ബ്‌ളൂ ഡയമണ്ട്‌സ് ഓർക്കസ്ട്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1970 ൽ അമേച്വർ നാടകങ്ങളും സംഗീത പരിപാടികളും സംഘടിപ്പിക്കാനായി ആലപ്പുഴയിലെ കലാകാരൻമാരും കലാസ്വാദകരുമായ ചെറുപ്പക്കാർ രൂപീകരിച്ച കൂട്ടായ്മയയാണ് പിന്നീട് ബ്‌ളൂ ഡയമണ്ട്‌സ് ഓർക്കസ്ട്ര ആയി മാറിയത്. വാടകയ്ക്കെടുത്ത സംഗീതോപകരണങ്ങളുമായിട്ടായിരുന്നു ആദ്യ കാലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നത്.[1]

പ്രശസ്തമായ ഭീമ ജ്യൂവലേഴ്സിന്റെ ഉടമയായ ഭീമ ഭട്ടരുടെ മകൻ ബിന്ദു മാധവ് ഈ സംഘത്തിൽ വന്നതോടെ ആധുനിക ഇലക്ട്രോണിക് സംഗീതോപകരണങ്ങൾ ട്രൂപ്പിന് സ്വന്തമായി. സംഘത്തിന് ബ്ലൂ ഡയമണ്ട്സ് എന്ന പേരു നൽകിയതും ബിന്ദു മാധവ് ആണ്. 1973 ൽ ബിന്ദു മാധവിന്റെ വിവാഹ സൽക്കാരവേളയിലായിരുന്നു ഔദ്യോഗിക ഉദ്ഘാടനം. എ.ആർ റഹ്മാന്റെ പിതാവ് ആർ.കെ ശേഖറും എം.കെ അർജുനനും കുമരകം രാജപ്പനും ചേർന്നാണ് തിരിതെളിച്ചത്. [2]

ഗാനമേളകളിൽ ആദ്യമായി ത്രീ-വേ സൗണ്ട് സിസ്റ്റം അവതരിപ്പിച്ചത് ബ്‌ളൂ ഡയമണ്ട്‌സ് ഓർക്കസ്ട്ര ആണ് [3]

ഇടവ ബഷീർ, പട്ടണക്കാട് പുരുഷോത്തമൻ, കെ.ജി മാർക്കോസ്, പന്തളം ബാലൻ, സുദീപ് കുമാർ, ദലീമ ജോജോ , മിൻമിനി, ജെൻസി ആന്റണി, ലതിക എന്നിവരെല്ലാം ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേളകളിൽ പാട്ടുകൾ പാടിയിട്ടുണ്ട്. [4] സംഗീത സംവിധായകരായ ഔസേപ്പച്ചൻ, ജോൺസൺ മാസ്റ്റർ, റെക്സ് ഐസക്ക് , സിനിമാ സംവിധായകൻ ഫാസിൽ, നടൻ നെടുമുടി വേണു എന്നിവരും ബ്ലൂ ഡയമണ്ട് ഓർക്കസ്ട്രയുമായി സഹകരിച്ചിരുന്നു. [5]

അവലംബം[തിരുത്തുക]

  1. "മലയാളികളുടെ ഹൃദയം തൊട്ട ബ്ലൂ ഡയമണ്ട്സിന് 50 വയസ്" (in ഇംഗ്ലീഷ്). Retrieved 2022-12-20.
  2. https://www.thehindu.com/news/national/kerala/blue-diamonds-turns-50/article65470462.ece?homepage=true
  3. https://www.thehindu.com/news/national/kerala/blue-diamonds-turns-50/article65470462.ece?homepage=true
  4. https://www.manoramanews.com/news/kerala/2022/05/28/blue-diamonds.html
  5. https://www.thehindu.com/news/national/kerala/blue-diamonds-turns-50/article65470462.ece?homepage=true