ബർഖദ് ആബ്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബർഖദ് ആബ്ദി
Barkhad Abdi NYFF.jpg
ബർഖദ് ആബ്ദി, 2013
ജനനം (1985-04-10) ഏപ്രിൽ 10, 1985 (34 വയസ്സ്)
മൊഗാദിഷു, സൊമാലിയ
ഭവനംമിനാപോളിസ്, മിനസോട്ട, യു.എസ്.
ദേശീയതയു.എസ്.
പഠിച്ച സ്ഥാപനങ്ങൾമിനസോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റി
തൊഴിൽനടൻ, സംവിധായകൻ, നിർമ്മാതാവ്
സജീവം2011–തുടരുന്നു

ഒരു സൊമാലി-അമേരിക്കൻ നടനാണ് ബർഖദ് ആബ്ദി(ജനനം: 10 ഏപ്രിൽ 1985). ആദ്യമായി അഭിനയിച്ച ക്യാപ്റ്റൻ ഫിലിപ്സ് എന്ന ചിത്രത്തിലൂടെ നിരൂപകശ്രദ്ധയും അന്താരാഷ്ട്രപ്രശസ്തിയും നേടി[1]. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള അക്കാഡമി അവാർഡ്, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ്, ഗോൾഡൻ ഗ്ലോബ് എന്നിവക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും മികച്ച സഹനടനുള്ള ബാഫ്റ്റ പുരസ്ക്കാരം നേടുകയും ചെയ്തു[2].

ആദ്യകാലജീവിതം[തിരുത്തുക]

1985-ൽ സൊമാലിയയിലെ മൊഗാദിഷുവിൽ ജനിച്ച ആബ്ദിയുടെ കുട്ടിക്കാലം യെമനിൽ ആയിരുന്നു[3]. 1999-ൽ, തന്റെ 14-ആം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറി. മിനസോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിങ്ങ് പഠിച്ചു. ചലച്ചിത്രമേഖലയിൽ എത്തുന്നതിന് മുൻപ് ലിമോസിൻ ഡ്രൈവറായും ഗുമസ്തനായും ഡിസ്ക് ജോക്കിയായും ജോലി നോക്കിയിരുന്നു[4][5].

അഭിനയജീവിതം[തിരുത്തുക]

2013-ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ ഫിലിപ്സ് ആണ് ആദ്യചിത്രം. ഇതിൽ സൊമാലി കടൽകൊള്ളക്കാരനായ അബ്ദുവാലി മുസെ ആയി വേഷമിട്ടു. ഈ ചിത്രത്തിന് നിരവധി പുരസ്ക്കാരങ്ങളും നാമനിർദ്ദേശങ്ങളും നേടിയതോടെ ആബ്ദി ചലച്ചിത്രരംഗത്ത് ചുവടുറപ്പിച്ചു. നിരവധി സംഗീത ആൽബങ്ങളുടെ ദൃശ്യസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഇയാൽക്ക ഹാഫദ (Cayaalka Xaafada)എന്ന ചിത്രം സംവിധാനം ചെയ്യുന്നു.

പുരസ്ക്കാരങ്ങൾ[തിരുത്തുക]

ക്യാപ്റ്റൻ ഫിലിപ്സ് എന്ന ചിത്രത്തിന് മാത്രമായി താഴെ പറയുന്ന പുരസ്ക്കാരങ്ങളും ഒട്ടനവധി നാമനിർദ്ദേശങ്ങളും ബർഖദ് ആബ്ദിക്ക് ലഭിക്കുകയുണ്ടായി.

 • മികച്ച സഹനടനുള്ള ബാഫ്റ്റ പുരസ്ക്കാരം
 • മികച്ച സഹനടനുള്ള ബ്ലാക്ക് റീൽ പുരസ്ക്കാരം
 • ബ്ലാക്ക് റീൽ ബ്രേക്ക് ത്രൂ പെർഫോമൻസ് പുരസ്ക്കാരം
 • കാപ്രി ബ്രേക്ക് ഔട്ട് ആക്റ്റർ അവാർഡ്
 • മികച്ച സഹനടനുള്ള ബോസ്റ്റൺ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം (രണ്ടാം സ്ഥാനം)
 • മികച്ച സഹനടനുള്ള ഡാലസ്-ഫോർട്ട് വർത്ത് ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം (മൂന്നാം സ്ഥാനം)
 • മികച്ച സഹനടനുള്ള ഇൻഡ്യാനാ ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം
 • മികച്ച സഹനടനുള്ള ലണ്ടൻ ഫിലിം ക്രിട്ടിക്സ് സർക്കിൾ പുരസ്ക്കാരം
 • മികച്ച സഹനടനുള്ള നാഷണൽ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം (മൂന്നാം സ്ഥാനം)

അവലംബം[തിരുത്തുക]

 1. "ബർഖദ് ആബ്ദി ഓൺ ഹിസ് ന്യൂ ഫൗണ്ട് ഫെയിം". ബി.ബി.സി. ഫെബ്രുവരി 10, 2014. ശേഖരിച്ചത്: ഫെബ്രുവരി 23, 2014.
 2. "ബാഫ്റ്റ 2014". ദി ഗാർഡിയൻ. ഓഗസ്റ്റ് 9, 2013. ശേഖരിച്ചത്: ഓഗസ്റ്റ് 9, 2013.
 3. "Production Notes". The Walt Disney Company Nordic. ശേഖരിച്ചത്: 19 October 2013.
 4. http://www.kare11.com/story/entertainment/2014/01/16/oscar-academy-award-abdi-barkhad-abdi-somalia-somali-24-mall-minneapolis-actor-supporting-role-supporting-actor/4534769/
 5. NATL golden globes retrieved 11 January 2013

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബർഖദ്_ആബ്ദി&oldid=2706999" എന്ന താളിൽനിന്ന് ശേഖരിച്ചത്