Jump to content

ബർകത് അഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബർകത് അഹമ്മദ്
ജനനം
Sayyad Barkat Ahmad Risaldar
അറിയപ്പെടുന്നത്Battle of Chinhat, Figure of Indian Rebellion of 1857

ബർകത് അഹമ്മദ് (1787 - ജൂൺ 5, 1858) ഒരു വിപ്ലവകാരിയും 1857- ലെ ഇന്ത്യൻ ലഹളയുടെ മുൻനിരക്കാരനുമായിരുന്നു. അവധ് മേഖലയിലെ ചിനാത്ത് യുദ്ധത്തിൽ ഇന്ത്യൻ വിപ്ലവകാരികളുടെ സൈന്യത്തെ നയിച്ചു.[1][2][3] ബർക്ക് അഹ്മദ് വളരെ പരിശീലനം നേടിയ ബ്രിട്ടീഷ് ശിപായിയായിരുന്നു. ബ്രിട്ടീഷ് ഓഫീസറായ സർ ഹെൻട്രി ലോറൻസിനെതിരെയുള്ള വിമതരെ അദ്ദേഹം റസിഡൻസിയിലേയ്ക്ക് നയിച്ചു.

ചിനാട്ട് യുദ്ധം

[തിരുത്തുക]

1857 ജൂൺ 30 ന് സർ ഹെൻറി ലോറൻസിന് ലക്നൗ ആക്രമിക്കുന്നതിനുള്ള വിമതരുടെ നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചു. സർ ഹെൻട്രി ലോറൻസ് ഈ വിമതരുടെ ആക്രമണം തകർക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അദ്ദേഹം പട്ടാളത്തെ നയിക്കുകയും റെസിഡൻസിയിൽ നിന്നും ഒരു ബോഗിയിൽ വരികയും ചെയ്തു. ബ്രിട്ടീഷ് സൈന്യത്തിൽ 300 ബ്രിട്ടീഷ് പട്ടാളക്കാരും 200 ഇന്ത്യൻ സൈനികരും 200 കുതിരപ്പടയാളികളും 13 പീരങ്കികളും ഉൾപ്പെട്ടിരുന്നു. ലക്നൗവിൽ നിന്ന് പന്ത്രണ്ട് മൈൽ അകലെയുള്ള ചിനാട്ട് ഗ്രാമത്തിനടുത്തുള്ള ആക്രമണത്തിന് ബ്രിട്ടീഷുകാരുടെ ഈ നീക്കത്തെ ബർകത് അഹമ്മദ് മുൻകൂട്ടികണ്ടിരുന്നു.[4]

ബർകത് അഹമ്മദ് കലാപകാരിയായ സൈന്യത്തിനെതിരെ 5000 സൈനികരെ നയിച്ചു. കൂടാതെ അഹ്മദുള്ള ഷായുടെ കീഴിൽ ഒരു കമാൻഡറായിരുന്നു. ചിനാട്ട് യുദ്ധത്തിനുശേഷം ബ്രിട്ടീഷുകാർ റസിഡൻസിയിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞ് ഹെൻറി ലോറൻസ് ഒരു പൊട്ടിത്തെറി മൂലം പരിക്കേറ്റ നിലയിൽ മരണമടഞ്ഞു. [5]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Britain's Empire: Resistance, Repression and Revolt". Richard Gott.
  2. "The World Beyond". Sangeeta Bhargava.
  3. "Battle of Chinhat and Barkat Ahmad". Sonal Gupta The Times Group. Archived from the original on 2017-12-08. Retrieved 2018-09-01.
  4. "E-book, Battle and Sieges". Tony Jaques.
  5. Maulvi Ahmadullah Shah and Great Revolt of 1857, by Rashmi Kumari.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബർകത്_അഹമ്മദ്&oldid=3792804" എന്ന താളിൽനിന്ന് ശേഖരിച്ചത്