ബർ ദുബൈ
ബർ ദുബൈ بر دبي | |
---|---|
Community | |
![]() | |
Coordinates: 25°15′39″N 55°18′39″E / 25.26083°N 55.31083°E | |
Country | United Arab Emirates |
Emirate | Dubai |
City | Dubai |
ദുബൈ ക്രീക്കിന്റെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു ചരിത്ര പ്രാധാന്യമുള്ള ജില്ലയാണ് ബർ ദുബൈ അഥവാ ബർ ദുബായ് Bur Dubai (Arabic: بر دبي) പരമ്പരാഗതമായി ബർ ദുബൈ പ്രദേശത്തേയും ദൈറയേയും ക്രീക്ക് മുഖേന രണ്ടായി തിരിക്കുന്നതിൽ നിന്നാണ് ബർദുബൈ എന്ന പേരു വന്നത്. അർത്ഥം ദുബൈയുടെ പ്രമുഖഭാഗം. കാരണം ദുബൈ എന്ന് പറയുമ്പോൾ പരമ്പരാഗതമായി ക്രീക്കിന്റെ പടിഞ്ഞാറൻ പ്രദേശത്തേയും ജുമൈറയ്ക്കും ഇടക്കുള്ള ജില്ലകൾ എല്ലാം ഉൾപ്പെട്ടിരുന്നു എന്നതാണ്. ദുബായ് ഭരണാധികാരിയുടെ കൊട്ടാരം ഈ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നീല ഫലകങ്ങൾ വിരിച്ച ഇറാനിയൻ മോസ്ക്, ഏറ്റവും ഉയരമുള്ള മിനാരത്ത് ഉള്ള ഗ്രാൻഡ് മോസ്ക് തുടങ്ങി നിരവധി പള്ളികൾ ഉള്ള സ്ഥലമാണ് ബർ ദുബൈ.[1] യു.എ.ഇ. ഇലെ ഏക ഹിന്ദു അമ്പലം ഗ്രാൻഡ് മോസ്കിനും ക്രീക്കിനും ഇടയ്ക്കായി സ്ഥിതി ചെയ്യുന്നു.
ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ഥലമാണ് ബർ ദുബൈ. ഒരു പ്രധാന വിനോദ സഞ്ചാരപ്രദേശമായ ബർ ദുബയിൽ നിരവധി ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും മ്യൂസിയങ്ങളും ഉണ്ട്. നിരവധി ഷോപ്പിങ്ങ് കേന്ദ്രങ്ങളും സ്വർണ്ണം വിൽകുന്ന സൂക്കുകളും തുണിത്തരങ്ങൾക്കു വേണ്ടിയുള്ള സൂക്കുകളും സ്ഥിതി ചെയ്യുന്നു. ഷിൻഡഗാ തുരങ്കം ഒരു വശത്ത് തുറക്കുന്നത് ബർദുബൈയിലാണ്. അൽ ഫഹിദി കോട്ട ഇവിടേയാണ് സ്ഥിതിചെയ്യുന്നത്
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ[തിരുത്തുക]
അൽ ബസ്താക്കിയ എന്ന ചരിത്ര സ്ഥലം ദുബായ് മ്യൂസിയത്തിന്റെ ഭാഗമായ അൽ ഫഹിദി കോട്ടക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. പഴയ കാലത്തെ കോട്ട കൊട്ടാരങ്ങളും മറ്റും ഇവിടെ കാണാം[2]
റഫറൻസുകൾ[തിരുത്തുക]
- ↑ DubaiCity.com Archived December 16, 2010, at the Wayback Machine.
- ↑ "Dubai Travel Guide | National Geographic". travel.nationalgeographic.com. ശേഖരിച്ചത് 2018-05-28.