട്ട എയർലൈനാണ് ബൾഗേറിയ എയർ, അതേ വർഷം ഡിസംബർ 4-നു എയർലൈനിൻറെ പ്രവർത്തനങ്ങളും ആരംഭിച്ചു. [3] ട്രാൻസ്പോർട്ട് ആൻഡ്‌ കമ്മ്യൂണിക്കേഷൻ മന്ത്രിയുടെ ഉത്തരവ് പ്രകാരം ഈ എയർലൈനിനെ പതാക വാഹക എയർലൈനായി 2002 നവംബറിൽ പ്രഖ്യാപിച്ചു. ‘ബാൽകൻ എയർ ടൂർ’ എന്ന പേരിലാണ് ബൾഗേറിയ എയർ പ്രവർത്തനങ്ങൾ ആരംഭിച്ചത്.വളരെ ചുരുങ്ങിയ കാലം മാത്രമേ എയർലൈൻ ആ പേരിൽ അറിയപ്പെട്ടുള്ളൂ. ബൾഗേറിയ എയർ എന്ന പേരും ആദ്യത്തെ ലോഗോയും പൊതു മത്സരത്തിലൂടെയാണ് കണ്ടെത്തിയത്. 2006-ൽ ബൾഗേറിയ എയറിനെ സ്വകാര്യവത്കരിച്ചു. ബൾഗേറിയൻ സർക്കാരിനു എയർലൈൻ വിദേശ കമ്പനിക്ക് വിൽക്കണം എന്നാണു താൽപര്യം എന്ന കിംവദന്തികൾ പരന്നെങ്കിലും, ഹീമസ് എയറിൻറെ നേതൃതത്തിൽ ആഭ്യന്തര കമ്പനികളുടെ ഒരു ഗ്രൂപ്പാണ് എയർലൈൻ വാങ്ങിയത്, എയർ വൺ മാത്രമായിരുന്നു അവരുടെ എതിരാളി. [4] 6.6 മില്യൺ യൂറോ നൽകിയ ഹീമസ് എയർ, അടുത്ത 5 വർഷത്തിൽ 86 മില്യൺ യൂറോ നിക്ഷേപിക്കും എന്നും ഉറപ്പുനൽകി.[5]

2008 നവംബറിൽ ബൾഗേറിയ എയർ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻറെ (ഐഎടിഎ) പൂർണ അംഗമായി. 2011 മധ്യത്തിൽ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനു ശേഷം 7 പുതിയ എംബ്രയർ ഇ-190 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ച കാര്യം പ്രഖ്യാപിച്ചു. 2012 തുടക്കത്തിൽ ആദ്യ വിമാനത്തിൻറെ കൈമാറലും, 2013-ൽ മറ്റു വിമാനങ്ങളുടെ കൈമാറലും നടന്നു. 2016 മുതൽ എയർബസ്‌ എ321എസ് വിമാനങ്ങൾ ലീസിനെടുക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

കോഡ്ഷെയർ ധാരണകൾ[തിരുത്തുക]

ബൾഗേറിയ എയറുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: [6]

എയറോഫ്ലോട്ട്, എയർ ബെർലിൻ, എയർ ഫ്രാൻസ്, എയർ സെർബിയ, അലിറ്റാലിയ, ചെക്ക് എയർലൈൻസ്‌, ഐബീരിയ, കെഎൽഎം, ലോട്ട് പോളിഷ് എയർലൈൻസ്‌, ടരോം. [7]

ഇന്റർലൈൻ ധാരണകൾ[തിരുത്തുക]

ബൾഗേറിയ എയറുമായി ഇന്റർലൈൻ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: അമേരിക്കൻ എയർലൈൻസ്‌, ബ്രസ്സൽസ് എയർലൈൻസ്‌, എമിരേറ്റ്സ്, ഫിൻ എയർ, ജെറ്റ് എയർവേസ്, ലറ്റം ബ്രസിൽ, വിർജിൻ അറ്റ്‌ലാന്റിക്.

അവലംബം[തിരുത്തുക]

  1. "Bulgaria Air strengthens its European network with new E-Jets, but cost reduction is also essential". CAPA Centre for Aviation. 4 ജൂൺ 2012. Archived 29 നവംബർ 2014 at the Wayback Machine
  2. "Bulgaria Air flight schedule". cleartrip.com. ശേഖരിച്ചത് 26 August 2016.
  3. "Bulgaria Air". visegradplus.org. Jagiellonian Club of Poland. ശേഖരിച്ചത് 26 August 2016.
  4. Candidate for Bulgaria Air selected – Business. The Sofia Echo (30 October 2006). Retrieved 21 December 2010.
  5. Bulgaria Air Deal Completed – Bulgaria. The Sofia Echo (5 January 2007). Retrieved 21 December 2010.
  6. Bulgaria Air Partners. Air.bg (2009-09-23). Retrieved on 2010-12-21.
  7. "Air Berlin Calamus berlin and Bulgaria Calamus signed agreement to code share". Chronicle.bg. ശേഖരിച്ചത് 26 August 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബൾഗേറിയ_എയർ&oldid=2392502" എന്ന താളിൽനിന്ന് ശേഖരിച്ചത്