ബർഖോൾടെറിയ സ്യൂഡോമല്ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബർഖോൾടെറിയ സ്യൂഡോമല്ലെ
ബർഖോൾടെറിയ സ്യൂഡോമല്ലെ കോളനി.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
ബർഖോൾടെറിയ സ്യൂഡോമല്ലെ
Binomial name
Burkholderia pseudomallei
(Whitmore 1913)
Yabuuchi et al. 1993[1]
Synonyms

Bacillus pseudomallei Whitmore 1913
Bacterium whitmori Stanton and Fletcher 1921
Malleomyces pseudomallei Breed 1939
Loefflerella pseudomallei Brindle and Cowan 1951
Pfeiferella pseudomallei
Pseudomonas pseudomallei (Whitmore 1913) Haynes 1957

രോഗകാരിയായ ഒരു ബാക്ടീരിയയാണ് ബർഖോൾടെറിയ സ്യൂഡോമല്ലെ (Burkholderia pseudomallei). സ്യൂഡോമോണസ് സ്യൂഡോമല്ലെ (Pseudomonas pseudomallei) എന്നും ഇതറിയപ്പെടുന്നു. ദണ്ഡാകൃതിയുള്ള ഇത് ഗ്രാം നെഗറ്റീവ് സ്വഭാവത്തോടുകൂടിയതും എയ്റോബിക് സവിശേഷതയുള്ളതുമാണ്[2]. ഉഷ്ണമേഖല, മിതോഷ്ണമേഖലകളിലെ മണ്ണിൽ കാണപ്പെടുന്ന ബർഖോൾടെറിയ സ്യൂഡോമല്ലെ മനുഷ്യരിലും മൃഗങ്ങളിലും മെലിയോയ്ഡോസിസ് രോഗമുണ്ടാക്കുന്നു. സസ്യങ്ങളിലും ഇത് രോഗമുണ്ടാക്കാറുണ്ട്[3]. മനുഷ്യരിൽ ഇത് ബാധിച്ചാൽ, ചികിത്സ ലഭിച്ചാൽപ്പോലും 20 മുതൽ 50 ശതമാനം വരെ മരണം സംഭവിക്കാറുണ്ട്[4].

നിർവീര്യമാക്കൽ[തിരുത്തുക]

ബർഖോൾടെറിയ സ്യൂഡോമല്ലെ പല അണുനാശകങ്ങൾക്കും വിധേയമാണ്. ബെൻസാൽക്കോണിയംക്ലോറൈഡ്, അയഡിൻ, മെർക്കുറിക് ക്ലോറൈഡ്, പൊട്ടാസ്യം പെർമാംഗനേറ്റ്, 1% സോഡിയം ഹൈപോക്ലോറൈറ്റ്, 70% എത്തനോൾ, ഫീനോൾ എന്നിവ ഉപയോഗിച്ച് ഇവയെ നിർവ്വീര്യമാക്കാം[5] . എഴുപത് ഡിഗ്രി സെന്റിഗ്രേഡിൽക്കൂടുതൽ ചൂടാക്കിയാലും അൾട്രാവയലറ്റ് കിരണങ്ങൾ ഏറ്റാലും നശിക്കും[6]. ക്ലോറിനേഷൻ നിയന്ത്രണത്തിന് ഫലപ്രദമല്ല[7][8].

അവലംബം[തിരുത്തുക]

  1. Yabuuchi, E; Kosako, Y; Oyaizu, H; Yano, I; Hotta, H; Hashimoto, Y; Ezaki, T; Arakawa, M (1992). "Proposal of Burkholderia gen. nov. and transfer of seven species of the genus Pseudomonas homology group II to the new genus, with the type species Burkholderia cepacia (Palleroni and Holmes 1981) comb. nov". Microbiol Immunol. 36 (12): 1251–75. doi:10.1111/j.1348-0421.1992.tb02129.x. PMID 1283774.
  2. "Burkholderia pseudomallei". VirginiaTech Pathogen Database. Archived from the original on 2006-09-01. Retrieved 2006-03-26.
  3. Limmathurotsakul, Direk; Golding, Nick; Dance, David A. B.; Messina, Jane P.; Pigott, David M.; Moyes, Catherine L.; Rolim, Dionne B.; Bertherat, Eric; Day, Nicholas P. J. (2016-01-11). "Predicted global distribution of Burkholderia pseudomallei and burden of melioidosis". Nature Microbiology (in ഇംഗ്ലീഷ്). 1 (1): 15008. doi:10.1038/nmicrobiol.2015.8. ISSN 2058-5276. PMC 4746747. PMID 26877885.
  4. Lee YH, Chen Y, Ouyang X, Gan YH (2010). "Identification of tomato plant as a novel host model for Burkholderia pseudomallei". BMC Microbiol. 10: 28. doi:10.1186/1471-2180-10-28. PMC 2823722. PMID 20109238.{{cite journal}}: CS1 maint: unflagged free DOI (link)
  5. Miller, WR; Pannell, L; Cravitz, L; Tanner, WA; Ingalls, MS (1948). "Studies on certain biological characteristics of Malleomyces mallei and Malleomyces pseudomallei: I. Morphology, cultivation, viability, and isolation from contaminated specimens". J Bacteriol. 55 (1): 115–126. PMC 518415. PMID 16561426.
  6. Rose, L. J.; O'Connell, H. (2009-05-01). "UV Light Inactivation of Bacterial Biothreat Agents". Applied and Environmental Microbiology. 75 (9): 2987–2990. doi:10.1128/AEM.02180-08. ISSN 0099-2240. PMC 2681683. PMID 19270145.
  7. Howard K, Inglis TJ (2003). "The effect of free chlorine on Burkholderia pseudomallei in potable water". Water Res. 37 (18): 4425–32. doi:10.1016/S0043-1354(03)00440-8. PMID 14511713.
  8. Howard K, Inglis TJ (2005). "Disinfection of Burkholderia pseudomallei in potable water". Water Res. 39 (6): 1085–92. doi:10.1016/j.watres.2004.12.028. PMID 15766962.